21
August, 2018
Tuesday
03:30 PM
banner
banner
banner

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (ബുധന്‍, 11 ജൂലൈ 2018) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 11.07.2018 (1193 മിഥുനം 27 ബുധന്‍) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക1/4)
നഷ്ട സാധ്യത, ഭാഗ്യക്കുറവ്, പ്രതികൂല അനുഭവങ്ങള്‍ എന്നിവ കരുതണം. ഉച്ചയ്ക്ക് 2 മണി കഴിഞ്ഞാല്‍ കാര്യ വിജയം, സന്തോഷം, ഇഷ്ടനുഭവങ്ങള്‍.

ഇടവം (കാര്‍ത്തിക3/4, രോഹിണി, മകയിരം 1/2)
ആഗ്രഹ സാഫല്യം, മനോ സുഖം, ബന്ധു സമാഗമം എന്നിവയ്ക്ക് സാധ്യതയുള്ള ദിവസം. ഉച്ചയ്ക്ക് 2 മണി മുതല്‍ പ്രതികൂല അനുഭവങ്ങള്‍ വരാന്‍ ഇടയുണ്ട്.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
മന സംഘര്‍ഷം, സഹായലോപം, ആഗ്രഹ തടസ്സം. ഉച്ചയ്ക്ക് 2 മണി മുതല്‍ ധന നേട്ടം, കുടുംബസുഖം, അംഗീകാരം എന്നിവയ്ക്ക് സാധ്യത.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
അനുകൂല സാഹചര്യങ്ങള്‍, കാര്യസാധ്യം, ഇഷ്ട ബന്ധു സമാഗമം. ഉച്ചയ്ക്ക് 2 മണി മുതല്‍ ഭാഗ്യാനുഭവങ്ങള്‍ക്ക് തടസ്സം വരാന്‍ ഇടയുണ്ട്.

ചിങ്ങം(മകം, പൂരം, ഉത്രം 1/4)
പ്രവര്‍ത്തന നേട്ടം, അഭിനന്ദനം, സഹോദര സഹായം എന്നിവയ്ക്ക് സാധ്യത. മത്സര വിജയം ഉണ്ടാകും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
കാര്യപരാജയം, അമിത അധ്വാനം, സ്വസ്ഥതക്കുറവ്. പകല്‍ 2 മണിക്ക് മേല്‍ ആഗ്രഹസാധ്യം, തൊഴില്‍ നേട്ടം, അഭിനന്ദനം എന്നിവ പ്രതീക്ഷിക്കാം.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4)
അകാരണ വിഷാദം, സ്വസ്ഥതക്കുറവ്, യാത്രാ ക്ലേശം എന്നിവ വരാവുന്ന ദിവസം. തക്ക സമയത്ത് സഹായങ്ങള്‍ ലഭ്യമായെന്ന് വരില്ല.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
അനുകൂല അനുഭവങ്ങള്‍, സാമ്പത്തിക നേട്ടം, ഗൃഹ സൗഖ്യം. മധ്യാഹ്ന ശേഷം പ്രതികൂല അനുഭവങ്ങള്‍ കരുതണം.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
കാര്യ സാധ്യം, ഭാഗ്യ പുഷ്ടി, സുഖാനുഭവങ്ങള്‍, സന്താന ഗുണം മുതലായവ വരാം. സര്‍ക്കാര്‍ കോടതി ഇടപാടുകളില്‍ വിജയം പ്രതീക്ഷിക്കാം.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ആഗ്രഹ തടസ്സം, കാര്യ വൈഷമ്യം, അംഗീകാരക്കുറവ്. ഉച്ചയ്ക്ക് 2 മണി മുതല്‍ കാര്യവിജയം, സാമ്പത്തിക ലാഭം, വ്യാപാര നേട്ടം എന്നിവ വരാം.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ധന തടസ്സം, തൊഴില്‍ ക്ലേശം,അമിത വ്യയം. സായാഹ്ന ശേഷം കാര്യങ്ങള്‍ കുറേശെ അനുകൂലമാകും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
പ്രവര്‍ത്തന വിജയം, കാര്യ സാധ്യം. മധ്യാഹ്ന ശേഷം അത്ര അനുകൂലമല്ലാത്ത സമയമാകയാല്‍ പ്രധാന ജോലികള്‍ രാവിലെ പൂര്‍ത്തിയാക്കുക.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: 944 792 9406

RELATED ARTICLES  ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (ഞായർ, 19 ആഗസ്റ്റ്‌ 2018) എങ്ങനെ എന്നറിയാം
[yuzo_related]

Comments



Related Articles & Comments