മലയാളം ഇ മാഗസിൻ.കോം

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2020 ഫെബ്രുവരി 11 ചൊവ്വ) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 11.02.2020 (1195 മകരം 28 ചൊവ്വ) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാർത്തിക1/4)
കാര്യ വൈഷമ്യം, തൊഴില്‍ ക്ലേശം, ആനുകൂല്യക്കുറവ് തുടങ്ങിയ അനുഭവങ്ങള്‍ വരാം. വാക്കുതര്‍ക്കങ്ങള്‍ ഒഴിവാക്കുക.

ഇടവം (കാർത്തിക3/4, രോഹിണി, മകയിരം 1/2)
അമിത അധ്വാനം, പ്രവര്‍ത്തന മാന്ദ്യം മുതലായവ വരാവുന്ന ദിനമാണ്. ജാഗ്രതയോടെയുള്ള പ്രവര്‍ത്തനങ്ങള്‍ വിജയകരമായി ഭവിക്കും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4)
അംഗീകാരം, തൊഴില്‍ നേട്ടം, ഭാഗ്യാനുഭവങ്ങള്‍ തുടങ്ങിയവ പ്രതീക്ഷിക്കാം. പുതിയ സുഹൃത്ത് ബന്ധങ്ങള്‍ ഗുണകരമാകും.

കർക്കിടകം (പുണർതം 1/4, പൂയം, ആയില്യം)
അധ്വാനവും ആനുകൂല്യവും ഒരുപോലെ വര്‍ധിക്കും. അപ്രതീക്ഷിത തടസ്സാനുഭവങ്ങള്‍ നേരിടേണ്ടി വന്നേക്കാം.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ഏര്‍പ്പെടുന്ന കാര്യങ്ങള്‍ പലതും അനുകൂലമായി ഭവിക്കും. കുടുംബകാര്യങ്ങളില്‍ ഐശ്വര്യാനുഭവങ്ങള്‍ ദൃശ്യമാകും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
കുടുംബ ക്ലേശം, അനിഷ്ടാനുഭവങ്ങള്‍ എന്നിവ കരുതണം. ആശയവിനിമയത്തിലെ അപാകത മൂലം പല വൈഷമ്യങ്ങളും ഉണ്ടായെന്നു വരാം.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4)
മനസ്സിന് ഉന്മേഷവും ആത്മവിശ്വാസവും പ്രദാനം ചെയ്യുന്ന അനുഭവങ്ങള്‍ ഉണ്ടാകും. കുടുംബത്തില്‍ നിലനില്‍ക്കുന്ന നല്ല അന്തരീക്ഷം ക്രിയാത്മകമായ പ്രവര്‍ത്തനങ്ങള്‍ ക്ക് ഊര്‍ജം പകരും.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
തൊഴില്‍പരമായി വ്യത്യസ്തമായ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ കഴിയുന്ന ദിനമാണ്. മടിച്ചു നില്‍ക്കാതെ ലഭിക്കുന്ന അവസരങ്ങളെ പ്രയോജനപ്പെടുത്തുക.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
സാമ്പത്തിക ക്ലേശം, കുടുംബ വൈഷമ്യം എന്നിവ വരാവുന്ന ദിനമാണ്. ശ്രദ്ധയോടെയുള്ള പ്രവര്‍ത്തനങ്ങള്‍ വിജയത്തിലെത്തും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
യാത്രാവൈഷമ്യം, അനിഷ്ടാനുഭവങ്ങള്‍ എന്നിവ കരുതണം. സാമ്പത്തിക ഇടപാടുകള്‍ വളരെ ജാഗ്രതയോടെ ആകണം.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ഉത്തരവാദിത്വങ്ങള്‍ ഭംഗിയായി ചെയ്തു തീര്‍ക്കാന്‍ കഴിയും. പല കാര്യങ്ങളിലും അനുകൂല അനുഭവങ്ങള്‍ പ്രതീക്ഷിക്കാം.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
സന്തോഷവും പ്രവര്‍ത്തന ലാഭവും പ്രതീക്ഷിക്കാവുന്ന ദിനമാണ്. ഭാഗ്യാനുഭവങ്ങളും അപ്രതീക്ഷിത നേട്ടങ്ങളും ഉണ്ടായെന്നു വരാം.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

Staff Reporter