മലയാളം ഇ മാഗസിൻ.കോം

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2020 ഏപ്രിൽ 10 വെള്ളി) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 10.04.2020 (1195 മീനം 28 വെള്ളി) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാർത്തിക1/4)
മന സന്തോഷം, കാര്യ ലാഭം, തൊഴില്‍ വിജയം എന്നിവ ഉണ്ടാകും. സാമ്പത്തികമായും കുടുംബപരമായും ദിവസം അനുകൂലമായിരിക്കും.

ഇടവം (കാർത്തിക3/4, രോഹിണി, മകയിരം 1/2)
കാര്യനേട്ടം, പ്രവര്‍ത്തനലാഭം, ഇഷ്ടാനുഭവങ്ങള്‍ എന്നിവ വരാവുന്നതാണ്. പല പ്രവര്‍ത്തനങ്ങളും അനുകൂലമായി ഭവിക്കും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4)
അധ്വാന ഭാരം, അലച്ചില്‍ എന്നിവ വര്‍ധിക്കാം. കുടുംബ ബന്ധങ്ങളില്‍ അകല്‍ച്ച വരാതെ നോക്കണം.

കർക്കിടകം (പുണർതം 1/4, പൂയം, ആയില്യം)
പ്രവര്‍ത്തനങ്ങളില്‍ മാന്ദ്യം വരാം. അധ്വാന ഭാരവും മന സമ്മര്‍ദ്ദവും വര്‍ദ്ധിക്കാന്‍ ഇടയുണ്ട്.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
വാക്കുകള്‍ അംഗീകരിക്കപ്പെടും. അധികാരികളുടെ അംഗീകാരത്തിനു പാത്രമാകും. പ്രണയ കാര്യങ്ങള്‍ സഫലമാകും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
അകാരണ മനസമ്മര്‍ദം, ആഗ്രഹ തടസ്സം എന്നിവ വരാം. ബന്ധുക്കള്‍, സുഹൃത്തുക്കള്‍ എന്നിവരുമായി കലഹസാധ്യത ഉള്ളതിനാല്‍ സംസാരം കരുതലോടെ വേണം.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4)
കാര്യവിജയം, ഭക്ഷണ സുഖം, സമ്മാന ലാഭം മുതലായവയ്ക്ക് സാധ്യതയേറിയ ദിവസം. സന്തോഷകരമായി സമയം ചിലവഴിക്കാന്‍ കഴിയും.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
കാര്യവിഘ്നം, അവിചാരിത മനക്ലേശം എന്നിവ വരാം. സായാഹ്നശേഷം ആനുകൂല്യം വര്‍ധിക്കും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
കാര്യസാധ്യം, ശത്രുജയം, തൊഴില്‍ ലാഭം. സാമ്പത്തിക കാര്യങ്ങളില്‍ പുരോഗതി ഉണ്ടാകും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ആഗ്രഹിക്കും പ്രകാരം പല കാര്യങ്ങളും നടപ്പാക്കുവാന്‍ കഴിയും. അപ്രതീക്ഷിതമായി നല്ല വാര്‍ത്തകള്‍ കേള്‍ക്കാന്‍ കഴിയും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
മനോസുഖം കുറയാന്‍ ഇടയുണ്ട്. ആരോഗ്യ ക്ലേശം, അലച്ചില്‍ എന്നിവയും വരാം. സായാഹ്നശേഷം ഗുണാനുഭവങ്ങള്‍ വര്‍ധിക്കും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
അധ്വാന ഭാരം, ഉത്തര വാദിത്തം എന്നിവ വര്‍ധിക്കും. ആശയ വിനിമയത്തില്‍ അപാകതകള്‍ വരാതെ നോക്കണം.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

Staff Reporter