18
April, 2019
Thursday
09:19 PM
banner
banner
banner

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (ശനി, 09 ഫെബ്രുവരി 2019) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 09.02.2019 (1194 മകരം 26 ശനി) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക1/4)
താല്പര്യമില്ലാത്ത വിഷയങ്ങളില്‍ ഇടപെടേണ്ടി വരും. അധിക ചിലവുകള്‍ മൂലം സാമ്പത്തിക ക്ലേശം ഉണ്ടാകാന്‍ ഇടയുണ്ട്.

ഇടവം (കാര്‍ത്തിക3/4, രോഹിണി, മകയിരം 1/2)
ആഗ്രഹ സാഫല്യവും പ്രവര്‍ത്തന നേട്ടവും വരാവുന്ന ദിവസമാണ്. ശ്രദ്ധയോടെ ഇടപെടുന്ന കാര്യങ്ങള്‍ വിജയകരമായി ഭവിക്കും. ഭാഗ്യം അനുഭവത്തില്‍ വരും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
സാമ്പത്തിക ലാഭം, പൊതു അംഗീകാരം എന്നിവ പ്രതീക്ഷിക്കാം. കുടുംബ കാര്യങ്ങള്‍ വളരെ അനുകൂലമാകും.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
അധ്വാന ക്ലേശം, അമിത യാത്രാ വൈഷമ്യം മുതലായവ കരുതണം. ചതി, വഞ്ചന മുതലായവ മൂലം വൈഷമ്യങ്ങള്‍ വരാവുന്നതാണ്.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
പൊതുവില്‍ വിരസമായ അനുഭവങ്ങള്‍ക്ക് സാധ്യത. സഹപ്രവര്‍ത്തകര്‍, സുഹൃത്തുക്കള്‍ മുതലായവരില്‍ നിന്നും അനിഷ്ട കരമായ അനുഭവങ്ങള്‍ ഉണ്ടായെന്നു വരാം.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
കുടുംബ സുഖം, തൊഴില്‍ ലാഭം, സാമ്പത്തിക നേട്ടം മുതലായവ പ്രതീക്ഷിക്കാവുന്ന ദിനമാണ്. വ്യക്തിപരമായ അംഗീകാരം വര്‍ധിക്കുന്ന അനുഭവങ്ങള്‍ ഉണ്ടാകും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4)
ഉല്ലാസ അകരമായ അനുഭവങ്ങള്‍ക്ക് സാധ്യത. ആത്മവിശ്വാസം വര്‍ധിക്കുന്ന അനുഭവങ്ങളും വാര്‍ത്തകളും ഉണ്ടാകും.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
പ്രവര്‍ത്തന രംഗത്ത് ശരാശരി അനുഭവങ്ങള്‍ ഉണ്ടാകും. ആരോഗ്യപരമായി ദിവസം പ്രതികൂലമാണ്. ചിലവുകളും വര്‍ധിക്കും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
അധ്വാന ഭാരം വര്‍ദ്ധിക്കുമെങ്കിലും അധികാരികള്‍ അംഗീകരിക്കും. യാത്രകളില്‍ വൈഷമ്യങ്ങള്‍ വരാന്‍ സാധ്യത കൂടുതലാണ്.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
വ്യാപാരലാഭം വര്‍ധിക്കും. ശുഭകരമായ അനുഭവങ്ങള്‍ അനുഭവത്തില്‍ വരും. മാനസിക സുഖം വര്‍ധിക്കും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
മാനസിക സംഘര്‍ഷം വര്‍ധിക്കും. ആലോചനയില്ലാത്ത പ്രതികരണങ്ങള്‍ മൂലം വിഷമതകള്‍ വരാവുന്നതാണ്.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
തടസ്സ കാര്യങ്ങള്‍ പരിഹരിക്കപ്പെടും. ധനലാഭവും സഹായങ്ങളും വേണ്ടപ്പോള്‍ ലഭ്യമാകും.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: 944 792 9406

RELATED ARTICLES  ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (ഞായര്‍, 14 ഏപ്രിൽ 2019) എങ്ങനെ എന്നറിയാം
[yuzo_related]

Comments



Related Articles & Comments