28
January, 2020
Tuesday
09:20 AM
banner
banner
banner
banner

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2020 ജനുവരി 11 ശനി) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 11.01.2020 (1195 ധനു 26 ശനി) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാർത്തിക1/4)
അനുകൂലമല്ലാത്ത ദിവസമാണ് എന്നു കരുതി ശ്രദ്ധയോടെ പ്രവര്‍ത്തിക്കുക. പ്രവര്‍ത്തനങ്ങളില്‍ മിതത്വം പാലിക്കണം.

ഇടവം (കാർത്തിക3/4, രോഹിണി, മകയിരം 1/2)
പ്രവര്‍ത്തന വിജയം, കാര്യ സാധ്യം. മധ്യാഹ്ന ശേഷം അത്ര അനുകൂലമല്ലാത്ത സമയമാകയാല്‍ പ്രധാന ജോലികള്‍ രാവിലെ പൂര്‍ത്തിയാക്കുക.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4)
പല ലാര്യങ്ങളിലും അപ്രതീക്ഷിത പ്രതിബന്ധങ്ങള്‍ വരാന്‍ ഇടയുണ്ട്. അധ്വാനഭാരം വര്‍ദ്ധിക്കുമെങ്കിലും തക്കതായ പ്രതിഫലം ലഭിക്കും.

കർക്കിടകം (പുണർതം 1/4, പൂയം, ആയില്യം)
കുടുംബപരമായി ഗുണകരമായ അനുഭവങ്ങള്‍ ഉണ്ടാകും. തൊഴിലില്‍ ഇഷ്ടാനുഭവ ങ്ങള്‍, ആഗ്രഹ സാധ്യം, അനുകൂല സാഹചര്യങ്ങള്‍ മുതലായവ സംജാതമാകും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
യാത്രാ ദുരിതം, അലച്ചില്‍ മുതലായവ വരാവുന്ന ദിനമാണ്. ഊഹ കച്ചവടം, ഭാഗ്യപരീക്ഷണം മുതലായവ ഒഴിവാക്കുക.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
കാര്യലാഭം, ദാമ്പത്യ സൗഖ്യം, അപ്രതീക്ഷിത ആനുകൂല്യങ്ങൾ മുതലായവ പ്രതീക്ഷിക്കാം. പൊതു രംഗത്ത്‌ അംഗീകാരം വർധിക്കും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4)
അഭിപ്രായങ്ങള്‍ അംഗീകരിക്കപ്പെടുന്നതില്‍ അഭിമാനം തോന്നും. തടസ്സങ്ങള്‍ക്ക് നിവൃത്തി മാര്‍ഗങ്ങള്‍ തെളിഞ്ഞു വരും.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
പരാജയ സാധ്യതയുള്ള പ്രവര്‍ത്തനങ്ങളില്‍ നിന്നും വിട്ടു നില്‍ക്കുക. നിയമപരമായ കാര്യങ്ങളില്‍ പ്രതികൂലാവസ്ഥ വരാവുന്നതാണ്.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
ആരോഗ്യപരമായി ക്ലേശങ്ങള്‍ വര്‍ധിച്ചെന്നു വരാം. കലഹ സാധ്യത ഉള്ളതിനാല്‍ കഴിവതും സംഘര്‍ഷ സാഹചര്യങ്ങളില്‍ നിന്നും വിട്ടു നില്‍ക്കുക.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
കാര്യ വിജയം, ബന്ധു സമാഗമം, ഉല്ലാസ സാഹചര്യങ്ങള്‍ മുതലായവ വരാവുന്ന ദിനമാണ്. തൊഴില്‍ വരുമാനം വര്‍ധിക്കും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
മനസ്സിന് സന്തോഷമുണ്ടാക്കുന്ന വാര്‍ത്തകള്‍ കേള്‍ക്കുവാനും അനുഭവങ്ങള്‍ വരുവാനും സാധ്യതയുണ്ട്. കുടുംബസുഖം, അംഗീകാരം എന്നിവയ്ക്കും അവസരം ലഭിക്കും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
അമിത അധ്വാനവും ശാരീരിക ക്ലേശവും വരാന്‍ ഇടയുള്ള ദിവസമാണ്. വളരെ ശ്രദ്ധയോടെ മാത്രം പ്രധാന കര്‍തവ്യങ്ങള്‍ നിറവേറ്റുക.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

Comments

comments

·
[ssba] [yuzo_related]

Comments



Related Articles & Comments