മലയാളം ഇ മാഗസിൻ.കോം

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2020 ആഗസ്റ്റ്‌ 10 തിങ്കൾ) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 10.08.2020 (1195 കർക്കിടകം 27 തിങ്കൾ) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാർത്തിക1/4)
ദാമ്പത്യ ബന്ധം മെച്ചപ്പെടും. സ്വകാര്യമായ സംഭവങ്ങള്‍ മറ്റുള്ളവരുമായി ചര്‍ച്ച ചെയ്യാതിരിക്കുക. സന്ധ്യയ്ക്ക്‌ ശേഷം ആരോഗ്യനില മോശപ്പെട്ടേക്കാം.

ഇടവം (കാർത്തിക3/4, രോഹിണി, മകയിരം 1/2)
സര്‍ക്കാര്‍ കാര്യങ്ങളില്‍ അനുകൂലമായ തീരുമാനം ഉണ്ടാകും. തൊഴില്‍ അന്വേഷണത്തില്‍ പുരോഗതി ഉണ്ടാകും. പണം സംബന്ധിച്ച വരവ്‌ കുറവായിരിക്കും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4)
ആരോഗ്യ നില മെച്ചപ്പെടും. മനസ്സില്‍ പുതുതായി പല ചിന്തകളും ഉണ്ടാവും. ബിസിനസ്‌ കാര്യങ്ങള്‍ വിപുലീകരിക്കാന്‍ ഉദ്ദേശിക്കും.

കർക്കിടകം (പുണർതം 1/4, പൂയം, ആയില്യം)
സഹോദരീ സഹോദരന്മാരുമായി വാക്കു തര്‍ക്കങ്ങള്‍ ഉണ്ടാവാന്‍ സാധ്യത. ആരോഗ്യ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കണം. പല കാര്യങ്ങളും അനുകൂലമായി ഭവിക്കും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
അയല്‍ക്കാരുമായോ ബന്ധുക്കളുമായോ തര്‍ക്കങ്ങള്‍ ഉണ്ടാവാതെ സൂക്ഷിക്കുക. പൊതു പ്രവര്‍ത്തന രംഗത്തുള്ളവര്‍ക്ക്‌ നല്ല സമയം. ആരോഗ്യ നില മധ്യമം.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
കൊടുക്കല്‍ വാങ്ങല്‍ എന്നിവയില്‍ ജാഗ്രത പാലിക്കണം. ഉദ്ദേശിച്ച പല കാര്യങ്ങളും നടന്നേക്കും. കള്ളന്മാരുടെ ശല്യം ഉണ്ടാവാന്‍ സാധ്യത.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4)
കലാരംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ അനുകൂലമായ സമയം. ഉദ്യോഗത്തില്‍ സ്ഥാനക്കയറ്റം ഉണ്ടാകും. ആരോഗ്യ രംഗത്ത്‌ മെച്ചം.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
യാത്രകള്‍ കഴിവതും ഒഴിവാക്കുന്നത്‌ ഉത്തമം. ആരോഗ്യ നില പൊതുവേ മെച്ചം. അനാവശ്യമായി അന്യരുടെ കാര്യങ്ങളില്‍ ഇടപെട്ട്‌ കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
പലതരത്തിലും പണം വന്നുചേരുന്നതാണ്‌. അനാവശ്യമായ വാദപ്രതിവാദങ്ങളില്‍ ഏര്‍പ്പെടരുത്‌. സന്ധ്യയ്ക്ക്‌ ശേഷം ചില്ലറ പ്രശ്നങ്ങള്‍ ഉണ്ടാവാന്‍ സാധ്യത.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ലോണ്‍, ചിട്ടി എന്നിവയിലൂടെ ധനലബ്‌ധി. മാതൃസ്വത്ത്‌ ലഭിക്കും. മുന്‍‌കോപം ഒഴിവാക്കുക. ഇന്‍ഷ്വറന്‍സ്‌ ധനം ലഭിക്കും. രാഷ്‌ട്രീയരംഗത്ത്‌ ഗുണം.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ഉദ്യോഗസംബന്‌ധമായ വിവാദങ്ങള്‍ കൂടുതല്‍ പ്രശ്‌നമുണ്ടാക്കും. കൃഷിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കും. സാമ്പത്തിക പുരോഗതി. രാഷ്‌ട്രീയക്കാര്‍ക്ക്‌ നേട്ടം.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
ദാമ്പത്യകലഹം. പ്രേമബന്‌ധം ശക്തമാകും. സന്താനങ്ങളില്‍ നിന്ന്‌ സ്‌നേഹപൂര്‍ണ്ണമായ പെരുമാറ്റം ഉണ്ടാകും. ഗൃഹനിര്‍മ്മാണത്തിലെ തടസ്സം നീങ്ങും.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

Avatar

Staff Reporter