23
October, 2018
Tuesday
01:15 PM
banner
banner
banner

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (വെള്ളി, 13 ജൂലൈ 2018) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 13.07.2018 (1193 മിഥുനം 29 വെള്ളി) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക1/4)
കുടുംബ വിഷയങ്ങള്‍ മറ്റുള്ളവരോട്‌ അധികമായി ചര്‍ച്ച ചെയ്യാതിരിക്കുന്നത്‌ നല്ലത്‌. ചുറ്റുപാടുകള്‍ പൊതുവേ നന്നായിരിക്കും. ഉച്ച കഴിഞ്ഞ് 1 മണി മുതല്‍ കാര്യ പരാജയത്തിനു സാധ്യത.

ഇടവം (കാര്‍ത്തിക3/4, രോഹിണി, മകയിരം 1/2)
പ്രവര്‍ത്തന മാന്ദ്യം, അമിത അധ്വാനം, ആനുകൂല്യക്കുറവ്. ഉച്ചയ്ക്ക് 1 മണി കഴിഞ്ഞാല്‍ ഇഷ്ടാനുഭവങ്ങള്‍, ആഗ്രഹ സാധ്യം, അനുകൂല സാഹചര്യങ്ങള്‍.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
അയല്‍ക്കാരുമായുള്ള അടുപ്പം വര്‍ദ്ധിക്കും. ഉയര്‍ന്ന പദവികള്‍ തേടിവരും. സുഹൃദ്‌ സന്ദര്‍ശനത്താല്‍ സന്തോഷം കൈവരും. സ്വത്തു തര്‍ക്കങ്ങളില്‍ പരിഹാരമുണ്ടാക്കും.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
പ്രഭാതം അനുകൂലമാല്ലെങ്കിലും മദ്ധ്യാഹ്നം കഴിഞ്ഞാല്‍ കാര്യവിജയം, അംഗീകാരം, ഇഷ്ട ഭക്ഷണം മുതലായവ പ്രതീക്ഷിക്കാം.

ചിങ്ങം(മകം, പൂരം, ഉത്രം 1/4)
പ്രഭാതത്തില്‍ പ്രവര്‍ത്തനപുരോഗതി ആത്മ വിശ്വാസം ഉത്സാഹം എന്നിവ പ്രതീക്ഷിക്കാം. ഉച്ചയ്ക്ക് ഒരു മണി മുതല്‍ പ്രതികൂലമായ അനുഭവങ്ങളെ കരുതണം.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
ഏതിലും ജാഗ്രത പാലിക്കുക. ദൈവിക കാര്യങ്ങളില്‍ ഇടപെടാന്‍ കൂടുതല്‍ സമയം കണ്ടെത്തും. മംഗള കര്‍മ്മങ്ങളില്‍ പങ്കെടുക്കും. പൊതുവേ മെച്ചപ്പെട്ട ദിവസം.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4)
പ്രഭാതത്തില്‍ കാര്യ വൈഷമ്യം, ആരോഗ്യ ക്ലേശം മുതലായവ വരാം. മദ്ധ്യാഹ്നം കഴിഞ്ഞാല്‍ സന്തോഷകരമായ അനുഭവങ്ങള്‍ വരാവുന്നതാണ്.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
ദിവസാരംഭം ശുഭപ്രദമാകുമെങ്കിലും ഉച്ച കഴിഞ്ഞാല്‍ പല വിധ തടസ്സങ്ങളും വരാവുന്ന ദിനമാണ്. പ്രധാന കര്‍തവ്യങ്ങള്‍ ഉച്ചയ്ക്ക് മുന്‍പ് നിറവേറ്റുന്നത് നന്നായിരിക്കും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
കാര്യനേട്ടം, ദ്രവ്യ ലാഭം, ധനപുഷ്ടി എന്നിവ ഉച്ച വരെ പ്രതീക്ഷിക്കാം. ശേഷം കുടുംബ ക്ലേശം, യാത്രാ ദുരിതം മുതലായവ കരുതണം.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
വളരെ ശുഭകരവും പ്രതീക്ഷാ നിര്‍ഭരവുമായ അനുഭവങ്ങള്‍ പ്രതീക്ഷിക്കാം. ശത്രുക്കള്‍ പിണക്കം മറന്ന് സഹായം നല്‍കാന്‍ എത്തും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
പ്രഭാതം അത്ര ശുഭകരമല്ലെങ്കിലും തൊഴില്‍ രംഗത്ത് അപ്രതീക്ഷിത നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ കഴിഞ്ഞേക്കാം. ഇടപാടുകള്‍ വിജയകരമായി ഭവിക്കാന്‍ ഇടയുണ്ട്.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
പല കാര്യങ്ങളിലും കാലതാമസം നേരിടേണ്ടി വന്നേക്കാം. അമിത ധനച്ചിലവ് മൂലം വൈഷമ്യങ്ങള്‍ വരാന്‍ ഇടയുള്ളതിനാല്‍ സാമ്പത്തിക കാര്യങ്ങള്‍ ശ്രദ്ധിക്കണം.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: 944 792 9406

RELATED ARTICLES  ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (ചൊവ്വ, 23 ഒക്ടോബർ 2018) എങ്ങനെ എന്നറിയാം
[yuzo_related]

Comments



Related Articles & Comments