28
January, 2020
Tuesday
09:57 AM
banner
banner
banner
banner

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2020 ജനുവരി 13 തിങ്കൾ) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 13.01.2020 (1195 ധനു 28 തിങ്കൾ) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാർത്തിക1/4)
സഹോദരീ സഹോദര സഹായം ലഭിക്കും ജോലി സ്ഥലത്ത്‌ സഹകരണ മനോഭാവത്തോടെ പെരുമാറുക. ഉന്നതരുടെ പ്രശംസയ്ക്ക്‌ പാത്രമാവും. മംഗള കര്‍മ്മങ്ങളില്‍ പങ്കെടുക്കാന്‍ സാദ്ധ്യത.

ഇടവം (കാർത്തിക3/4, രോഹിണി, മകയിരം 1/2)
അവിചാരിതമായ സാമ്പത്തിക നേട്ടം. വിദ്യാസംബന്ധമായ തടസ്സംമാറും. പരീക്ഷയില്‍ വിജയം. സന്താനങ്ങളില്‍നിന്ന് ശത്രുതുല്യമായ പെരുമാറ്റം ഉണ്ടാകും. കലാമത്സരങ്ങളില്‍ വിജയിക്കും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4)
കടബാദ്ധ്യതകള്‍ ഒഴിവാക്കാനുള്ള മാര്‍ഗ്ഗം തുറന്നുകിട്ടും. നഷ്ടപ്പെട്ട വസ്തുക്കള്‍ തിരികെ ലഭിക്കും. മാധ്യമരംഗത്തുള്ളവര്‍ക്ക് അംഗീകാരം. സാമ്പത്തികരംഗം മെച്ചപ്പെടും. വിദ്യാഭ്യാസത്തില്‍ പ്രതിസന്ധി.

കർക്കിടകം (പുണർതം 1/4, പൂയം, ആയില്യം)
വിദേശയാത്രയിലെ തടസ്സംമാറും. ദാമ്പത്യകലഹം ഉണ്ടാവാതിരിക്കാന്‍ ശ്രദ്ധിക്കണം. അനാവശ്യമായ വിവാദം ഉണ്ടാകും തൊഴില്‍രംഗത്ത് പ്രൊമോഷന്‍, അനുയോജ്യമായ സ്ഥലംമാറ്റം എന്നിവ ലഭിക്കാം.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
സഹോദരങ്ങളില്‍നിന്ന് ധനസഹായം ലഭിക്കും. കടബാദ്ധ്യത കുറയും. തൊഴില്‍രംഗത്ത് പുരോഗതി. ലോണ്‍, ചിട്ടി എന്നിവയിലൂടെ ധനലബ്ധി. ഗൃഹനിര്‍മ്മാണം പൂര്‍ത്തിയാക്കും. പ്രേമബന്ധം ദൃഢമാകും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
മുന്‍കാലപ്രവൃത്തികള്‍ ഗുണകരമാകും. സാഹിത്യരംഗത്തുള്ളവര്‍ക്ക് അംഗീകാരം.തൊഴില്‍രംഗത്ത് ശക്തമായ പ്രതിസന്ധി നേരിടും. മത്സരപ്പരീക്ഷകളില്‍ വിജയവും അംഗീകാരവും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4)
രാഷ്ട്രീയമേഖലയില്‍ വര്‍ത്തിക്കുന്നവര്‍ക്ക് അപമാനം. വാഹനം സ്വന്തമാക്കും. മാധ്യമ പ്രവര്‍ത്തകര്‍ക്ക് അംഗീകാരം. ഉദ്യോഗക്കയറ്റം ലഭിക്കും. വിദ്യാതടസ്സം മാറും.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
പ്രൊമോഷന്‍ പ്രതീക്ഷിക്കാം. ഗൃഹനിര്‍മ്മാണത്തില്‍ തടസ്സം നേരിടും. ദാമ്പത്യജീവിതം ഭദ്രം. പ്രേമബന്ധം ശിഥിലമാകും. പൂര്‍വികസ്വത്ത് ലഭിക്കും. കേസുകളില്‍ വിജയം.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
മാതാപിതാക്കള്‍ക്ക് സന്തോഷകരമായ അനുഭവങ്ങള്‍ ഉണ്ടാകും. വിദ്യാഭ്യാസരംഗത്ത് നേട്ടം. പരീക്ഷകളില്‍ വിജയം. ഭൂമിസംബന്ധമായ കേസുകളില്‍ പ്രതികൂല തീരുമാനം.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
മാതൃസ്വത്ത് ലഭിക്കും. ഇന്‍ഷ്വറന്‍സ് ധനം ലഭിക്കും. രാഷ്ട്രീയരംഗത്ത് ഗുണം. സാഹിത്യരംഗത്ത് അംഗീകാരം. ഗൃഹനിര്‍മ്മാണത്തില്‍ പുരോഗതി. വാഹന ലബ്ധിക്ക് സാധ്യത.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ഉദ്യോഗസംബന്ധമായ വിവാദങ്ങള്‍ കൂടുതല്‍ പ്രശ്നമുണ്ടാക്കും. വിദ്യാതടസ്സംമാറും. സാമ്പത്തിക പുരോഗതി. രാഷ്ട്രീയക്കാര്‍ക്ക് നേട്ടം. കേസുകളില്‍ അനുകൂലഫലം ഉണ്ടാകും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
പൂര്‍വികസ്വത്ത് ലഭിക്കും. ദാമ്പത്യകലഹം. പ്രേമബന്ധം ശക്തമാകും. ഗൃഹനിര്‍മ്മാണത്തിലെ തടസ്സം നീങ്ങും. പുരസ്കാരങ്ങള്‍ ലഭിക്കും.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

Comments

comments

·
[ssba] [yuzo_related]

Comments



Related Articles & Comments