മലയാളം ഇ മാഗസിൻ.കോം

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2020 ഏപ്രിൽ 09 വ്യാഴം) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 09.04.2020 (1195 മീനം 27 വ്യാഴം) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാർത്തിക1/4)
ഇഷ്ടാനുഭവങ്ങള്‍, കാര്യലാഭം, കുടുംബ സുഖം എന്നിവ പ്രതീക്ഷിക്കാം. അപ്രതീക്ഷിത കോണുകളില്‍ നിന്നും സഹായങ്ങള്‍ ലഭ്യമാകും.

ഇടവം (കാർത്തിക3/4, രോഹിണി, മകയിരം 1/2)
ആഗ്രഹ സാഫല്യം, കര്‍മ നേട്ടം, വിദ്യാഗുണം മുതലായവ പ്രതീക്ഷിക്കാം. പണ്ട് ചെയ്ത നല്ല കാര്യങ്ങള്‍ക്ക് പ്രതിഫലം ലഭിക്കും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4)
മന സമ്മര്‍ദം വര്‍ധിക്കാന്‍ ഇടയുണ്ട്. കുടുംബകാര്യങ്ങളില്‍ തടസാനുഭവങ്ങള്‍ വരാം. സായാഹ്നം താരതമ്യേന മെച്ചം.

കർക്കിടകം (പുണർതം 1/4, പൂയം, ആയില്യം)
അകാരണ വിഷാദം, സ്വസ്ഥതക്കുറവ്, യാത്രാ ക്ലേശം എന്നിവ വരാവുന്ന ദിവസം. തക്ക സമയത്ത് സഹായങ്ങള്‍ ലഭ്യമായെന്ന് വരില്ല.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
കാര്യവിജയം, സന്തോഷം,കുടുംബ സുഖം, ബന്ധു സമാഗമം എന്നിവപ്രതീക്ഷിക്കാം. വീട്ടില്‍ സന്തോഷ അനുഭവങ്ങള്‍ക്ക് സാധ്യത.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
എളുപ്പമുള്ള കാര്യങ്ങള്‍ക്ക് പോലും അമിത ശ്രമം വേണ്ടി വരും. കുടുംബപരമായ വൈഷമ്യങ്ങള്‍ക്ക് സാധ്യതയുണ്ട്.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4)
സാമ്പത്തികമായി ഗുണകരമായ അനുഭവങ്ങള്‍ പ്രതീക്ഷിക്കാം. അനുകൂല സാഹചര്യങ്ങള്‍, കാര്യലാഭം, വ്യാപാര നേട്ടം എന്നിവയ്ക്കും സാധ്യത.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
പ്രതീക്ഷിച്ച സഹായങ്ങള്‍ സമയത്ത് ലഭ്യമാകത്തതില്‍ വൈഷമ്യം തോന്നും. കുടുംബ ഭാരം വര്‍ധിക്കും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
നവോന്മേഷവും, പ്രവര്‍ത്തന ഔല്‍സുക്യവും അനുഭവത്തില്‍ വരും. സുഹൃത്ത് സഹായം ഉണ്ടാകും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
നല്ല അനുഭവങ്ങളും പ്രവര്‍ത്തന നേട്ടവും പ്രതീക്ഷിക്കാവുന്ന ദിവസം. ജോലികള്‍ ഉന്മേഷത്തോടെ ചെയ്തു തീര്‍ക്കാന്‍ കഴിയും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
കാര്യ പരാജയം, മാനസിക അസന്തുഷ്ടി, ആരോഗ്യക്ലേശം മുതലായവ പ്രതീക്ഷിക്കേണ്ട ദിനം. സാമ്പത്തിക കാര്യങ്ങളില്‍ ജാഗ്രത വേണം.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
മനസറിയാത്ത കാര്യങ്ങള്‍ക്ക് സമാധാനം ബോധിപ്പിക്കേണ്ടി വരും. ധന ക്ലേശം, തൊഴില്‍ പരമായ ക്ലേശങ്ങള്‍, അധ്വാന ഭാരം എന്നിവയ്ക്കും സാധ്യത.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

Staff Reporter