23
March, 2019
Saturday
03:42 AM
banner
banner
banner

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (വ്യാഴം, 10 ജനുവരി 2019) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 10.01.2019 (1194 ധനു 26 വ്യാഴം) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക1/4)
ആഗ്രഹിച്ച പ്രകാരം കാര്യങ്ങള്‍ നിറവേറ്റുവാന്‍ കഴിയും. വിജയകരമായി ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കുന്നതില്‍ അഭിനന്ദനം ലഭിക്കും.

ഇടവം (കാര്‍ത്തിക3/4, രോഹിണി, മകയിരം 1/2)
അടുക്കും ചിട്ടയോടും കൂടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുവാന്‍ കഴിയും. കുടുംബ സാഹചര്യങ്ങള്‍ അനുകൂലമാകും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
നഷ്ട സാധ്യതയുള്ള കര്‍മ്മങ്ങളില്‍ ഏര്‍പ്പെടുന്നതിന് മുന്‍പ് രണ്ടു വട്ടം ആലോചിക്കുക. യാത്രാ വേളകളില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തുക.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
അധ്വാനത്തിന് തക്കതായ പ്രതിഫലം ലഭിക്കാത്തതില്‍ അസന്തുഷ്ടി തോന്നാന്‍ ഇടയുണ്ട്. സാഹചര്യങ്ങള്‍ പ്രതീക്ഷിച്ച വിധത്തില്‍ അനുകൂലമാകണമെന്നില്ല.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
സന്തോഷപ്രദമായ അനുഭവങ്ങള്‍ പ്രതീക്ഷിക്കാവുന്ന ദിവസമാണ്. ആനുകൂല്യങ്ങളും അംഗീകാരങ്ങളും ലഭിക്കാന്‍ ഇടയുണ്ട്.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
മനസ്സിന് സന്തോഷം നല്‍കുന്ന സുഹൃത്ത് സമാഗമത്തിന് സാധ്യതയുണ്ട്. അപ്രതീക്ഷിത ധന ലാഭം ഉണ്ടായെന്നു വരാം.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4)
വരവും ചിലവും ഒരുപോലെ വര്‍ധിക്കാന്‍ ഇടയുള്ള ദിവസമാണ്. അടുത്ത് ഇടപഴകുന്നവരില്‍ നിന്നും അസ്വാഭാവികമായ പെരുമാറ്റം നേരിടേണ്ടി വന്നേക്കാം.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
അകാരണ വിഷാദം പ്രവര്‍ത്തന ശേഷിയെ ബാധിക്കാതെ നോക്കണം. ഈശ്വരാരാധനയും പ്രാര്‍ത്ഥനകളും അങ്ങേയറ്റം പ്രയോജനം ചെയ്യും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
കാര്യനേട്ടം, ധനലാഭം, വ്യാപാരപുഷ്ടി മുതലായവ വരാവുന്ന ദിനമാണ്. ലഭിക്കുന്ന അവസരങ്ങള്‍ പൂര്‍ണ്ണമായും പ്രയോജനപ്പെടുത്താന്‍ ശ്രദ്ധിക്കുക.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
പതിവിലും അധികം അധ്വാനഭാരം പല കാര്യങ്ങളിലും വേണ്ടി വരും. ശാരീരിക ക്ഷീണം പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിച്ചേക്കാം.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
അപ്രതീക്ഷിത സഹായങ്ങളും അനുകൂല സാഹചര്യങ്ങളും വരാന്‍ സാധ്യതയേറിയ ദിവസമാണ്. ദൈവാധീനവും ഭാഗ്യവും അനുഭവത്തില്‍ വരും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
കുടുംബപരമായി അല്പം ക്ലേശങ്ങള്‍ വരാവുന്ന ദിനമാണ്. മറ്റുള്ളവരുടെ ഉത്തരവാദിത്തങ്ങള്‍ കൂടി ഏറ്റെടുക്കാന്‍ നിര്‍ബന്ധിതനാകും.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: 944 792 9406

RELATED ARTICLES  ജ്യോതിഷപ്രകാരം 2019 മാര്‍ച്ച്‌ 18 മുതല്‍ 24 വരെയുള്ള നക്ഷത്രഫലങ്ങളും ദോഷ പരിഹാരങ്ങളും
[yuzo_related]

Comments



Related Articles & Comments