28
January, 2020
Tuesday
08:38 AM
banner
banner
banner
banner

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2020 ജനുവരി 12 ഞായർ) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 12.01.2020 (1195 ധനു 27 ഞായർ) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാർത്തിക1/4)
പ്രധാന കർത്തവ്യങ്ങൾ ജാഗ്രതയോടെ നിർവഹിക്കുക. കുടുംബ ബന്ധങ്ങളിൽ ഉലച്ചിൽ വരാവുന്ന ദിനമാകയാൽ വൈകാരികമായ പ്രതികരണങ്ങൾ കരുതലോടെ വേണം.

ഇടവം (കാർത്തിക3/4, രോഹിണി, മകയിരം 1/2)
കാര്യവിജയവും അംഗീകാരവും പ്രതീക്ഷിക്കാവുന്ന ദിനമാണ്. മനഃസന്തോഷകരമായ അനുഭവങ്ങൾ വരാൻ സാധ്യത.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4)
ചിലവുകൾ വർധിക്കാവുന്ന ദിനമാണ്. അപ്രതീക്ഷിതമായ ദൂരയാത്രകളും അലച്ചിലും മറ്റും വേണ്ടി വന്നേക്കാം.

കർക്കിടകം (പുണർതം 1/4, പൂയം, ആയില്യം)
മനഃസംഘർഷത്തിനു കാരണമായിരുന്ന സംഗതികൾക്ക് പരിഹാരം ലഭിക്കും. പ്രവർത്തനങ്ങളിൽ കൂടുതൽ മികവ് പുലർത്താൻ കഴിയും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ആരോഗ്യപരമായ ക്ലേശങ്ങൾ വരാവുന്ന ദിനമാകയാൽ കരുതൽ വേണം. അലസതയും ഉന്മേഷക്കുറവും വരാവുന്ന ദിവസമാണ്.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
മനസ്സിൽ ചിന്തിക്കുന്ന വിധത്തിൽ കാര്യങ്ങൾ നിർവഹിക്കാൻ കഴിയും. ധന തടസ്സങ്ങൾക്ക് പരിഹാരം കണ്ടെത്തും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4)
പൊതുരംഗത്ത് അംഗീകാരവും ആദരവും ലഭിക്കും. ഇഷ്ടജനങ്ങളുമായി സന്തോഷകരമായി സമയം ചിലവഴിക്കും. മംഗള കർമങ്ങളിൽ പങ്കെടുക്കും.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
വിവാദങ്ങൾ, തർക്കങ്ങൾ മുതലായവകളിൽ നിന്നും കഴിവതും ഒഴിഞ്ഞു നിൽക്കണം. കോപ്പ സ്വഭാവം മൂലം വിഷമതകൾ വരാവുന്ന ദിനമാണ്.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
അനാവശ്യ വാഗ്ദാനങ്ങൾ നൽകുന്നത് പല വിധ പ്രയാസങ്ങൾക്കും കാരണമായേക്കാം. വാഹന ഉപയോഗം പരിമിതപ്പെടുത്തുക.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
കാര്യവിജയം, സന്തോഷം, അംഗീകാരം എന്നിവ പ്രതീക്ഷിക്കാം. അപ്രതീക്ഷിത സഹായങ്ങൾ ലഭ്യമാകും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
പുതിയ ദിശാബോധവും ആത്മ വിശ്വാസവും ലഭിക്കുന്ന അനുഭവങ്ങൾ വരാവുന്ന ദിനമാണ്. ഏർപ്പെടുന്ന കാര്യങ്ങൾ പലതും വിജയകരമായി പര്യവസാനിക്കും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
പൊതുവിൽ അനുകൂല ദിവസമല്ല. പ്രതീക്ഷിക്കുന്ന വിധത്തിൽ കാര്യങ്ങൾ മുന്നേറാൻ പ്രയാസമാകും. എന്നാൽ അതീവ ശ്രദ്ധയോടെ ഇടപെട്ടാൽ പല കാര്യങ്ങളും വിജയകരമാക്കാൻ കഴിയും.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

Comments

comments

·
[ssba] [yuzo_related]

CommentsRelated Articles & Comments