19
April, 2019
Friday
04:16 AM
banner
banner
banner

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (വ്യാഴം, 11 ഏപ്രിൽ 2019) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 11.04.2019 (1194 മീനം 28 വ്യാഴം) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക1/4)
കാര്യ വിജയം, അംഗീകാരം, ഭാഗ്യാനുഭവങ്ങള്‍, ആഗ്രഹ സാധ്യം എന്നിവയ്ക്ക് ഇടയാകുന്ന ദിവസം.

ഇടവം (കാര്‍ത്തിക3/4, രോഹിണി, മകയിരം 1/2)
ധനതടസ്സം, നഷ്ട സാധ്യത, യാത്രാ ദുരിതം, ഉദര വൈഷമ്യം എന്നിവ വരാവുന്ന ദിവസം. സായാഹ്ന ശേഷം ഗുണദോഷ സമിശ്രം.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
സാമ്പത്തികമായി നല്ല അനുഭവങ്ങള്‍ പ്രതീക്ഷിക്കാം. പ്രവര്‍ത്തന വിജയം, തൊഴില്‍ അംഗീകാരം, കര്‍മ പുഷ്ടി എന്നിവയും വരാം.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
സന്താന ക്ലേശം, ശാരീരിക വൈഷമ്യം, അലസത, പ്രവര്‍ത്തന തടസം എന്നിവ വരാവുന്ന ദിവസം. ചിലവുകള്‍ വര്‍ധിക്കാം.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ആഗ്രഹ സാധ്യം, ഭാഗ്യ പുഷ്ടി, സുഖാനുഭവങ്ങള്‍, തൊഴില്‍ അംഗീകാരം, മനോ സുഖം എന്നിവയ്ക്ക് സാധ്യത. സുഹൃത്ത് സമാഗമം ഉണ്ടാകാം.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
അനുകൂല സാഹചര്യങ്ങള്‍ സംജാതമാകും. തക്ക സമയത്ത് സഹായങ്ങള്‍ ലഭ്യമാകുന്നതിനാല്‍ പ്രശ്നങ്ങള്‍ ഒഴിവാകും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4)
കാര്യ തടസം, അനുഭവ ക്ലേശം, എന്നിവയ്ക്ക് സാധ്യത ഉള്ള ദിവസം. സാമ്പത്തിക കാര്യങ്ങളില്‍ ജാഗ്രത പുലര്‍ത്തണം.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
അമിത അധ്വാനം, അനുഭവ ക്ലേശം, അമിത വ്യയം എന്നിവയ്ക്ക് സാധ്യത. മുതിര്‍ന്നവരുടെ ഉപദേശം തിരസ്ക്കരിക്കുന്നത് ദോഷകരമാകും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
കുടുംബ സുഖം, തൊഴില്‍ നേട്ടം, കാര്യ വിജയം മുതലായവ വരാവുന്ന ദിവസം. ഉല്ലാസ കരമായി സമയം ചിലവഴിക്കാന്‍ കഴിയും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
തൊഴില്‍ തടസത്തിന് പരിഹാരം ഉണ്ടാകും. മനസ്സില്‍ ആഗ്രഹിക്കുന്ന പല കാര്യങ്ങളും അനായാസേന സാധിപ്പിക്കുവാന്‍ കഴിയും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
അധികാരികളുടെ അപ്രീതിക്ക് പാത്രമാകാന്‍ ഇടയുണ്ട്. സംസാരം പരുഷമാകാതെ ശ്രദ്ധിക്കണം. വാക്കുകള്‍ തെറ്റിദ്ധരിക്കപ്പെടാന്‍ ഇടയുണ്ട്.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
പ്രവര്‍ത്തന തടസം, ഇച്ഛാ ഭംഗം, ഭാഗ്യക്കുറവ് എന്നിവയ്ക്ക് സാധ്യത. സായാഹ്ന ശേഷം സാമ്പത്തികമായ കാര്യങ്ങളില്‍ അല്പം അനുകൂലാവസ്ഥ പ്രതീക്ഷിക്കാം.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: 944 792 9406

RELATED ARTICLES  ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (ഞായര്‍, 14 ഏപ്രിൽ 2019) എങ്ങനെ എന്നറിയാം
[yuzo_related]

Comments



Related Articles & Comments