24
March, 2019
Sunday
06:35 PM
banner
banner
banner

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (ഞായര്‍, 10 മാർച്ച്‌ 2019) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 10.03.2019 (1194 കുംഭം 26 ഞായര്‍) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക1/4)
മനോസുഖം, വ്യാപാരലാഭം, ധന നേട്ടം എന്നിവ പ്രതീക്ഷിക്കാം. തടസ്സം, ശത്രു ശല്യം മുതലായവ അതിജീവിക്കുവാന്‍ കഴിയും.

ഇടവം (കാര്‍ത്തിക3/4, രോഹിണി, മകയിരം 1/2)
യാത്രാദുരിതം, അലച്ചില്‍, പ്രതികൂല സാഹചര്യങ്ങള്‍ എന്നിവ വരാം. സാമ്പത്തിക കാര്യങ്ങളില്‍ വേണ്ടത്ര ജാഗ്രത പുലര്‍ത്തുന്നത് ഗുണകരമാകും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
പ്രതീക്ഷിച്ച ലാഭം ലഭിച്ചില്ലെങ്കിലും ഇടപാടുകള്‍ വിജയകരമാകും. പുതിയ വ്യക്തി ബന്ധങ്ങള്‍ പ്രയോജനകരമായി ഭവിക്കും.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
മനസമ്മര്‍ദം അതിജീവിക്കാന്‍ കഴിഞ്ഞാല്‍ സര്‍വ കാര്യ വിജയം ഉണ്ടാകും. ആഗ്രഹ സാഫല്യവും ദൈവാധീനവും പ്രതീക്ഷിക്കാം.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
പതിവിലും അധ്വാനഭാരം വര്‍ധിക്കും. വാക്കുകള്‍ തെറ്റിദ്ധരിക്കപ്പെടാന്‍ ഇടയുള്ളതിനാല്‍ ആശയ വിനിമയത്തില്‍ കരുതല്‍ പുലര്‍ത്തുക.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
തൊഴിലിലും കുടുംബത്തിലും അല്പം വൈഷമ്യങ്ങള്‍ വരാവുന്ന ദിവസമാണ്. ജാഗ്രതയോടെ ചെയ്യുന്ന കാര്യങ്ങള്‍ വിജയകരമാകും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4)
കാര്യ വിജയം, സന്തോഷം, ബന്ധു സമാഗമം എന്നിവ പ്രതീക്ഷിക്കാം. മത്സരങ്ങളിലും ഭാഗ്യ പരീക്ഷണങ്ങളിലും വിജയാനുഭവങ്ങള്‍ ഉണ്ടാകും.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
പ്രശ്ന പരിഹാരത്തിന് സഹായകരമായ സാഹചര്യങ്ങള്‍ വന്നു ചേരും. പൊതുവില്‍ ഗുണകരമായ അനുഭവങ്ങള്‍ വരാവുന്ന ദിവസം.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
അടുത്ത സുഹൃത്തുക്കള്‍ പോലും വൈമുഖ്യം കാണിച്ചുവെന്നു വരാം. സാമ്പത്തിക കാര്യങ്ങളില്‍ വേണ്ടത്ര ജാഗ്രത പുലര്‍ത്തണം.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
സാമ്പത്തിക ക്ലേശം, അകാരണ മനക്ലേശം എന്നിവ കരുതണം. സയാഹ്നശേഷം ആനുകൂല്യം വര്‍ധിക്കും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
മത്സര വിജയം, അംഗീകാരം, ഇഷ്ട ഭക്ഷണം എന്നിവയ്ക്ക് യോഗമുണ്ടാകും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് മികച്ച വിജയം പ്രതീക്ഷിക്കാം.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
അകാരണ വിഷാദം, സ്വസ്ഥതക്കുറവ്, മന സമ്മര്‍ദംഎന്നിവയുണ്ടാകാം. സായാഹ്ന ശേഷം താരതമ്യേന മെച്ചം.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: 944 792 9406

RELATED ARTICLES  ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (ബുധന്‍, 20 മാർച്ച്‌ 2019) എങ്ങനെ എന്നറിയാം
[yuzo_related]

Comments



Related Articles & Comments