മലയാളം ഇ മാഗസിൻ.കോം

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (വ്യാഴം, 08 നവംബർ 2018) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 08.11.2018 (1194 തുലാം 22 വ്യാഴം) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക1/4)
ഇഷ്ടാനുഭവങ്ങള്‍, കാര്യ സാധ്യം, ബന്ധു സമാഗമം. പകല്‍ 1 മണി മുതല്‍ കാര്യ വിഘ്നം, കലഹ സാധ്യത, ധന ക്ലേശം എന്നിവ വരാന്‍ ഇടയുണ്ട്.

\"\"

ഇടവം (കാര്‍ത്തിക3/4, രോഹിണി, മകയിരം 1/2)
തൊഴില്‍ ലാഭം, അംഗീകാരം, അനുകൂല അനുഭവങ്ങള്‍ എന്നിവ വരാവുന്ന ദിനമാണ്. സമയം സുഖകരമായി ചിലവഴിക്കുവാന്‍ കഴിയും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
ദിവസാരംഭത്തില്‍ അമിത അധ്വാനം, അനാവശ്യ തടസങ്ങള്‍ എന്നിവ മൂലം മന ക്ലേശം വരാമെങ്കിലും പകല്‍ 1 മണി കഴിഞ്ഞാല്‍ അനുകൂല സാഹചര്യങ്ങള്‍, തൊഴില്‍ നേട്ടം, കുടുംബ സുഖം എന്നിവ പ്രതീക്ഷിക്കാം.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
അകാരണ ചിന്തകള്‍ മാറ്റി വച്ച് ശുഭ പ്രതീക്ഷയോടെ നീങ്ങുക. അധ്വാന ഭാരം വര്‍ധിച്ചാലും അന്തിമ വിജയം പ്രതീക്ഷിക്കാം.

\"\"

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
തൊഴില്‍ നേട്ടം, ബന്ധു സമാഗമം, ഉല്ലാസാനുഭവങ്ങള്‍ എന്നിവയ്ക്ക് സാധ്യത. ഉച്ചയ്ക്ക് 1 മണി കഴിഞ്ഞാല്‍ പ്രതികൂല അനുഭവങ്ങളെ കരുതണം.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
പ്രവര്‍ത്തന മാന്ദ്യം, അംഗീകാരക്കുറവ്, അധ്വാന ക്ലേശംഎന്നിവ വരാം. എന്നാല്‍ ഉച്ചയ്ക്ക് 1 മണി മുതല്‍ സാഹചര്യങ്ങള്‍ അനുകൂലമാകും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4)
വലിയ ആയാസം കൂടാതെ പ്രഭാതത്തില്‍ കാര്യങ്ങള്‍ സാധിക്കുവാന്‍ കഴിയും. ഉച്ചയ്ക്ക് 1 മണി കഴിഞ്ഞാല്‍ പല കാര്യങ്ങളിലും അപ്രതീക്ഷിത തടസാനുഭവങ്ങള്‍, യാത്രാ ക്ലേശം, മനോ വൈഷമ്യം മുതലായവ വരാം.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
പ്രഭാതത്തില്‍ കാര്യ പരാജയം, ആത്മവിശ്വാസക്കുറവ്, മന ക്ലേശം എന്നിവയ്ക്ക് സാധ്യത കാണുന്നു. മധ്യാഹ്ന ശേഷം കാര്യ വിജയം, സുഖാനുഭവങ്ങള്‍ എന്നിവ പ്രതീക്ഷിക്കാം.

\"\"

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
അനുകൂല അനുഭവങ്ങള്‍, ധന നേട്ടം എന്നിവയ്ക്ക് സാധ്യത. പകല്‍ 1 മണി മുതല്‍ കാര്യ പരാജയം, അഭിമാന ക്ഷതം എന്നിവ കരുതണം.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
മനസ്സിന് സന്തോഷമുണ്ടാക്കുന്ന വാര്‍ത്തകള്‍ കേള്‍ക്കുവാനും അനുഭവങ്ങള്‍ വരുവാനും സാധ്യതയുണ്ട്. കുടുംബസുഖം, അംഗീകാരം എന്നിവയ്ക്കും അവസരം ലഭിക്കും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
കാര്യപരാജയം, അമിത അധ്വാനം, സ്വസ്ഥതക്കുറവ്. പകല്‍ 1 മണിക്ക് മേല്‍ ആഗ്രഹസാധ്യം, തൊഴില്‍ നേട്ടം, അഭിനന്ദനം എന്നിവ പ്രതീക്ഷിക്കാം.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
ശരിയായ കാര്യങ്ങള്‍ മനസ്സിലാക്കാതെ പ്രതികരിച്ചാല്‍ വിഷമങ്ങള്‍ വരാവുന്ന ദിവസമാണ്. അനാവശ്യ കാര്യങ്ങളില്‍ നിന്നും കഴിവതും ഒഴിഞ്ഞു നില്‍ക്കുക.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: 944 792 9406

Avatar

Staff Reporter