19
April, 2019
Friday
04:59 AM
banner
banner
banner

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (തിങ്കൾ, 08 ഏപ്രിൽ 2019) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 08.04.2019 (1194 മീനം 25 തിങ്കൾ) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക1/4)
കലാരംഗത്തുള്ളവര്‍ക്ക്‌ പൊതുവേ നല്ല സമയമാണിത്‌. കടം സംബന്ധിച്ച പ്രശ്‌നങ്ങളില്‍ പരിഹാരം കാണും. വിദേശ യാത്രയ്ക്ക് സാധ്യത. വ്യാപാരത്തില്‍ നല്ല മുന്നേറ്റം ഉണ്ടാകും. .

ഇടവം (കാര്‍ത്തിക3/4, രോഹിണി, മകയിരം 1/2)
പണമിടപാടുകളില്‍ നല്ല ലാഭം ഉണ്ടാകും. ദാമ്പത്യ ബന്ധം മെച്ചപ്പെടും. ആദ്യപകുതിയില്‍ അലച്ചിലും അനാവശ്യ പണച്ചിലവും ഉണ്ടാകും. പുതിയ സംരംഭങ്ങളില്‍ ഏര്‍പ്പെടാന്‍ തയ്യാറാകും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
സഹപ്രവര്‍ത്തകരോട്‌ അതിരുവിട്ടു പെരുമാറരുത്‌. ഇരുചക്ര വാഹനങ്ങളിലെ യാത്ര ശ്രദ്ധിക്കുക. പൊതുവേ നല്ല സമയമാണിത്‌. വിവാഹക്കാര്യങ്ങള്‍ക്ക് കൂടുതലായി പണം ചെലവഴിക്കും.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
പല കാര്യങ്ങളും ചെയ്‌തുതീര്‍ക്കും. കുടുംബ വിഷയങ്ങള്‍ മറ്റുള്ളവരോട്‌ അധികമായി ചര്‍ച്ച ചെയ്യാതിരിക്കുന്നത്‌ നല്ലത്‌. പുതിയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ ശ്രമിക്കും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
അയല്‍ക്കാരോട്‌ അനാവശ്യമായ കാര്യങ്ങള്‍ സംസാരിക്കരുത്‌. അതിരുവിട്ട്‌ ആരെയും വിശ്വസിക്കരുത്‌. ഏതിലും ജാഗ്രത പാലിക്കുക.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
വിദേശ യാത്ര, വിദേശത്തു നിന്ന്‌ ശുഭവാര്‍ത്താ ശ്രവണം എന്നിവ ഫലം. പുതിയ സുഹൃത്തുക്കളുമായി ബന്ധപ്പെടേണ്ടിവരും. പുതിയ കരാറുകളില്‍ ഏര്‍പ്പെടുന്നത്‌ വളരെ ആലോചിച്ചു മാത്രം.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4)
സാമ്പത്തിക വിഷയങ്ങളില്‍ നിരാശ ഉണ്ടാകും. ആരോഗ്യ രംഗം മധ്യമം. ഉല്‍സാഹക്കുറവ്‌, അനാവശ്യമായ അലച്ചില്‍ എന്നിവ ഫലം. ജനോപകാരപ്രദമായ പല കാര്യങ്ങളും ചെയ്യാന്‍ കഴിയും.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
പത്ര പ്രവര്‍ത്തന രംഗത്തുള്ളവര്‍ക്ക്‌ അനുകൂലമായ സമയം. ചുറ്റുപാടുകള്‍ പൊതുവേ മെച്ചം. അയല്‍ക്കാരും ബന്ധുക്കളും സ്‌നേഹത്തോടെ പെരുമാറും. മെച്ചപ്പെട്ട സമയം.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
അതിഥികളോട്‌ തര്‍ക്കിക്കാന്‍ നില്‍ക്കരുത്‌. വിദ്യാഭ്യാസ രംഗത്ത്‌ ഉയര്‍ച്ച. ആരോഗ്യം നന്ന്‌. ഉദ്ദേശിക്കാത്ത പല കാര്യങ്ങളും അപ്രതീക്ഷിതമായി നിറവേറ്റാന്‍ കഴിയും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ഏവരും അംഗീകരിക്കും. ജോലിയില്‍ ഉയര്‍ച്ച ഫലം. ഏവരുടേയും സഹകരണം ലഭിക്കും. പൊതുവേ മെച്ചപ്പെട്ട ഫലം. കുടുംബത്തില്‍ മികച്ച രീതിയില്‍ സന്തോഷം കളിയാടും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
പണം പലവഴിക്കും വന്നുചേരും. ഉന്നതരുടെ അനുമോദനം, പ്രശംസ എന്നിവയ്ക്ക്‌ പാത്രമാകും. സുഹൃത്തുക്കളും സഹോദരങ്ങളും സഹായിക്കും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
ഉദ്ദേശിച്ച പല കാര്യങ്ങളിലും തടസങ്ങള്‍ നേരിടും. പൊതുപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ളവര്‍ക്ക്‌ അത്ര നല്ല സമയമല്ല. ആരോഗ്യ നില മധ്യമം. മാതാവിന്റെ ബന്ധുക്കളുമായി സ്വരച്ചേര്‍ച്ചയില്ലായ്മയ്ക്ക്‌ സാധ്യത.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: 944 792 9406

RELATED ARTICLES  ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (ബുധന്‍, 17 ഏപ്രിൽ 2019) എങ്ങനെ എന്നറിയാം

[yuzo_related]

Comments



Related Articles & Comments