മലയാളം ഇ മാഗസിൻ.കോം

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2020 ജനുവരി 09 വ്യാഴം) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 09.01.2020 (1195 ധനു 24 വ്യാഴം) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാർത്തിക1/4)
മനസ്സിന് സന്തോഷവും സമാധാനവും തരുന്ന വാര്‍ത്തകള്‍ കേള്‍ക്കും. പല വഴിക്കും സഹായ വാഗ്ദാനങ്ങള്‍ ലഭിക്കും.

ഇടവം (കാർത്തിക3/4, രോഹിണി, മകയിരം 1/2)
കാര്യ വിഘ്നം, സാമ്പത്തിക തടസ്സം മുതലായവ വരാവുന്ന ദിനമാണ്. പ്രതീക്ഷിച്ചതിലും അധികം അധ്വാനം പലകാര്യങ്ങളിലും വേണ്ടി വരും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4)
മനസ്സിന് സന്തോഷം തരുന്ന കൂടിച്ചേരലുകള്‍ക്ക് അവസരം ലഭിക്കും. കുടുംബ ബന്ധങ്ങള്‍ കൂടുതല്‍ സുഖകരമാകും.

കർക്കിടകം (പുണർതം 1/4, പൂയം, ആയില്യം)
അനാവശ്യ ചിന്തകള്‍ മൂലം മനോ വൈഷമ്യം ഉണ്ടാകാന്‍ സാധ്യതയുണ്ട്. ദേവാലയ ദര്‍ശനം, പ്രാര്‍ത്ഥന തുടങ്ങിയവ ഗുണകരമാകും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
അപ്രതീക്ഷിത ആനുകൂല്യങ്ങള്‍ക്ക് സാധ്യത. മനസ്സിന് യോജിച്ച സുഹൃത്തുക്കളുമായി സമയം ചിലവഴിക്കാന്‍ കഴിയുന്നതില്‍ സന്തോഷം തോന്നും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
മനസ്സിന് സന്തോഷം നല്‍കുന്ന അനുഭവങ്ങള്‍, സാഹചര്യങ്ങള്‍ എന്നിവ ഉണ്ടാകും. ഇഷ്ട ജനങ്ങളുമായി സമയം ചിലവഴിക്കാന്‍ കഴിയും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4)
അപ്രതീക്ഷിത ചിലവുകള്‍ വരാവുന്ന ദിവസമാണ്. ജാഗ്രതക്കുറവ് മൂലം ധനനഷ്ടം വരാതെ നോക്കണം.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
കര്‍മ രംഗത്ത് പ്രതിഫലവും മന സംതൃപ്തിയും കുറയാന്‍ ഇടയുണ്ട്. കുടുംബ കാര്യങ്ങളില്‍ അപ്രതീക്ഷിത തടസ്സങ്ങള്‍ വരാം.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
സഹപ്രവര്‍ത്തകര്‍ അംഗീകരിക്കും. ആഗ്രഹങ്ങള്‍ സാധിക്കും. കുടുംബ സാഹചര്യങ്ങള്‍ കൂടുതല്‍ അനുകൂലമാകും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
അപ്രതീക്ഷിത സമ്മാന ലാഭം, കുടുംബ സുഖം, തൊഴില്‍ നേട്ടം എന്നിവ വരാവുന്ന ദിവസം. കലഹങ്ങള്‍ ഒത്തു തീര്‍പ്പില്‍ എത്തും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
അനാവശ്യ ചിലവുകള്‍ നിയന്ത്രിക്കാന്‍ ബുദ്ധിമുട്ടും. കുടുംബ ഉത്തരവാദിത്തങ്ങള്‍ വര്‍ധിക്കും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
മനസ്സറിയാത്ത കാര്യങ്ങള്‍ക്ക് കുറ്റാരോപണം കേള്‍ക്കേണ്ടി വന്നേക്കാം. കുടുംബ കാര്യങ്ങളില്‍ അല്പം വൈഷമ്യങ്ങള്‍ക്കും സാധ്യത കാണുന്നു.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

Staff Reporter