16
January, 2019
Wednesday
01:07 PM
banner
banner
banner

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (ഞായർ, 13 ജനുവരി 2019) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 13.01.2019 (1194 ധനു 29 ഞായർ) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക1/4)
മാനസികമായി പൊതുവേ മെച്ചപ്പെട്ട അന്തരീക്ഷമുണ്ടാവും. അനാവശ്യമായ കാര്യങ്ങളില്‍ ഏര്‍പ്പെട്ട് വഴക്കുണ്ടാകാതെ സൂക്ഷിക്കുക. ബന്ധുക്കളുമായി രസക്കേട് ഉണ്ടാവാതെ സൂക്ഷിക്കുക.

ഇടവം (കാര്‍ത്തിക3/4, രോഹിണി, മകയിരം 1/2)
കലാരംഗത്തുള്ളവര്‍ക്ക് പൊതുവേ മെച്ചപ്പെട്ട സമയം. പലവിധം ആദായം ലഭിക്കാന്‍ സാധ്യത. ഗുരുജനങ്ങളുടെ അനുഗ്രഹാശിസ്സുകള്‍ക്ക് പാത്രമാവും. ആരോഗ്യം പൊതുവേ മെച്ചമാവും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
വിവാഹം, ഗൃഹപ്രവേശം തുടങ്ങിയ മംഗള കര്‍മ്മങ്ങളില്‍ സംബന്ധിക്കും. ചില്ലറ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാവും. ആദായം വര്‍ദ്ധിക്കും. തൊഴില്‍ രംഗത്ത് പൊതുവേ പുരോഗതി കാണുന്നു.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
ഉദ്ദേശിച്ച പല കാര്യങ്ങളും സമയത്തിനുള്ളില്‍ ചെയ്തു തീര്‍ക്കാന്‍ സാധിക്കും. സാമ്പത്തികമായി പൊതുവേ നേട്ടമുണ്ടാവും. തൊഴില്‍ രംഗത്ത് മെച്ചപ്പെട്ട സമയം.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ഏര്‍പ്പെടുന്ന ഏതു കാര്യത്തിലും ചില പൊരുത്തക്കേടുകള്‍ ഉണ്ടാവും. മനസ്സിന് ഏകാഗ്രത നഷ്ടപ്പെടാം. എങ്കിലും ഉച്ചയോടെ കാര്യങ്ങള്‍ക്ക് മാറ്റം വരും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
ക്ഷിപ്രകോപം പല പ്രശ്നങ്ങള്‍ക്കും കാരണമാവും. കാര്‍ഷിക രംഗത്തെ ആദായം കുറയാന്‍ സാധ്യത. ഉദ്ദേശിച്ച പല കാര്യങ്ങളും സമയത്ത് പൂര്‍ത്തിയാകണം എന്നില്ല.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4)
സാമ്പത്തികമായി ഏര്‍പ്പെടുന്ന ഏതു കാര്യങ്ങളിലും അതീവ ജാഗ്രത ആവശ്യമാണ്. വ്യാപാര രംഗത്ത് പ്രതീക്ഷിക്കുന്നത്ര പുരോഗതി ഉണ്ടായെന്നു വരില്ല.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
ലോണ്‍, ചിട്ടി എന്നിവയിലൂടെ ഉദ്ദേശിച്ച വരുമാനം ലഭിക്കാന്‍ അവസരം. ആത്മവിശ്വാസം വര്‍ദ്ധിക്കും. തൊഴില്‍ രംഗത്തെ തടസങ്ങള്‍ നീങ്ങിക്കിട്ടും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
ഔദ്യോഗിക രംഗത്ത് പല ഉയര്‍ച്ചകള്‍ക്കും സാധ്യത. ആദായം വര്‍ദ്ധിക്കും. കലാ കായിക രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പൊതുവേ മെച്ചപ്പെട്ട സമയമായിരിക്കും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ഉദ്ദേശിച്ച പല കാര്യങ്ങളും നടക്കാന്‍ സാധ്യത. നിര്‍ബ്ബന്ധബുദ്ധി ഉപേക്ഷിക്കുന്നത് നന്ന്. തൊഴില്‍ തര്‍ക്കങ്ങള്‍ മിക്കതും ഒത്തുതീര്‍പ്പിലാവും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ഏറ്റെടുക്കുന്ന മിക്ക കാര്യങ്ങളും വിജയകരമായി പൂര്‍ത്തിയാക്കാന്‍ കഴിയും. പ്രേമ കാര്യങ്ങള്‍ ഉദ്ദേശിച്ച പോലെ വിജയിച്ചെന്നു വരില്ല. സാമ്പത്തികമായി മെച്ചപ്പെട്ട സമയം.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
അപ്രതീക്ഷിത മാര്‍ഗ്ഗങ്ങളിലൂടെ ധനം കൈവശം വന്നുചേരും. അയല്‍ക്കാരുമായി ഒത്തുചേര്‍ന്നു പോവുന്നത് നന്ന്. അകാരണമായ ഭയം വിട്ടുമാറും.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: 944 792 9406

RELATED ARTICLES  ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (ബുധന്‍, 16 ജനുവരി 2019) എങ്ങനെ എന്നറിയാം
[yuzo_related]

Comments



Related Articles & Comments