മലയാളം ഇ മാഗസിൻ.കോം

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2019 നവംബർ 10 ഞായർ) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 10.11.2019 (1195 തുലാം 24 ഞായര്‍) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാർത്തിക1/4)
ആത്മവിശ്വാസക്കുറവും അലസതയും മൂലം പ്രഭാതത്തില്‍ പല കാര്യങ്ങള്‍ക്കും വിഘ്നം വരാം. വൈകിട്ട് 5 മണി കഴിഞ്ഞാല്‍ കാര്യസാധ്യം. ഉത്സാഹം, ഇഷ്ടാനുഭവങ്ങള്‍ എന്നിവയ്ക്ക് സാധ്യത.

ഇടവം (കാർത്തിക3/4, രോഹിണി, മകയിരം 1/2)
ദിവസത്തുടക്കത്തില്‍ കാര്യവിജയം, ഭാഗ്യം എന്നിവ അനുഭവമാകും. സായാഹ്നത്തിൽ 5 മാണി മുതൽ ആനുകൂല്യങ്ങളിലും നേട്ടങ്ങളിലും കുറവ് വരാവുന്നതാണ്.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4)
ഉത്സാഹവും ഉന്മേഷവും നിറഞ്ഞ തെളിഞ്ഞ ഒരു ദിവസമായിരിക്കും. മനസ്സിന് ഇഷ്ടപ്പെട്ട വ്യക്തികളുമായി സമയം ചിലവിടാന്‍ കഴിയും.

കർക്കിടകം (പുണർതം 1/4, പൂയം, ആയില്യം)
സായാഹ്നം വരെ കാര്യപരാജയം, പ്രവര്‍ത്തന മാന്ദ്യം എന്നിവ കരുതണം. സായാഹ്നശേഷം മനസ്സില്‍ ഉദ്ദേശിക്കുന്ന പ്രകാരം കാര്യങ്ങള്‍ നടത്തുവാന്‍ കഴിയും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
കുടുംബപരമായ കാര്യങ്ങള്‍ക്ക് സമയം തികയാത്ത അവസ്ഥ വന്നേക്കാം. വലിയ സാമ്പത്തിക ഇടപാടുകള്‍ക്ക് ദിവസം അനുയോജ്യമല്ല. മറ്റുള്ളവര്‍ അനിഷ്ടകരമായി പെരുമാറാന്‍ ഇടയുണ്ട്.

\"\"

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
സായാഹ്നം വരെ തൊഴില്‍ നേട്ടം, കുടുംബ സുഖം, ഇഷ്ടാനുഭവങ്ങള്‍ മുതലായവ പ്രതീക്ഷിക്കാം.വൈകിട്ട് 5 മണി മുതല്‍ കാര്യവൈഷമ്യം, ഭാഗ്യലോപം എന്നിവ വരാം.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4)
ആഗ്രഹസാധ്യവും മനസന്തോഷവും മറ്റും പ്രതീക്ഷിക്കാവുന്ന ദിവസമാണ്. തൊഴില്‍പരമായും സാമ്പത്തികമായും നല്ല അനുഭവങ്ങള്‍ പ്രതീക്ഷിക്കാം.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
പ്രഭാതം അത്ര അനുകൂലമല്ലെങ്കിലും സായാഹ്നശേഷം കാര്യസാധ്യം, അംഗീകാരം, ധനലാഭം മുതലായവ പ്രതീക്ഷിക്കാം. കുടുംബസുഖം ഉണ്ടാകും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
കാര്യ വിഘ്നം, സാമ്പത്തിക തടസ്സം മുതലായവ വരാവുന്ന ദിനമാണ്. പ്രതീക്ഷിച്ചതിലും അധികം അധ്വാനം പലകാര്യങ്ങളിലും വേണ്ടി വരും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
പ്രഭാതത്തില്‍ അനുകൂല അനുഭവങ്ങള്‍, കാര്യ സാധ്യം തുടങ്ങിയവ വരാവുന്നതാണ്. സായാഹ്നത്തിൽ 5 മണി മുതല്‍ അകാരണ തടസം, മന ക്ലേശം, മന സമ്മര്‍ദം മുതലായവ കരുതണം.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
പ്രഭാതത്തില്‍ അനുഭവപ്പെടുന്ന കാര്യ വൈഷമ്യവും തടസങ്ങളും സായാഹ്നത്തോടെ പരിഹൃതമാകും. വൈകിട്ട് 5 മണിക്ക് ശേഷം കാര്യ വിജയം, അംഗീകാരം, തൊഴില്‍ നേട്ടം എന്നിവയ്ക്ക് സാധ്യത.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
സായാഹ്നം വരെ സന്തോഷകരവും ആത്മവിശ്വാസപ്രദവുമായ അനുഭവങ്ങള്‍ വരാവുന്ന ദിവസം. സായാഹ്ന ശേഷം അല്പം അനിഷ്ടകരമായ അനുഭവങ്ങള്‍ ഉണ്ടായെന്നു വരാം.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

Avatar

Staff Reporter