21
February, 2020
Friday
12:02 AM
banner
banner
banner
banner

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2020 ഫെബ്രുവരി 13 വ്യാഴം) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 13.02.2020 (1195 മകരം 30 വ്യാഴം) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാർത്തിക1/4)
കുടുംബസുഖം, ആഗ്രഹ സാധ്യം, ഭാഗ്യാനുഭവങ്ങള്‍ എന്നിവയ്ക്ക് സാധ്യതയേറിയ ദിവസം. ആത്മീയ കാര്യങ്ങളില്‍ താത്പര്യം വര്‍ധിക്കും.

ഇടവം (കാർത്തിക3/4, രോഹിണി, മകയിരം 1/2)
ധന തടസം വരാവുന്ന ദിവസമാകയാല്‍ സാമ്പത്തിക കാര്യങ്ങളില്‍ സൂക്ഷ്മത പുലര്‍ത്തുക. സായാഹ്ന ശേഷം വൈഷമ്യങ്ങള്‍ അല്പം കുറയും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4)
ഉദ്ദേശിക്കുന്ന വിധത്തില്‍ അല്ലെങ്കിലും കാര്യങ്ങള്‍ തെറ്റില്ലാതെ പൂര്‍ത്തീകരിക്കുവാന്‍ കഴിയും. കര്‍മ രംഗത്ത് വേണ്ടത്ര അംഗീകാരം ലഭിക്കണമെന്നില്ല.

കർക്കിടകം (പുണർതം 1/4, പൂയം, ആയില്യം)
മനസ്സില്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ പ്രയാസം കൂടാതെ സാധിപ്പിക്കുവാന്‍ കഴിയും. കുടുംബ സുഖവും സാമ്പത്തിക നേട്ടവും പ്രതീക്ഷിക്കാം.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
തൊഴിലിലും കുടുംബത്തിലും അല്പം വൈഷമ്യങ്ങള്‍ വരാവുന്ന ദിവസമാണ്. ജാഗ്രതയോടെ ചെയ്യുന്ന കാര്യങ്ങള്‍ വിജയകരമാകും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
തൊഴില്‍പരമായും കുടുംബപരമായും ഉള്ള സാഹചര്യങ്ങള്‍ ഒരുപോലെ അനുകൂലമാകും. അപ്രതീക്ഷിത നേട്ടങ്ങള്‍ക്കും സാധ്യത കാണുന്നു.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4)
കാര്യ ക്ലേശം, അലച്ചില്‍, അധ്വാന ഭാരം എന്നിവ പ്രതീക്ഷിക്കാം. സുഹൃത്ത് ബന്ധങ്ങളില്‍ അകല്‍ച്ച വരാതെ നോക്കണം.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
മത്സര വിജയം, അംഗീകാരം, ഇഷ്ട ഭക്ഷണം എന്നിവയ്ക്ക് യോഗമുണ്ടാകും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് മികച്ച വിജയം പ്രതീക്ഷിക്കാം.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
ആഗ്രഹ സാഫല്യം, കര്‍മ ഗുണം, വിശ്രമ സുഖം എന്നിവ വരാവുന്ന ദിവസം. അധികാരികള്‍ അനുകൂലരായി തീരും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
കാര്യ തടസം, മാനഹാനി, ശാരീരിക വൈഷമ്യം എന്നിവ പ്രതീക്ഷിക്കാം. സുഹൃത്തുക്കള്‍ അനിഷ്ടകരമായി പെരുമാറിയെന്ന് വരാം.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
കാര്യ പരാജയം, പ്രവര്‍ത്തന ക്ലേശം, അമിത അധ്വാനം എന്നിവയ്ക്ക് ഇടയുള്ള ദിനമാണ്. സായാഹ്ന ശേഷം ഗുണദോഷ സമ്മിശ്രം.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
പ്രവര്‍ത്തന രംഗത്തും ധന രംഗത്തും മെച്ചമായ അനുഭവങ്ങള്‍ പ്രതീക്ഷിക്കാം. പ്രശസ്തിയും അംഗീകാരവും തേടി വരും.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

Comments

comments

·
[ssba] [yuzo_related]

Comments



Related Articles & Comments