മലയാളം ഇ മാഗസിൻ.കോം

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (ബുധന്‍, 07 നവംബർ 2018) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 07.11.2018 (1194 തുലാം 21 ബുധന്‍) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക1/4)
പല സങ്കീര്‍ണ പ്രശ്നങ്ങളും പരിഹരിക്കപ്പെടും. തൊഴില്‍പരമായി അംഗീകാരത്തിന് സാധ്യത. ശത്രുശല്യം കുറയും. പൊതുവേ മെച്ചപ്പെട്ട ദിവസം. വിജയം നേടിയെടുക്കും.

\"\"

ഇടവം (കാര്‍ത്തിക3/4, രോഹിണി, മകയിരം 1/2)
യാത്രകള്‍, സന്ദര്‍ശനങ്ങള്‍ മുതലായവ സഫലങ്ങള്‍ ആകും. അപേക്ഷകളിന്‍ മേല്‍ അനുകൂല തീരുമാനം പ്രതീക്ഷിക്കാം.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
കാര്യ സാധ്യത്തിന് അമിത പരിശ്രമം വേണ്ടി വരും. ആരോഗ്യപരമായി ചെറിയ ക്ലേശങ്ങള്‍ വരാം. ആരോഗ്യനില അത്ര മെച്ചമല്ല. ചുറ്റുപാടുകള്‍ പൊതുവേ മെച്ചമായിരിക്കും.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
മനസ്സ് അകാരണമായി സംഘര്‍ഷഭരിതമാകാന്‍ ഇടയുണ്ട്. സാമ്പത്തിക കാര്യങ്ങളില്‍ തടസങ്ങള്‍ വരാം. വിദേശ യാത്രകള്‍ക്ക്‌ സാധ്യത.

\"\"

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ഭാഗ്യാനുഭവങ്ങള്‍, ഉല്ലാസ സാഹചര്യങ്ങള്‍ മുതലായവയ്ക്ക് സാധ്യത. കര്‍മരംഗം അനുകൂലമാകും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
അര്‍ഹമായ അംഗീകാരം ലഭിക്കാത്തതില്‍ മാനസിക വൈഷമ്യം തോന്നും. സര്‍ക്കാര്‍ കാര്യങ്ങളില്‍ തടസം വരാന്‍ ഇടയുണ്ട്.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4)
അഭിനന്ദനം, അംഗീകാരം മുതലായവ ലഭ്യമാകും. സാമ്പത്തിക കാര്യങ്ങളില്‍ അനുകൂലാവസ്ഥ സംജാതമാകും.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
അമിത വ്യയം, നഷ്ടസാധ്യത , അകാരണ വൈഷമ്യം എന്നിവയുണ്ടാകാം. സഹ പ്രവര്‍ത്തകര്‍ അനിഷ്ട കരമായി പെരുമാറിയെന്ന് വരാം.

\"\"

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
ഇടപെടുന്ന കാര്യങ്ങള്‍ പ്രയോജനകരമായി ഭവിക്കും. കുടുംബാന്തരീക്ഷം സന്തോഷകരമാമാകും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
കാര്യ വിജയം, അംഗീകാരം, ധന നേട്ടം എന്നിവ പ്രതീക്ഷിക്കാം. യാത്രകള്‍ സഫലങ്ങള്‍ ആകും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
അംഗീകാരം ലഭിക്കാം. എങ്കിലും ധന പരമായ ക്ലേശം തുടരും. ആരോഗ്യപരമായും അല്പം ക്ലേശങ്ങള്‍ക്ക് സാധ്യത.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
വ്യക്തി ബന്ധങ്ങളില്‍ അകല്‍ച്ച വരാതെ നോക്കണം. പ്രതിസന്ധികളെ അതിജീവിക്കുവാന്‍ കഴിയും. യാത്രാ ദുരിതം വരാം.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: 944 792 9406

Avatar

Staff Reporter