24
March, 2019
Sunday
07:11 PM
banner
banner
banner

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (വ്യാഴം, 07 മാർച്ച്‌ 2019) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 07.03.2019 (1194 കുംഭം 23 വ്യാഴം) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക1/4)
സാമ്പത്തിക വിഷയങ്ങളില്‍ നിരാശ ഉണ്ടാകും. ആരോഗ്യ രംഗം മധ്യമം. ഉല്‍സാഹക്കുറവ്‌, അനാവശ്യമായ അലച്ചില്‍ എന്നിവ ഫലം. ജനോപകാരപ്രദമായ പല കാര്യങ്ങളും ചെയ്യാന്‍ കഴിയും.

ഇടവം (കാര്‍ത്തിക3/4, രോഹിണി, മകയിരം 1/2)
കലാരംഗത്തും പത്ര പ്രവര്‍ത്തന രംഗത്തുമുള്ളവര്‍ക്ക്‌ അനുകൂലമായ സമയം. ചുറ്റുപാടുകള്‍ പൊതുവേ മെച്ചം. അയല്‍ക്കാരും ബന്ധുക്കളും സ്‌നേഹത്തോടെ പെരുമാറും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
സന്താനങ്ങളാല്‍ ചെലവ്‌ വര്‍ദ്ധിക്കുമെങ്കിലും കുടുംബത്തില്‍ സന്തോഷം കളിയാടും. ഇഷ്ടഭോജനം ലഭിക്കും. പൊതുവേ മെച്ചപ്പെട്ട ദിവസമാണിന്ന്. കച്ചവടത്തില്‍ നല്ല ലാഭം പ്രതീക്ഷിക്കാം.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
ഏവരോടും സഹകരിച്ച്‌ പെരുമാറുന്നത്‌ നന്ന്‌. അതിഥികളോട്‌ തര്‍ക്കിക്കാന്‍ നില്‍ക്കരുത്‌. ആരോഗ്യം നന്ന്‌. ഉദ്ദേശിക്കാത്ത പല കാര്യങ്ങളും അപ്രതീക്ഷിതമായി നിറവേറ്റാന്‍ കഴിയും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ഏവരും അംഗീകരിക്കും. ജോലിയില്‍ ഉയര്‍ച്ച ഫലം. ഏവരുടേയും സഹകരണം ലഭിക്കും. പൊതുവേ മെച്ചപ്പെട്ട ഫലം. കുടുംബത്തില്‍ മികച്ച രീതിയില്‍ സന്തോഷം കളിയാടും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
പണം പലവഴിക്കും വന്നുചേരും. ഉന്നതരുടെ അനുമോദനം, പ്രശംസ എന്നിവയ്ക്ക്‌ പാത്രമാകും. സുഹൃത്തുക്കളും സഹോദരങ്ങളും സഹായിക്കും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4)
ഉദ്ദേശിച്ച പല കാര്യങ്ങളിലും തടസങ്ങള്‍ നേരിടും. പൊതുപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ളവര്‍ക്ക്‌ അത്ര നല്ല സമയമല്ല. മാതാവിന്റെ ബന്ധുക്കളുമായി സ്വരച്ചേര്‍ച്ചയില്ലായ്മയ്ക്ക്‌ സാധ്യത.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
കലാകായിക മത്സരങ്ങളില്‍ വിജയം. ത്വക്‌രോഗം ശമിക്കും. വാഹന വ്യാപാരത്തിലൂടെ ധനനഷ്‌ടം. വിനോദയാത്രകള്‍ക്ക്‌ യോഗം. സഹോദരങ്ങളില്‍നിന്നും ധനസഹായം.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
അദ്ധ്യാപകവൃത്തിയില്‍ പ്രശസ്തി. വിദ്യാവിജയം. ഉന്നതവിദ്യാഭ്യാസരംഗത്ത്‌ നേട്ടം. രാഷ്‌ട്രീയത്തില്‍ ശത്രുക്കള്‍ വര്‍ദ്ധിക്കും. തൊഴിലില്‍ സ്ഥിരതയ്ക്കും പ്രൊമോഷനും സാധ്യത.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
കേസുകളില്‍ വിജയം. സഹോദരങ്ങളില്‍നിന്ന്‌ സഹായം കിട്ടും. മാതാപിതാക്കളുമായി കലഹം. ദാമ്പത്യജീവിതത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ദീര്‍ഘകാലമായുള്ള ആഗ്രഹങ്ങള്‍ സാധിക്കും. തൊഴില്‍മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കും. സാഹിത്യരംഗത്ത്‌ അംഗീകാരം. മനോദുഃഖത്തിന്‌ സാദ്ധ്യത. നഷ്‌ടപ്പെട്ട വസ്തുക്കള്‍ തിരികെ ലഭിക്കും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
പണം ഇടപാടു സംബന്ധിച്ച എല്ലാ കാര്യങ്ങളിലും അതീവ ജാഗ്രത പുലര്‍ത്തുന്നത്‌ നന്ന്‌. ഉറക്കം കുറയാന്‍ സാധ്യത. ശാരീരികമായ ക്ഷീണം കൂടും.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: 944 792 9406

RELATED ARTICLES  ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (ഞായര്‍, 24 മാർച്ച്‌ 2019) എങ്ങനെ എന്നറിയാം
[yuzo_related]

CommentsRelated Articles & Comments