മലയാളം ഇ മാഗസിൻ.കോം

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2020 ഫെബ്രുവരി 09 ഞായർ) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 09.02.2020 (1195 മകരം 26 ഞായർ) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാർത്തിക1/4)
അനിഷ്ടകരമായ സാഹചര്യങ്ങളെ ബുദ്ധിപൂര്‍വ്വം നേരിടണം. അമിത ചിലവുകള്‍ മൂലം വൈഷമ്യങ്ങള്‍ വരാവുന്നതാണ്.

ഇടവം (കാർത്തിക3/4, രോഹിണി, മകയിരം 1/2)
തൊഴില്‍ രംഗത്ത് അഭിനന്ദനവും അംഗീകാരവും ലഭിക്കും. ഭാഗ്യാനുഭവങ്ങള്‍ക്കും സാധ്യതയുള്ള ദിവസമായി കാണുന്നു.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4)
ആരോഗ്യപരമായ ക്ലേശങ്ങള്‍ വരാവുന്ന ദിവസമാകയാല്‍ കരുതല്‍ പുലര്‍ത്തണം. വാക്ക് തര്‍ക്കങ്ങളില്‍ ഏര്‍പ്പെടുന്നത് ഗുണകരമാകില്ല.

കർക്കിടകം (പുണർതം 1/4, പൂയം, ആയില്യം)
ആഗ്രഹസാധ്യത്തിനു അനുകൂല മാര്‍ഗ്ഗങ്ങള്‍ തെളിഞ്ഞു വരും. ബന്ധു ജനങ്ങള്‍, സുഹൃത്തുക്കള്‍ മുതലായവര്‍ അനുകൂലരായി പെരുമാറുന്നത് ഗുണം ചെയ്യും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
കര്‍മ്മ രംഗത്ത് പ്രതിബന്ധങ്ങള്‍ നേരിടേണ്ടി വന്നേക്കാം. ജാഗ്രതയോടെ പ്രവര്‍ത്തിച്ചാല്‍ ശരാശരി വിജയം കരസ്ഥമാക്കാം.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
മനസ്സിന് സന്തോഷം നല്‍കുന്ന അനുഭവങ്ങളും സാഹചര്യങ്ങളും സംജാതമാകും. സാമ്പത്തികമായി മെച്ചപെട്ട അനുഭവങ്ങള്‍ ഉണ്ടാകും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4)
കുടുംബത്തില്‍ സന്തോഷകരമായ അനുഭവങ്ങള്‍ ഉണ്ടാകും. ആഗ്രഹിച്ച ദേവാലയ ദര്‍ശനവും മറ്റും സാധ്യമാകുന്ന ദിവസമാണ്.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
പ്രതീക്ഷിച്ച രീതിയില്‍ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കാന്‍ പ്രയാസമാണ്. കുടുംബപരമായി മോശമല്ലാത്ത അനുഭവങ്ങള്‍ ഉണ്ടാകും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
സ്വന്തം കഴിവിന് അനുസരിച്ച് അംഗീകാരവും പ്രതിഫലവും ലഭിക്കാത്തതില്‍ ഇച്ഛാ ഭംഗം തോന്നാന്‍ ഇടയുണ്ട്. സന്താന പരമായ ക്ലേശങ്ങള്‍ക്കും സാധ്യത.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
സ്വന്തം കഴിവുകള്‍ അംഗീകരിക്കപ്പെടുന്നതില്‍ ആത്മവിശ്വാസം തോന്നും. മാതാവില്‍ നിന്നും അനുകൂല പെരുമാറ്റം ഉണ്ടാകും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
മനസ്സിന് ആഹ്ളാദവും ഉന്മേഷവും ജനിപ്പിക്കുന വാര്‍ത്തകള്‍ കേള്‍ക്കാന്‍ ഇടയാകും. ഉള്ലാസകരമായി സമയം ചിലവഴിക്കും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
വരവും ചിലവും ഒരുപോലെ വർദ്ധിക്കാവുന്ന ദിവസമാണ്. പ്രധാന ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കുവാന്‍ ദിവസം അത്ര അനുകൂലമല്ല.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

Staff Reporter