24
March, 2019
Sunday
06:38 PM
banner
banner
banner

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (വെള്ളി, 08 മാർച്ച്‌ 2019) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 08.03.2019 (1194 കുംഭം 24 വെള്ളി) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക1/4)
ചിലവുകള്‍ വര്‍ദ്ധിക്കാവുന്ന ദിനമാണ്. അധ്വാനവും യാത്രാ ദുരിതവും വര്‍ധിക്കാനും ഇടയുണ്ട്. കുടുംബപരമായി നല്ല അനുഭവങ്ങള്‍.

ഇടവം (കാര്‍ത്തിക3/4, രോഹിണി, മകയിരം 1/2)
സാമ്പത്തിക നേട്ടവും ഭാഗ്യാനുഭവങ്ങളുംഅനുഭവത്തില്‍ വരും. ലഭിക്കുന്ന അവസരങ്ങളെ പൂര്‍ണ്ണമായും പ്രയോജനകരമാക്കാന്‍ ശ്രമിക്കണം.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
തൊഴില്‍ നേട്ടം, അംഗീകാരം മുതലായവ വരാവുന്ന ദിനമാണ്. അധികാരികള്‍, സഹപ്രവര്‍ത്തകര്‍ മുതലായവര്‍ അനുകൂലരായി പെരുമാറുന്നത് ആശ്വാസകരമാകും.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
ഭാഗ്യക്കുറവും അനുഭവ തടസ്സവും മറ്റും വരാവുന്ന ദിനമാണ്. ശ്രദ്ധയോടെ പ്രധാന കാര്യങ്ങളില്‍ ഇടപെട്ടാല്‍ കാര്യലാഭം ഉണ്ടാകും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ആരോഗ്യകാര്യങ്ങളില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണം. ആനുകൂല്യം കുറഞ്ഞ ദിവസമാണ് എന്ന ബോധ്യത്തോടെ പ്രധാന കാര്യങ്ങളെ സമീപിക്കണം.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
കുടുംബ സുഖം, കാര്യലാഭം, ആത്മവിശ്വാസം മുതലായവ പ്രതീക്ഷിക്കാം. അപ്രതീക്ഷിത ആനുകൂല്യങ്ങള്‍ വരാവുന്ന ദിനമാണ്.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4)
പല വൈഷമ്യങ്ങള്‍ക്കും സമാധാനം കണ്ടെത്താന്‍ കഴിയും. ശത്രുക്കളെ ജയിക്കുവാനും പ്രതിസന്ധികളെ അതിജീവിക്കാനും കഴിയും.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
ഗുണദോഷ സമ്മിശ്രമായ അനുഭവങ്ങള്‍ വരാവുന്ന ദിനമാണ്. കുടുംബ സംബന്ധമായ ഉത്തരവാദിത്വങ്ങള്‍ വര്‍ധിക്കാന്‍ ഇടയുണ്ട്.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
മനസംഘര്‍ഷം വര്‍ധിക്കാന്‍ ഇടയുള്ള ദിവസമാകയാല്‍ എല്ലാ കാര്യങ്ങളും ചിന്തിച്ചു മാത്രം നിര്‍വഹിക്കുക. എടുത്തു ചാടിയുള്ള തീരുമാനങ്ങള്‍ ഒഴിവാക്കണം.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
കാര്യവിജയം, അംഗീകാരം, സാമ്പത്തിക ലാഭം എന്നിവ പ്രതീക്ഷിക്കാം. യാത്രകളും പരിശ്രമംങ്ങളും ഫലവത്തായി തീരും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
അലസതയും ലാഭക്കുറവും മറ്റും വരാവുന്ന ദിനമാണ്. ഈശ്വര ചിന്തയോടെ ചെയ്യുന്ന കാര്യങ്ങള്‍ വിജയകരമാകും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
മനോസുഖം, കാര്യലാഭം, അനുഭവ ഗുണം മുതലായവ പ്രതീക്ഷിക്കാം. പ്രശ്നങ്ങള്‍ സ്വാഭാവികമായി പരിഹരിക്കപ്പെടും.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: 944 792 9406

RELATED ARTICLES  ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (ഞായര്‍, 24 മാർച്ച്‌ 2019) എങ്ങനെ എന്നറിയാം
[yuzo_related]

Comments



Related Articles & Comments