23
March, 2019
Saturday
04:19 AM
banner
banner
banner

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (തിങ്കൾ, 7 ജനുവരി 2019) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 07.01.2019 (1194 ധനു 23 തിങ്കൾ) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക1/4)
സര്‍ക്കാര്‍ കാര്യങ്ങളില്‍ അനുകൂലമായ തീരുമാനം ഉണ്ടാവാനുളള സാധ്യത കുറവാണ്‌. ആരോഗ്യ നില മെച്ചപ്പെടും. മനസ്സില്‍ പുതുതായി പല ചിന്തകളും ഉണ്ടാവും.

ഇടവം (കാര്‍ത്തിക3/4, രോഹിണി, മകയിരം 1/2)
ഉദ്ദേശിക്കാത്ത രീതിയില്‍ പല കാര്യങ്ങളും അനുകൂലമായി ഭവിക്കും. ദൈവിക കാര്യങ്ങളില്‍ പങ്കെടുക്കാന്‍ കൂടുതലായി സമയം കണ്ടെത്തും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
പൊതു പ്രവര്‍ത്തന രംഗത്തുള്ളവര്‍ക്ക്‌ നല്ല സമയം. ആരോഗ്യ നില മധ്യമം. അനാവശ്യമായ അലച്ചില്‍, പണ നഷ്ടം എന്നിവയ്‌ ഉണ്ടായേക്കും.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
കോടതി, പൊലീസ്‌ എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ മെച്ചപ്പെട്ട സമയം. ഉന്നതരുമായി സ്വരച്ചേര്‍ച്ചയില്ലായ്മയ്ക്ക്‌ സാധ്യതയുണ്ട്‌. ഉദ്യോഗത്തില്‍ സ്ഥാനക്കയറ്റം ഉണ്ടാകും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
പത്രപ്രവര്‍ത്തന രംഗത്തുള്ളവര്‍ക്ക്‌ മെച്ചപ്പെട്ട സമയം. വിദ്യാഭ്യാസ കാര്യങ്ങളില്‍ ഉയര്‍ച്ച. സന്താനങ്ങളുടെ പ്രവൃത്തി സന്തോഷം തരും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
ജോലി സ്ഥലത്ത്‌ അംഗീകാരം ലഭിക്കും. ചുറ്റുപാടുകള്‍ മെച്ചപ്പെടും. അയല്‍ക്കാരും ബന്ധുക്കളും സ്‌നേഹത്തോടെ പെരുമാറും. വിദേശയാത്രയ്ക്ക്‌ അനുമതി ലഭിക്കും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4)
പരിശ്രമം കൊണ്ട്‌ പലതിലും വിജയം നേടിയെടുക്കും. മാതാപിതാക്കളോട്‌ സ്‌നേഹത്തോടെ പെരുമാറും. പുതിയ കരാറുകളിലും ഉടമ്പടികളിലും ഏര്‍പ്പെടാന്‍ അവസരമുണ്ടാകും.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
ദാമ്പത്യ ബന്ധത്തില്‍ ചില സ്വരച്ചേര്‍ച്ചയില്ലായ്മകള്‍ ഉണ്ടാവാന്‍ സാധ്യത. ഏതുകാര്യത്തിലും അതീവ ജാഗ്രത ഉണ്ടായിരിക്കണം. പ്രധാനപ്പെട്ട പല രേഖകളും കളവുപോകാന്‍ സാധ്യതയുണ്ട്‌.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
പാരമ്പര്യ രോഗങ്ങള്‍ ശല്യമായേക്കും. രാസവസ്തുക്കള്‍ കൈകാര്യം ചെയ്യുന്നത്‌ ശ്രദ്ധിക്കണം. യാത്ര കഴിവതും കുറയ്ക്കുന്നത് നന്ന്.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
വിദേശ യാത്രകള്‍ക്ക്‌ സാധ്യത. പലവിധത്തിലും പണം കൈവരാന്‍ അവസരം. രാഷ്ട്രീയക്കാരുമായി ഒത്തുചേര്‍ന്നു പോവുന്നത്‌ നന്ന്‌.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ജോലിസ്ഥലത്ത്‌ സഹകരണം ലഭിക്കും. പണം സംബന്ധിച്ച പല കാര്യങ്ങളിലും ജാഗ്രത പാലിക്കുക. കലാരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ മെച്ചപ്പെട്ട സമയം.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
വിവാഹം സംബന്ധിച്ച കാര്യങ്ങളില്‍ പുരോഗതിയുണ്ടാകും. ദാമ്പത്യ ജീവിതത്തില്‍ ചില്ലറ പൊരുത്തക്കേടുകള്‍ക്ക് സാധ്യത. കൂട്ടു കച്ചവടത്തിലെ പങ്കാളികളുമായി സ്വരച്ചേര്‍ച്ചയില്ലായ്മയ്ക്ക്‌ സാധ്യത.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: 944 792 9406

RELATED ARTICLES  ജ്യോതിഷപ്രകാരം 2019 മാര്‍ച്ച്‌ 18 മുതല്‍ 24 വരെയുള്ള നക്ഷത്രഫലങ്ങളും ദോഷ പരിഹാരങ്ങളും
[yuzo_related]

Comments



Related Articles & Comments