26
February, 2018
Monday
05:08 AM
banner
banner
banner

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (വെള്ളി, 12 ജനുവരി 2018) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 12 ജനുവരി 2018 (1193 ധനു 28) വെള്ളി എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക1/4)
യാത്രാ ദുരിതം, ധന ക്ലേശം, ഇച്ഛാ ഭംഗം എന്നിവയ്ക്ക് സാധ്യത. കുടുംബ സാഹചര്യങ്ങള്‍ അസംതൃപ്തമായേക്കാം.

ഇടവം (കാര്‍ത്തിക3/4, രോഹിണി, മകയിരം 1/2)
ആഗ്രഹ സാഫല്യം, വിശ്രമ സുഖം, ഭാഗ്യാനുഭവങ്ങള്‍ , അഭിനന്ദനം എന്നിവയ്ക്ക് ഇടയുണ്ട്. മത്സര വിജയം ഉണ്ടാകും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
അനുകൂല അനുഭവങ്ങള്‍, ഉല്ലാസ സാഹചര്യങ്ങള്‍, നേത്രു ഗുണം , സന്തോഷം എന്നിവയ്ക്ക് സാധ്യത. ധന പരമായി നല്ല അനുഭവങ്ങള്‍ക്ക് സാധ്യത.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
ധന തടസ്സം, തൊഴില്‍ ക്ലേശം,അമിത വ്യയം. സായാഹ്ന ശേഷം കാര്യങ്ങള്‍ കുറേശെ അനുകൂലമാകും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ആരോഗ്യ പ്രയാസം, വ്യാപാര നഷ്ടം, കലഹ സാധ്യത എന്നിവ വരാം. തക്ക സമയത്ത് സഹായങ്ങള്‍ ലഭ്യമായെന്നു വരില്ല.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
ധന ലാഭം, കാര്യ നേട്ടം, ദ്രവ്യ ലാഭം, ഇഷ്ട ഭക്ഷണം മുതലായവ വരാം. വ്യാപാരത്തില്‍ ലാഭം വര്‍ധിക്കും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4)
കാല വിളംബം, ഭാഗ്യ തടസ്സം, കുടുംബ സുഖ ഹാനി എന്നിവയ്ക്ക് ഇടയുള്ള ദിനം. കാര്യ സാധ്യത്തിനു അമിത പരിശ്രമം വേണ്ടി വരാം.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
നല്ല അനുഭവങ്ങളും പ്രവര്‍ത്തന നേട്ടവും പ്രതീക്ഷിക്കാവുന്ന ദിവസം. ജോലികള്‍ ഉന്മേഷത്തോടെ ചെയ്തു തീര്‍ക്കാന്‍ കഴിയും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
ചതി, വഞ്ചന മുതലായവയില്‍ അകപ്പെടാതെ നോക്കണം. സാമ്പത്തിക നഷ്ടത്തിനും സാധ്യത ഉള്ളതിനാല്‍ കരുതല്‍ പുലര്‍ത്തണം.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
സര്‍ക്കാര്‍ ആനുകൂല്യം, വായ്പ്പാ ലാഭം മുതലായവ പ്രതീക്ഷിക്കാം. ബന്ധുക്കള്‍ സുഹൃത്തുക്കള്‍ തുടങ്ങിയവരില്‍ നിന്നും സഹായങ്ങള്‍ ലഭ്യമാകും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ആഗ്രഹങ്ങള്‍ എളുപ്പത്തില്‍ സാധിപ്പിക്കാന്‍ കഴിയും. അംഗീകാരം തൊഴില്‍ വിജയം എന്നിവയും പ്രതീക്ഷിക്കാം.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
ധന ക്ലേശം, ഭാഗ്യ ലോപം, തടസാനുഭവങ്ങള്‍ എന്നിവ വരാവുന്ന ദിനം. യാത്രാ ക്ലേശം ഉള്ളതിനാല്‍ അനാവശ്യമായ യാത്രകള്‍ ഒഴിവാക്കണം.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും 
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | 
ഫോൺ: 94479294

RELATED ARTICLES  ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (ശനി, 24 ഫെബ്രുവരി 2018) എങ്ങനെ എന്നറിയാം
Share this...
Share on FacebookShare on Google+Tweet about this on TwitterShare on LinkedIn

Comments



Related Articles & Comments