മലയാളം ഇ മാഗസിൻ.കോം

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2019 ഡിസംബർ 13 വെള്ളി) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 13.12.2019 (1195 വൃശ്ചികം 27 വെള്ളി) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാർത്തിക1/4)
ആത്മ വിശ്വാസം വര്‍ധിക്കും. അംഗീകാരവും പ്രശസ്തിയും ലഭിക്കും. തൊഴില്‍ രംഗത്തെ വൈഷമ്യങ്ങള്‍ക്ക് പരിഹാരം കാണും.

ഇടവം (കാർത്തിക3/4, രോഹിണി, മകയിരം 1/2)
പല കാര്യങ്ങളിലും ഉദ്ദേശിക്കാത്ത പരിണാമങ്ങള്‍ ഉണ്ടായെന്നു വരാം. അധികാരികള്‍ അപ്രിയമായി പെരുമാറാന്‍ ഇടയുണ്ട്.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4)
കാര്യ വിജയം, അംഗീകാരം, സന്തോഷം, ഇഷ്ട ഭക്ഷണം എന്നിവയ്ക്ക് സാധ്യത. സമയം ഉല്ലാസകരമായി ചിലവഴിക്കുവാന്‍ കഴിയും.

കർക്കിടകം (പുണർതം 1/4, പൂയം, ആയില്യം)
കാര്യ സാധ്യത്തിനു അമിത പരിശ്രമം വേണ്ടി വരും. വേണ്ടത്ര അംഗീകാരം ലഭിക്കാത്തതില്‍ വൈഷമ്യം തോന്നാം.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
മനസ്സില്‍ ആഗ്രഹിക്കുന്ന പ്രകാരം കാര്യങ്ങള്‍ നടത്തുവാന്‍ കഴിയും. അപ്രതീക്ഷിത കോണുകളില്‍ നിന്നുപോലും സഹായങ്ങള്‍ ലഭ്യമാകും.

\"\"

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
പ്രവര്‍ത്തന വിജയം, ആഗ്രഹ സാഫല്യം എന്നിവ പ്രതീക്ഷിക്കാവുന്ന ദിനം. വ്യാപാര രംഗത്ത് ലാഭാനുഭവങ്ങള്‍ വര്‍ധിക്കും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4)
കാര്യവൈഷമ്യം, ആരോഗ്യക്ലേശം എന്നിവ കരുതണം. സായാഹ്നത്തില്‍ സാമ്പത്തിക നേട്ടങ്ങള്‍ക്ക് സാധ്യത.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
അനാവശ്യ കാര്യങ്ങളില്‍ ഇടപ്പെടുന്നത് അപമാനം വരുത്തിവയ്ക്കാന്‍ ഇടയുണ്ട്. ഭാഗ്യ പരീക്ഷണങ്ങള്‍ക്ക് പറ്റിയ ദിവസമല്ല.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
അനുകൂല അനുഭവങ്ങള്‍, സാമ്പത്തിക നേട്ടം, ഗൃഹ സൗഖ്യം എന്നിവ പ്രതീക്ഷിക്കാവുന്ന ദിവസം. കുടുംബ സമേതം ദേവാലയവ ദര്‍ശനത്തിന് സമയം കണ്ടെത്തും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
മംഗളകരമായ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും. മത്സര വിജയം, ഭാഗ്യാനുഭവങ്ങള്‍ എന്നിവയ്ക്കും സാധ്യത.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
മാനസിക സമ്മര്‍ദം വര്‍ധിക്കാന്‍ ഇടയുണ്ട്. തുടക്കത്തില്‍ വിഘ്നങ്ങള്‍ വന്നാലും പല കാര്യങ്ങളിലും അന്തിമ വിജയം പ്രതീക്ഷിക്കാം.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
അധ്വാന ഭാരവും ചുമതലകളും വര്‍ധിക്കും. കുടുംബപരമായി ചെറിയ ക്ലേശാനുഭവങ്ങള്‍ക്കും സാധ്യത കാണുന്നു.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

Staff Reporter