മലയാളം ഇ മാഗസിൻ.കോം

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2020 ജൂലൈ 10 വെള്ളി) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 10.07.2020 (1195 മിഥുനം 26 വെള്ളി) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാർത്തിക1/4)
കാര്യ സാധ്യം, ഭാഗ്യ പുഷ്ടി, സുഖാനുഭവങ്ങള്‍, സന്താന ഗുണം മുതലായവ വരാം. സര്‍ക്കാര്‍ കോടതി ഇടപാടുകളില്‍ വിജയം പ്രതീക്ഷിക്കാം.

ഇടവം (കാർത്തിക3/4, രോഹിണി, മകയിരം 1/2)
അഭിപ്രായങ്ങള്‍ അംഗീകരിക്കപ്പെടുന്നതില്‍ അഭിമാനം തോന്നും. തടസ്സങ്ങള്‍ക്ക് നിവൃത്തി മാര്‍ഗങ്ങള്‍ തെളിഞ്ഞു വരും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4)
പ്രവര്‍ത്തന മാന്ദ്യം, കാര്യ വൈഷമ്യം തുടങ്ങിയവ വരാവുന്നതാണ്. ആലോചനയോടെ മാത്രം പ്രധാന കാര്യങ്ങളില്‍ ഇടപെടുക.

കർക്കിടകം (പുണർതം 1/4, പൂയം, ആയില്യം)
ആരോഗ്യപരമായി ക്ലേശങ്ങള്‍ വര്‍ധിച്ചെന്നു വരാം. കലഹ സാധ്യത ഉള്ളതിനാല്‍ കഴിവതും സംഘര്‍ഷ സാഹചര്യങ്ങളില്‍ നിന്നും വിട്ടു നില്‍ക്കുക.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
മനസ്സില്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ ആയാസം കൂടാതെ സാധിക്കുവാന്‍ കഴിയും. സാമ്പത്തിക നിക്ഷേപങ്ങള്‍ക്ക് വേണ്ടത്ര പ്രതിഫലം ലഭിക്കും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
കാര്യ വിജയം, ബന്ധു സമാഗമം, ഉല്ലാസ സാഹചര്യങ്ങള്‍ മുതലായവ വരാവുന്ന ദിനമാണ്. തൊഴില്‍ വരുമാനം വര്‍ധിക്കും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4)
ചിലവുകള്‍ വര്‍ദ്ധിക്കുന്നത് മൂലം സാമ്പത്തിക ക്ലേശം വരാന്‍ ഇടയുണ്ട്. പ്രധാന ആവശ്യങ്ങള്‍ക്ക് പ്രാരംഭ തടസങ്ങള്‍ വരാന്‍ ഇടയുണ്ട്.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
അകാരണ മന ക്ലേശത്തിനും അനാവശ്യ മന സമ്മര്‍ദത്തിനും ഇടയുള്ള ദിവസമാണ്. വാഗ്ദാനം ചെയ്യപ്പെട്ട സഹായങ്ങള്‍ സമയത്ത് ലഭ്യമാകാത്തതില്‍ വിഷമം തോന്നാം.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
കാര്യ വിജയം, അംഗീകാരം, ഇഷ്ട ഭക്ഷണം മുതലായ അനുഭവങ്ങള്‍ പ്രതീക്ഷിക്കാം. മാനസികമായി അടുപ്പമുള്ളവരുമായി സമയം ചിലവഴിക്കാന്‍ അവസരം ലഭിക്കും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
യാത്രകളിലും മറ്റും അപ്രതീക്ഷിത തടസങ്ങള്‍ വരാവുന്നതാണ്. സന്താനങ്ങളുടെ ആവശ്യങ്ങള്‍ക്കായി പതിവിലും അധികം സമയം ചിലവഴിക്കേണ്ടി വരും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
തൊഴിലിലും കുടുംബത്തിലും ഒരുപോലെ ഗുണകരമായ അവസ്ഥ സംജാതമാകും. മംഗള കര്‍മ്മങ്ങളില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
അകാരണ ചിന്തകള്‍ മാറ്റി വച്ച് ശുഭ പ്രതീക്ഷയോടെ നീങ്ങുക. അധ്വാന ഭാരം വര്‍ധിച്ചാലും അന്തിമ വിജയം പ്രതീക്ഷിക്കാം.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

Staff Reporter