23
March, 2019
Saturday
04:34 AM
banner
banner
banner

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (വെള്ളി, 11 ജനുവരി 2019) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 11.01.2019 (1194 ധനു 27 വെള്ളി) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക1/4)
സുഖകരമായ അനുഭവങ്ങള്‍ക്ക് മുന്‍‌തൂക്കം ലഭിക്കുന്ന ദിനമായിരിക്കും. ആത്മവിശ്വാസത്തോടെ മുന്നോട്ടു പോകുക. കാര്യസാധ്യം ഉണ്ടാകും.

ഇടവം (കാര്‍ത്തിക3/4, രോഹിണി, മകയിരം 1/2)
ഊര്‍ജവും ശുഭകരമായ അനുഭവങ്ങളും നിറഞ്ഞ ദിവസമായിരിക്കും. മാനസിക ഉല്ലാസം ലഭിക്കുന്ന സാഹചര്യങ്ങള്‍ അനുഭവത്തില്‍ വരും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
ദിവസം അത്ര അനുകൂലമല്ല എന്ന ബോധ്യത്തോടെ കാര്യങ്ങളെ സമീപിക്കണം. സാമ്പത്തിക പ്രയാസങ്ങള്‍ക്കും സാധ്യത കാണുന്നു.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
അനാവശ്യ ചിന്തകള്‍ മനസ്സിനെ അലോസരപ്പെടുത്താന്‍ ഇടയുള്ള ദിനമാണ്. നഷ്ടസാധ്യത ഉള്ളതിനാല്‍ സാമ്പത്തിക ഇടപാടുകള്‍ കരുതലോടെ മാത്രം വേണം.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
അനാവശ്യ ചിന്തകള്‍ മനസ്സിനെ അലോസരപ്പെടുത്താന്‍ ഇടയുള്ള ദിനമാണ്. നഷ്ടസാധ്യത ഉള്ളതിനാല്‍ സാമ്പത്തിക ഇടപാടുകള്‍ കരുതലോടെ മാത്രം വേണം.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
പ്രവര്‍ത്തനങ്ങള്‍ക്ക് അര്‍ഹമായ ഫല ലഭിക്കാവുന്ന ദിനമാണ്. ലഭിക്കുന്ന അവസരങ്ങളെ പരമാവധി പ്രയോജനപ്പെടുത്താന്‍ ശ്രമിക്കണം. ലാഭം വര്‍ധിക്കും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4)
ഉദാസീനതയും അലസതയും അനുഭവങ്ങളില്‍ നിഴലിക്കാവുന്ന ദിവസമാണ്. മാനസിക സമ്മര്‍ദം വര്‍ധിച്ചെന്നു വരാം. ഈശ്വര ആരാധനയ്ക്ക് സമയം കണ്ടെത്തുക.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
വലിയ ഉത്തര വാടിത്വങ്ങള്‍ നിര്‍വഹിക്കാന്‍ യോജിച്ച ദിനമല്ല. മാറ്റി വയ്ക്കാന്‍ കഴിയുന്ന പ്രധാന ജോലികള്‍ മറ്റൊരു അവസരത്തില്‍ ആകുന്നതാകും ഉചിതം. സഹായങ്ങള്‍ സ്വീകരിന്നതില്‍ മടി കാണിക്കേണ്ട.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
അനുകൂല സാഹചര്യങ്ങളും സന്തോഷജനകമായ അനുഭവങ്ങളും നിറഞ്ഞ ദിനമായിരിക്കും. സാമ്പത്തിക നേട്ടങ്ങളും പ്രതീക്ഷിക്കാം.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ഗുണദോഷ സമ്മിശ്രമായ ദിനമായിരിക്കാന്‍ ഇടയുണ്ട്. സംശയവും ചിന്തകളും പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കാന്‍ ഇടയുണ്ട്. പ്രാര്‍ത്ഥന ഗുണം ചെയ്യും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
തൊഴിലില്‍ അപ്രതീക്ഷിത നേട്ടങ്ങളും ആനുകൂല്യങ്ങളും സ്വന്തമാക്കാന്‍ കഴിയും. തെളിഞ്ഞ മനസ്സോടെ കാര്യങ്ങളെ സമീപിക്കുക. നല്ല അനുഭവങ്ങള്‍ ഉണ്ടാകും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
മുന്പ് തീരുമാനിച്ച ചില കാര്യങ്ങള്‍ പുന ക്രമീകരിക്കാന്‍ നിര്‍ബന്ധിതനാകും. കുടുംബപരമായി ചില വൈഷമ്യങ്ങള്‍ വരാവുന്ന ദിനമാണ്. തിടുക്കം ഗുണം ചെയ്യില്ല.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: 944 792 9406

RELATED ARTICLES  ജ്യോതിഷപ്രകാരം 2019 മാര്‍ച്ച്‌ 18 മുതല്‍ 24 വരെയുള്ള നക്ഷത്രഫലങ്ങളും ദോഷ പരിഹാരങ്ങളും
[yuzo_related]

Comments



Related Articles & Comments