മലയാളം ഇ മാഗസിൻ.കോം

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2020 ഏപ്രിൽ 07 ചൊവ്വ) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 07.04.2020 (1195 മീനം 25 ചൊവ്വ) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാർത്തിക1/4)
മത്സരങ്ങള്‍, ഭാഗ്യ പരീക്ഷണങ്ങള്‍ എന്നിവയില്‍ വിജയം പ്രതീക്ഷിക്കാം. ആയാസം കൂടാതെ ആഗ്രഹങ്ങള്‍ സാധിക്കുവാന്‍ കഴിയും.

ഇടവം (കാർത്തിക3/4, രോഹിണി, മകയിരം 1/2)
പ്രവര്‍ത്തന ക്ലേശം, ധന തടസം, അസന്തുഷ്ടി മുതലായവ കരുതണം. പ്രധാന ഉത്തരവാദിത്വങ്ങളില്‍ പൂര്‍ണ്ണ ശ്രദ്ധ പുലര്‍ത്തണം.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4)
ഇഷ്ടമില്ലാത്ത പ്രവര്‍ത്തനങ്ങളില്‍ വ്യാപരിക്കേണ്ടി വരും. സുഹൃത്തുക്കളില്‍ നിന്നും സഹായകരമല്ലാത്ത സമീപനങ്ങള്‍ നേരിടേണ്ടി വന്നേക്കാം.

കർക്കിടകം (പുണർതം 1/4, പൂയം, ആയില്യം)
ആഗ്രഹ സാധ്യം, അനുകൂല അനുഭവങ്ങള്‍, അംഗീകാരം എന്നിവ വരാവുന്ന ദിനമാണ്. വ്യാപാര ലാഭം പ്രതീക്ഷിക്കാം.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ അല്പം തടസാനുഭവങ്ങള്‍ വരാവുന്ന ദിവസമാണ്. ജാഗ്രതയോടെയുള്ള പ്രവര്‍ത്തനങ്ങള്‍ വിജയത്തിലെത്തും .

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
മനസന്തോഷകരമായ അനുഭവങ്ങള്‍ പ്രതീക്ഷിക്കാം. തൊഴിലിലും കുടുംബത്തിലും ഒരേ പോലെ അനുകൂല സാഹചര്യങ്ങള്‍ ഉണ്ടാകും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4)
മനസ്സിന് ഇഷ്ടമില്ലാത്ത ജോലികള്‍ ചെയ്യേണ്ടി വന്നെക്കാം. ധനപരമായും കുടുംബപരമായും ചില വൈഷമ്യങ്ങള്‍ വരാന്‍ ഇടയുണ്ട്.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
ഇഷ്ടാനുഭവങ്ങള്‍, കാര്യ ലാഭം, അംഗീകാരം എന്നിവ പ്രതീക്ഷിക്കാം. അപ്രതീക്ഷിത സഹായങ്ങള്‍ അനുഭവത്തില്‍ വരും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
പ്രവൃത്തികളില്‍ വിജയം പ്രതീക്ഷിക്കാം. തടസ്സപ്പെട്ട കാര്യങ്ങള്‍ക്ക് പരിഹാരം ലഭിക്കും. സുഹൃത്ത് സഹായം ഉണ്ടാകും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
കാര്യസാധ്യത്തിന്‌ അമിത പരിശ്രമം വേണ്ടിവരും. അറിയാത്ത കാര്യങ്ങള്‍ക്കു പോലും സമാധാനം പറയേണ്ടി വന്നേക്കാം.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
കുടുംബ ക്ലേശം, അനിഷ്ടാനുഭവങ്ങള്‍ എന്നിവ കരുതണം. ആശയവിനിമയത്തിലെ അപാകത മൂലം പല വൈഷമ്യങ്ങളും ഉണ്ടായെന്നു വരാം.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
അംഗീകാരം, തൊഴില്‍ നേട്ടം, ഭാഗ്യാനുഭവങ്ങള്‍ തുടങ്ങിയവ പ്രതീക്ഷിക്കാം. പുതിയ സുഹൃത്ത് ബന്ധങ്ങള്‍ ഗുണകരമാകും.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

Staff Reporter