21
August, 2018
Tuesday
03:14 PM
banner
banner
banner

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (വെള്ളി, 10 ആഗസ്റ്റ്‌ 2018) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 10.08.2018 (1193 കര്‍ക്കിടകം 25 വെള്ളി) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക1/4)
പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടത്ര അംഗീകാരം ലഭിക്കാന്‍ പ്രയാസം ഉള്ള ദിവസമാണ്. ദൈനംദിന കാര്യങ്ങള്‍ വലിയ തടസം കൂടാതെ നടന്നു പോകും.

ഇടവം (കാര്‍ത്തിക3/4, രോഹിണി, മകയിരം 1/2)
അധികാരികളാല്‍ അംഗീകരിക്കപ്പെടും. മത്സരങ്ങള്‍, പരീക്ഷകള്‍ മുതലായവയില്‍ വിജയം പ്രതീക്ഷിക്കാം. കുടുംബ സുഖം ഉണ്ടാകും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
അധ്വാന ഭാരവും ആത്മ സംഘര്‍ഷവും വര്‍ദ്ധിച്ചെന്നു വരാം. ഊഹ കച്ചവടം, ഭാഗ്യ പരീക്ഷണം മുതലായവയില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കുക.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
മന സന്തോഷവും ആത്മ വിശ്വാസവും വര്‍ധിക്കുന്ന തരത്തിലുള്ള അനുഭവങ്ങള്‍ പ്രതീക്ഷിക്കാവുന്ന ദിനമാണ്. ആഗ്രഹങ്ങള്‍ സഫലീകരിക്കപ്പെടും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
യാത്രകള്‍ക്കും ഉദ്യമങ്ങള്‍ക്കും മറ്റും തടസം വരാവുന്ന ദിനമാണ്. ഉദര വൈഷമ്യം വരാവുന്നതിനാല്‍ ആഹാര കാര്യങ്ങളില്‍ ജാഗ്രത പുലര്‍ത്തണം.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
ഇഷ്ടാനുഭവങ്ങള്‍, കാര്യ സാധ്യം, ബന്ധു സമാഗമം മുതലായവ വരാവുന്ന ദിവസം. സമൂഹത്തില്‍ അംഗീകാരം വര്‍ധിക്കും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4)
കുടുംബ ക്ലേശങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ കഴിയും. സാമ്പത്തിക കാര്യങ്ങളില്‍ വേണ്ട സഹായങ്ങള്‍ സമയത്ത് ലഭ്യമാകും.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
ആശയവിനിമയത്തിലെ അപാകത മൂലം വൈഷമ്യങ്ങള്‍ വരാതെ നോക്കണം. കുടുംബ സംബന്ധമായ മന സമ്മര്‍ദം വര്‍ദ്ധിച്ചെന്നു വരാം.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
സഹ പ്രവര്‍ത്തകര്‍, സുഹൃത്തുക്കള്‍ മുതലായവരില്‍ നിന്നും അത്ര അനുകൂലമല്ലാത്ത അനുഭവങ്ങള്‍ പ്രതീക്ഷിക്കണം. ഉത്തരവാദിത്വങ്ങളില്‍ വേണ്ടത്ര ജാഗ്രത പുലര്‍ത്തിയാല്‍ അഭിമാനക്ഷതം ഒഴിവാകും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ആഗ്രഹിക്കുന്ന രീതിയില്‍ കാര്യങ്ങള്‍ പുരോഗമിക്കും. പലവിധ തടസങ്ങള്‍ക്കും ഈ ദിവസം പരിഹാരം കണ്ടെത്താന്‍ കഴിയുന്നതാണ്.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
സാമ്പത്തികമായും കുടുംബപരമായും നല്ല അനുഭവങ്ങള്‍ വരാവുന്ന ദിവസമാണ്. ലഭിക്കുന്ന അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തുവാന്‍ ശ്രദ്ധിക്കുക.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
ആരോഗ്യ കാര്യങ്ങളില്‍ അല്പം വിഷമതകള്‍ വരാവുന്ന ദിനമാണ്. അവിചാരിത തടസങ്ങള്‍ മൂലം കര്‍മ്മ ഭംഗം വരാന്‍ ഇടയുണ്ട്.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: 944 792 9406

RELATED ARTICLES  ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (ഞായർ, 19 ആഗസ്റ്റ്‌ 2018) എങ്ങനെ എന്നറിയാം
[yuzo_related]

Comments



Related Articles & Comments