മലയാളം ഇ മാഗസിൻ.കോം

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2020 മെയ്‌ 10 ഞായർ) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 10.05.2020 (1195 മേടം 27 ഞായർ) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാർത്തിക1/4)
വിരസമായ ജീവിതാനുഭവങ്ങൾക്ക് സാധ്യതയുള്ള ദിനം.അദ്ധ്വാനവും പ്രയത്നവും വർധിക്കും. ആരോഗ്യം തൃപ്തികരം.

ഇടവം (കാർത്തിക3/4, രോഹിണി, മകയിരം 1/2)
പ്രധാന ജോലികളും ചുമതലകളും നിർവഹിക്കാൻ അനുയോജ്യമായ ദിനമല്ല. മനസുഖവും ശരീരസുഖവും കുറഞ്ഞിരിക്കാൻ ഇടയുണ്ട്.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4)
സന്തോഷാനുഭവങ്ങൾ, കുടുംബ സുഖം, കാര്യ സാധ്യം മുതലായവയ്ക്ക് സാധ്യത. വിചാരിച്ച വിധത്തിൽ കാര്യങ്ങൾ നിർവഹിക്കാൻ കഴിയും.

കർക്കിടകം (പുണർതം 1/4, പൂയം, ആയില്യം)
മനസിന് സുഖവും സമാധാനവും ലഭിക്കുന്ന അനുഭവങ്ങൾ പ്രതീക്ഷിക്കാം. അധ്വാനത്തിന് തക്കതായ പ്രതിഫലം ലഭിക്കും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
വിചാരിച്ച വിധത്തിൽ കാര്യവിജയം ഉണ്ടാകുവാൻ പ്രയാസമാണെങ്കിലും ധന ക്ലേശത്തിന് സാധ്യതയില്ല. സന്താനങ്ങളുടെ ആരോഗ്യ കാര്യങ്ങളിൽ ആകാംക്ഷ തോന്നാം.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
കുടുംബ ഉത്തരവാദിത്തങ്ങൾ വർധിക്കും. വേണ്ട വിധത്തിൽ അംഗീകാരം ലഭിക്കാത്തതിൽ നിരാശ തോന്നാൻ ഇടയുണ്ട്.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4)
ആരോഗ്യ ക്ലേശങ്ങൾ അകലും. മനസ്സിന് സുഖം നൽകുന്ന അനുഭവങ്ങൾക്ക് മുൻ‌തൂക്കം ലഭിക്കും.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
സാമ്പത്തിക കാര്യങ്ങളിൽ അനിശ്ചിതാവസ്ഥ വരുവാൻ ഇടയുള്ള ദിനമാണ്. കുടുംബ സാഹചര്യങ്ങൾ, സാമൂഹ്യ ബന്ധങ്ങൾ മുതലായവ പ്രയോജനകരമാകും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
ആഗ്രഹ സാധ്യം, തൊഴിൽ നേട്ടം, ധന ലാഭം മുതലായവ പ്രതീക്ഷിക്കാം. സന്തോഷ വാർത്തകൾ കേൾക്കാൻ കഴിയും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
വ്യക്തി ബന്ധങ്ങളിൽ വിള്ളൽ വരാതെ ശ്രദ്ധിക്കണം. അനാവശ്യ കാര്യങ്ങളിൽ ഇടപെടുന്നത് മൂലം മനോ വൈഷമ്യം ഉണ്ടായെന്ന് വരാം.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ശുഭകരമായ അനുഭവങ്ങൾക്ക് മുൻതൂക്കം ലഭിക്കും. പ്രതീക്ഷിച്ച രീതിയിൽ കാര്യ പുരോഗതി ഉണ്ടാകും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
പൊതു മധ്യത്തിൽ അംഗീകാരം വർധിക്കും. കുടുംബാന്തരീക്ഷവും സുഖപ്രദമാകും.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

Staff Reporter