19
December, 2018
Wednesday
08:49 AM
banner
banner
banner

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (വ്യാഴം, 11 ഒക്ടോബർ 2018) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 11.10.2018 (1194 കന്നി 25 വ്യാഴം) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക1/4)
തൊഴില്‍ രംഗത്ത് അപ്രതീക്ഷിത നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ കഴിയുന്ന ദിനമാണ്. അംഗീകാരവും ആദരവും പ്രതീക്ഷിക്കാം.

ഇടവം (കാര്‍ത്തിക3/4, രോഹിണി, മകയിരം 1/2)
സഹായഗുണം, കാര്യസാധ്യം, കുടുംബനേട്ടം മുതലായവ വരാവുന്ന ദിനം. തടസ്സങ്ങളെ എളുപ്പത്തില്‍ മറികടക്കും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
ആകാംക്ഷകള്‍ ഉണ്ടാകാന്‍ ഇടയുള്ള ദിനമാണ്. പുതിയ സംരംഭങ്ങള്‍ക്കും നഷ്ടസാധ്യതയുള്ള ജോലികള്‍ക്കും യോജിച്ച ദിനമല്ല.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
കുടുംബപരമായ കാര്യങ്ങള്‍ക്ക് സമയം തികയാത്ത അവസ്ഥ വന്നേക്കാം. വലിയ സാമ്പത്തിക ഇടപാടുകള്‍ക്ക് ദിവസം അനുയോജ്യമല്ല. മറ്റുള്ളവര്‍ അനിഷ്ടകരമായി പെരുമാറാന്‍ ഇടയുണ്ട്.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
മന സന്തോഷകരമായ അനുഭവങ്ങള്‍ പ്രതീക്ഷിക്കാം. ഉത്സാഹവും ഊര്‍ജവും നിറഞ്ഞ ദിവസമായിരിക്കും. പ്രയോജനകരമായ പുതിയ ബന്ധങ്ങള്‍ പ്രതീക്ഷിക്കാം.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
അപ്രതീക്ഷിത പണ ചിലവ്, ധന തടസം എന്നിവ വരാവുന്ന ദിവസമാണ്. കുടുംബ കാര്യങ്ങളിലും അല്പം വൈഷമ്യം ഉണ്ടായെന്നു വരാം.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4)
കാര്യ വിജയം, അംഗീകാരം, ഇഷ്ടാനുഭവങ്ങള്‍. മധ്യാഹ്ന ശേഷം സുപ്രധാന കാര്യങ്ങള്‍ വിചാരിക്കുന്ന രീതിയില്‍ നിറവേറ്റുവാന്‍ പ്രയാസമാകും.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
കാര്യ തടസം, പ്രവര്‍ത്തന മാന്ദ്യം, അനിഷ്ടാനുഭവങ്ങള്‍ എന്നിവ വന്നേക്കാം. വ്യക്തി ബന്ധങ്ങളില്‍ അകല്‍ച്ച വരാതെ നോക്കണം.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
സാമ്പത്തിക ലാഭം, തൊഴില്‍ അംഗീകാരം, ഇഷ്ടാനുഭവങ്ങള്‍ എന്നിവ പ്രതീക്ഷിക്കാം. വ്യാപാരത്തില്‍ ലാഭം വര്‍ധിക്കും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ആഗ്രഹ സാധ്യം, മനോസുഖം, കുടുംബ പുഷ്ടി എന്നിവ വരാവുന്ന ദിനം. സന്തോഷകരമായ വാര്‍ത്തകള്‍ കേള്‍ക്കാന്‍ കഴിയും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
കാര്യ വൈഷമ്യം, പ്രവര്‍ത്തന ക്ലേശം എന്നിവ കരുതണം. സ്വന്തം ചുമതലകള്‍ മറ്റുള്ളവരെ ഏല്‍പ്പിക്കുന്നത് അബദ്ധമാകും. ആരോഗ്യ കാര്യങ്ങളില്‍ ശ്രദ്ധ പുലര്‍ത്തുക.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
യാത്രാ വൈഷമ്യം, അമിത അധ്വാനം, മന സമ്മര്‍ദം തുടങ്ങിയവ വരാവുന്നതാണ്. ഊഹക്കച്ചവടത്തില്‍ പരാജയ സാധ്യതയുണ്ട്.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: 944 792 9406

RELATED ARTICLES  ഭാര്യയുടെ മൂക്ക്‌ കണ്ടാൽ അറിയാം അവൾ ഭർത്താവിനെ ബഹുമാനിക്കു‍ന്നവൾ ആണോ അല്ലയോ എന്ന്!
[yuzo_related]

Comments



Related Articles & Comments