മലയാളം ഇ മാഗസിൻ.കോം

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2020 ഫെബ്രുവരി 10 തിങ്കൾ) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 10.02.2020 (1195 മകരം 27 തിങ്കൾ) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാർത്തിക1/4)
സാമ്പത്തിക വിഷമതകള്‍ മാറും. ജോലിക്കുള്ള അറിയിപ്പ്‌ കിട്ടും. കുടുംബത്തില്‍ അഭിപ്രായഭിന്നതകളുണ്ടാകും. ഉദ്യോഗസ്ഥന്മാര്‍ക്ക്‌ സ്ഥലം മാറ്റത്തിന് സാധ്യത.

ഇടവം (കാർത്തിക3/4, രോഹിണി, മകയിരം 1/2)
പരീക്ഷകളില്‍ വിജയിക്കും. വിദേശയാത്ര നീട്ടിവയ്ക്കും. ജലയാത്രകളില്‍ നിന്ന്‌ അപകടസാധ്യത. ബന്ധുക്കള്‍ക്ക്‌ ക്ലേശങ്ങളുണ്ടാകും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4)
പുതിയ ചുമതല ലഭിക്കും. സന്താനഭാഗ്യമുണ്ടാകും. യശസ്‌ വര്‍ധിക്കും. പുതിയ സ്ഥാനമാനങ്ങളുണ്ടാകും. ഉദരരോഗമുണ്ടാകും. വ്യവസായം മെച്ചപ്പെടും.

കർക്കിടകം (പുണർതം 1/4, പൂയം, ആയില്യം)
മത്സരങ്ങളില്‍ വിജയിക്കും. സാമൂഹ്യരംഗത്ത്‌ ശോഭിക്കും. മോഷണശ്രമം നടക്കും. സല്‍ക്കാരങ്ങളില്‍ പങ്കെടുക്കും. പൊതുരംഗത്ത്‌ ശോഭിക്കും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ചുറ്റുപാടുകള്‍ പൊതുവേ മെച്ചമായിരിക്കും. വിദ്യാഭ്യാസ കാര്യങ്ങളുമായി ബന്ധപ്പെട്ട്‌ ധാരാളം യാത്രചെയ്യേണ്ടിവരും. കച്ചടത്തില്‍ നിന്നും ലാഭം വര്‍ദ്ധിക്കും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
വിദേശത്തു നിന്ന്‌ ധാരാളം സഹായം ലഭിക്കാന്‍ അവസരമുണ്ടാകും. സഹോദരസഹോദരീ സഹായം ലഭ്യമാകും. കൂട്ടുവ്യാപാരത്തിലെ പങ്കാളിയുമായി ഒത്തുപോവുക നന്ന്‌.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4)
വിവാഹം സംബന്ധിച്ച കാര്യങ്ങളില്‍ പുരോഗതിയുണ്ടാകും. സര്‍ക്കാര്‍ നടപടികളില്‍ പുരോഗതിക്ക്‌ സാധ്യത. അപ്രതീക്ഷിതമായ ധനാഗമനത്തിന്‌ സാധ്യത.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
ദാമ്പത്യ ബന്ധം ശുഭകരം. സാമ്പത്തിക നിലയില്‍ മാറ്റമില്ല. മേലുദ്യോഗസ്ഥന്മാരുമായി കലഹിക്കാനിടയുണ്ട്‌. സന്താനങ്ങളുടെ വിദ്യാഭ്യാസ കാര്യങ്ങളില്‍ പുരോഗതിയുണ്ടാവും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
സാമ്പത്തിക വിഷയങ്ങളില്‍ ജാഗ്രത പുലര്‍ത്തുക. ഏതിലും സൂക്ഷ്‌മമായ ചിന്ത വേണം. ദുരാരോപണം കേള്‍ക്കേണ്ടി വന്നേക്കും. ആരെയും തീര്‍ത്തു വിശ്വസിക്കരുത്‌.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
മെച്ചപ്പെട്ട ദിവസം. കാര്യ തടസം മാറിക്കിട്ടും. ചികിത്സ സംബന്ധിച്ച്‌ അനാവശ്യ ചെലവുണ്ടാകും. സന്താനങ്ങളാല്‍ സന്തോഷം കൈവരും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
സര്‍ക്കാര്‍ കാര്യങ്ങളില്‍ വിജയം. പണവരവ്‌ സംബന്ധിച്ച്‌ പ്രശ്‌നങ്ങള്‍ ഉണ്ടാകുമെങ്കിലും കാര്യ തടസങ്ങള്‍ക്ക്‌ സാദ്ധ്യതയില്ല. പൂര്‍വിക സുഹൃത്തുക്കളുമായി ബന്ധപ്പെടേണ്ടിവരും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
ഏതിലും ആലോചിച്ചു മാത്രം ഏര്‍പ്പെടുക. ഉദ്ദേശിക്കാത്ത പല കാര്യങ്ങളും നടന്നുകിട്ടും. ഉന്നത വ്യക്തികളുമായി ബന്ധപ്പെടാന്‍ അവസരം ഉണ്ടാകും.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

Avatar

Staff Reporter