മലയാളം ഇ മാഗസിൻ.കോം

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2020 മെയ്‌ 9 ശനി) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 09.05.2020 (1195 മേടം 26 ശനി) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാർത്തിക1/4)
സഹപ്രവര്‍ത്തകരില്‍ നിന്നും വിരസമായ സമീപനങ്ങള്‍ ഉണ്ടാകാന്‍ ഇടയുണ്ട്. പ്രതിസന്ധികള്‍ വരുമെങ്കിലും പ്രയാസം കൂടാതെ അതിജീവിക്കുവാന്‍ കഴിയും.

ഇടവം (കാർത്തിക3/4, രോഹിണി, മകയിരം 1/2)
കുടുംബ സുഖം, അംഗീകാരം, ധനനേട്ടം മുതലായവ വരാവുന്ന ദിനമാണ്. ഏറ്റെടുക്കുന്ന ജോലികള്‍ ഭംഗിയായി പൂര്‍ത്തിയാക്കാന്‍ കഴിയും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4)
അപ്രതീക്ഷിത കാര്യനേട്ടം വരാവുന്ന ദിനമാണ്. മാനസിക സുഖവും സാമ്പത്തിക നേട്ടങ്ങളും വര്‍ധിക്കും.

കർക്കിടകം (പുണർതം 1/4, പൂയം, ആയില്യം)
പ്രതീക്ഷിക്കാത്ത ചിലവുകള്‍ ഉണ്ടാകാന്‍ ഇടയുണ്ട്. ചില പ്രവര്‍ത്തനങ്ങള്‍ക്ക് അവിചാരിതമായ പരിണാമങ്ങള്‍ നേരിടേണ്ടി വന്നേക്കാം.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
സുഹൃത്ത് ജനങ്ങളില്‍ നിന്നും അസുഖകരമായ അനുഭവങ്ങള്‍ വരാവുന്നതാണ്. ക്ഷമാഭാവം നിലനിര്‍ത്തിയാല്‍ കുടുംബ ക്ലേശങ്ങള്‍ കുറയും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
നന്മയും പ്രതീക്ഷാ നിര്‍ഭരമായ അനുഭവങ്ങളും വരാവുന്ന ദിവസമാണ്. കുടുംബപരമായും നല്ല അനുഭവങ്ങള്‍ പ്രതീക്ഷിക്കാം.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4)
പല കാര്യങ്ങളും പ്രതീക്ഷിച്ച പ്രകാരം മുന്നേറാന്‍ തടസ്സങ്ങള്‍ ഉണ്ടായെന്നു വരാം. സുപ്രധാന പ്രവൃത്തികള്‍ നിര്‍വഹിക്കാന്‍ പറ്റിയ ദിനമല്ല.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
സാമ്പത്തിക നേട്ടവും തൊഴില്‍ ലാഭവും വരാന്‍ ഇടയുള്ള ദിവസമാണ്. വ്യാപാരത്തില്‍ അപ്രതീക്ഷിത പുരോഗതി ദൃശ്യമാകും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
അനിഷ്ടകരമായ സാഹചര്യങ്ങളെ ബുദ്ധിപൂര്‍വ്വം നേരിടണം. അമിത ചിലവുകള്‍ മൂലം വൈഷമ്യങ്ങള്‍ വരാവുന്നതാണ്.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
തൊഴില്‍ രംഗത്ത് അഭിനന്ദനവും അംഗീകാരവും ലഭിക്കും. ഭാഗ്യാനുഭവങ്ങള്‍ക്കും സാധ്യതയുള്ള ദിവസമായി കാണുന്നു.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
സ്വന്തം കഴിവുകള്‍ അംഗീകരിക്കപ്പെടുന്നതില്‍ ആത്മവിശ്വാസം തോന്നും. മാതാവില്‍ നിന്നും അനുകൂല പെരുമാറ്റം ഉണ്ടാകും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
ഭാരിച്ച ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാന്‍ ദിവസം യോഗ്യമല്ല. അധ്വാന ഭാരവും ആരോഗ്യ ക്ലേശവും വര്‍ധിക്കാന്‍ സാധ്യത കാണുന്നു.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

Staff Reporter