മലയാളം ഇ മാഗസിൻ.കോം

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2020 ജൂലൈ 08 ബുധൻ) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 08.07.2020 (1195 മിഥുനം 24 ബുധൻ) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാർത്തിക1/4)
കാര്യ വിജയം, അംഗീകാരം, ഭാഗ്യാനുഭവങ്ങള്‍, ആഗ്രഹ സാധ്യം എന്നിവയ്ക്ക് ഇടയാകുന്ന ദിവസം .

ഇടവം (കാർത്തിക3/4, രോഹിണി, മകയിരം 1/2)
കാര്യ തടസം, കുടുംബ സുഖ ഹാനി, ധന ക്ലേശം എന്നിവയ്ക്ക് സാധ്യത. സായാഹ്ന ശേഷം അല്പം അനുകൂലം.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4)
ധന ക്ലേശം, തൊഴില്‍ തടസം, ഭാഗ്യ ലോപം മുതലായവ വരാം. കുടുംബ സുഖം കുറയാം.

കർക്കിടകം (പുണർതം 1/4, പൂയം, ആയില്യം)
പ്രവര്‍ത്തന നേട്ടം, അഭിനന്ദനം, സഹോദര സഹായം എന്നിവയ്ക്ക് സാധ്യത. മത്സര വിജയം ഉണ്ടാകും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
സുഖാനുഭവങ്ങള്‍, അംഗീകാരം, സാമ്പത്തിക പുഷ്ടി എന്നിവ പ്രതീക്ഷിക്കാം. അപ്രതീക്ഷിത നേട്ടങ്ങള്‍ക്കും സാധ്യത ഉണ്ട്.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
ചെറിയ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം. അലച്ചിലും അനാവശ്യ പണച്ചിലവും ഉണ്ടാകും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4)
കാര്യ തടസം, തൊഴില്‍ മാന്ദ്യം, ധന ലോപം എന്നിവ വരാം. മധ്യാഹ്ന ശേഷം അനുകൂല അനുഭവങ്ങള്‍ക്ക് സാധ്യത.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
മാനസിക സുഖം, ആഗ്രഹ സാധ്യം, കുടുംബ സുഖം. ധന ക്ലേശങ്ങള്‍ക്ക് നിവൃത്തി ഉണ്ടാകും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
അമിത വ്യയം, നഷ്ടസാധ്യത , അകാരണ വൈഷമ്യം എന്നിവയുണ്ടാകാം. സഹ പ്രവര്‍ത്തകര്‍ അനിഷ്ട കരമായി പെരുമാറിയെന്ന് വരാം.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
കാര്യ വിജയം, അനുകൂല സാഹചര്യങ്ങള്‍, തൊഴില്‍ നേട്ടം എന്നിവ അനുഭവമാകും. മത്സരങ്ങളില്‍ വിജയം പ്രതീക്ഷിക്കാം.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ധന തടസ്സം, തൊഴില്‍ ക്ലേശം,അമിത വ്യയം. സായാഹ്ന ശേഷം കാര്യങ്ങള്‍ കുറേശെ അനുകൂലമാകും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
സാമ്പത്തികമായും മാനസികമായും നല്ല അനുഭവങ്ങള്‍ പ്രതീക്ഷിക്കാം. പ്രവര്‍ത്തന വിജയം, തൊഴില്‍ അംഗീകാരം, കര്‍മ പുഷ്ടി എന്നിവയും വരാം.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

Avatar

Staff Reporter