മലയാളം ഇ മാഗസിൻ.കോം

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2020 ഏപ്രിൽ 08 ബുധൻ) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 08.04.2020 (1195 മീനം 26 ബുധൻ) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാർത്തിക1/4)
കഴിഞ്ഞ ദിവസങ്ങളിലെ മന സമ്മര്‍ദ്ദത്തിന് അയവുണ്ടാകും. കര്‍മ രംഗത്ത് കൂടുതല്‍ മെച്ചമായ അനുഭവങ്ങള്‍ പ്രതീക്ഷിക്കാം.

ഇടവം (കാർത്തിക3/4, രോഹിണി, മകയിരം 1/2)
അപ്രതീക്ഷിത ചിലവുകള്‍ മൂലം വിഷമതകള്‍ വരാവുന്ന ദിനമാണ്. ആരോഗ്യപരമായ ക്ലേശങ്ങള്‍ വരാവുന്ന സാഹചര്യം വരാവുന്നതാണ്.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4)
ബന്ധങ്ങള്‍ വിരസമായി തീരാന്‍ ഇടയുണ്ട്. എളുപ്പത്തില്‍ നേടാവുന്ന കാര്യങ്ങള്‍ക്കു പോലും അമിത അധ്വാനം വേണ്ടി വന്നേക്കാം.

കർക്കിടകം (പുണർതം 1/4, പൂയം, ആയില്യം)
സാഹചര്യങ്ങള്‍ അനുകൂലമായി പരിവര്‍ത്തിതമാകും. ആനുകൂല്യം, അഭിനന്ദനം മുതലായവയ്ക്കും സാധ്യത കാണുന്നു.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
അമിത ചിലവുകള്‍ നിയന്ത്രിക്കാന്‍ പ്രയാസപ്പെടും. പല കാര്യങ്ങളിലും അകാരണ തടസങ്ങള്‍ കരുതണം.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
അനുകൂലമായ സാഹചര്യങ്ങളും അനുഭവങ്ങളും വരാവുന്ന ദിനമാണ്. പ്രവര്‍ത്തനങ്ങള്‍ക്ക് തക്കതായ അംഗീകാരവും പ്രതിഫലവും ലഭിക്കും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4)
അധിക ചിലവ് മൂലം സാമ്പത്തിക വൈഷമ്യം വരാന്‍ ഇടയുണ്ട്. ഊഹ കച്ചവടങ്ങളില്‍ നിന്നും കഴിവതും ഒഴിഞ്ഞു നില്‍ക്കുക.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
പ്രവര്‍ത്തനങ്ങളില്‍ വിജയാനുഭവങ്ങള്‍ പ്രതീക്ഷിക്കാം. ധന നേട്ടം, കുടുംബ സുഖം എന്നിവയ്ക്കും സാധ്യതയുണ്ട്.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
കുടുംബത്തിലും സമൂഹത്തിലും ഒരു പോലെ നല്ല അനുഭവങ്ങള്‍ പ്രതീക്ഷിക്കാവുന്ന ദിവസമാണ്. വരുന്ന അവസരങ്ങളെ കഴിവതും പ്രയോജനപ്പെടുത്തുക.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
കാര്യ വൈഷമ്യം, അധ്വാന ഭാരം മുതലായവയ്ക്ക് സാധ്യത ഉള്ളതിനാല്‍ വേണ്ടത്ര കരുതല്‍ പുലര്‍ത്തുക. കുടുംബ സാഹചര്യം അനുകൂലമാകും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
എത്ര കഠിനമായി അധ്വാനിച്ചാലും തക്കതായ പ്രതിഫലം ലഭിക്കാന്‍ പ്രയാസമാകും. പ്രവൃത്തികള്‍ അംഗീകരിക്കപ്പെടാതത്തില്‍ മനോ വിഷമം തോന്നാന്‍ ഇടയുണ്ട്.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
വിജയകരമായ അനുഭവങ്ങളും അനുകൂല സാഹചര്യങ്ങളും വരാവുന്ന ദിനമാണ്. മനസ്സിന് സന്തോഷം നല്‍കുന്ന വ്യക്തികളുമായി സംവദിക്കുവാന്‍ കഴിയും.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

Staff Reporter