16
January, 2019
Wednesday
01:27 PM
banner
banner
banner

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (ചൊവ്വ, 8 ജനുവരി 2019) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 08.01.2019 (1194 ധനു 24 ചൊവ്വ) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക1/4)
മനസ്സിന് സന്തോഷം നല്‍കുന്ന അനുഭവങ്ങള്‍ കൂടുതലായി പ്രതീക്ഷിക്കാം. കുടുംബ സുഖം, കാര്യ സാധ്യം എന്നിവയും അനുഭവത്തില്‍ വരും.

ഇടവം (കാര്‍ത്തിക3/4, രോഹിണി, മകയിരം 1/2)
അപ്രതീക്ഷിത ചിലവുകള്‍ മൂലം സാമ്പത്തിക ക്ലേശം ഉണ്ടായെന്നു വരാം. ദീര്‍ഘ യാത്ര മൂലം ശരീര ക്ലേശം അനുഭവപ്പെടാന്‍ ഇടയുണ്ട്.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
സഹ പ്രവര്‍ത്തകരുടെ സഹകരണക്കുറവ് മൂലം തൊഴില്‍ വൈഷമ്യങ്ങള്‍ക്ക് സാധ്യത. വ്യക്തി ബന്ധങ്ങളില്‍ വിഷമതകള്‍ വരാതെ നോക്കണം.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
മത്സര വിജയം, സമ്മാന ലാഭം, ഇഷ്ട ഭക്ഷണം എന്നിവ പ്രതീക്ഷിക്കാവുന്ന ദിനമാണ്. ഉള്ലാസകരമായി സമയം ചിലവഴിക്കും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
കാര്യ വിജയം, അംഗീകാരം, ധന നേട്ടം മുതലായവയ്ക്ക് സാധ്യത കൂടുതലാണ്. ബന്ധുജനങ്ങളെ കൊണ്ട് ഗുണാനുഭവങ്ങള്‍ സിദ്ധിക്കും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
പ്രവര്‍ത്തന മാന്ദ്യം, യാത്രാ ക്ലേശം, അനാരോഗ്യം എന്നിവ വരാന്‍ ഇടയുണ്ട്. ഉത്സവങ്ങളിലും ആഘോഷങ്ങളിലും പങ്കെടുക്കും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4)
മുന്‍പ് ആസൂത്രണം ചെയ്ത യാത്രകളും പദ്ധതികളും മാറ്റി വയ്ക്കാന്‍ നിര്‍ബന്ധിതനാകും. തൊഴില്‍ രംഗത്ത് തടസാനുഭവങ്ങള്‍ ഉണ്ടായെന്നു വരാം.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
പല പ്രവര്‍ത്തനങ്ങളും വിജയകരമായി പര്യവസാനിപ്പിക്കാന്‍ കഴിയും. വിരുന്നുകളിലും സല്‍ക്കാരങ്ങളിലും മറ്റും ആഘോഷമായി പങ്കെടുക്കാന്‍ കഴിയും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
പല പ്രധാന കാര്യങ്ങള്‍ക്കും പ്രാരംഭ തടസം നേരിടാന്‍ ഇടയുണ്ട്. നിരന്തരമായ പ്രവര്‍ത്തനങ്ങള്‍ വിജയം നല്‍കും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
അപ്രതീക്ഷിത ധന ലാഭം, മാനസിക സന്തോഷം, ശുഭ വാര്‍ത്താശ്രവണം എന്നിവയ്ക്ക് അവസരം ഉണ്ടാകും. കുടുംബ സമേതം യാത്രകള്‍ പുറപ്പെടും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
പൊതു രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ വിവാദങ്ങളില്‍ ഉള്‍പ്പെടാന്‍ ഇടയുണ്ട്. കുടുംബപരമായ ഉത്തരവാദിത്തങ്ങള്‍ വര്‍ധിക്കും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
അഭിപ്രായങ്ങള്‍ മാനിക്കപ്പെടും. സംഘടനകള്‍, പ്രസ്ഥാനങ്ങള്‍ മുതലായവയുടെ നേതൃപദവി ഏറ്റെടുക്കാന്‍ അവസരം ഉണ്ടാകും.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: 944 792 9406

RELATED ARTICLES  ജ്യോതിഷ പ്രകാരം മകര മാസ ഫലം (2019 ജനുവരി 15 മുതല്‍ 2019 ഫെബ്രുവരി 12 വരെ) നിങ്ങൾക്കെങ്ങനെ എന്നറിയാം
[yuzo_related]

Comments



Related Articles & Comments