മലയാളം ഇ മാഗസിൻ.കോം

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2019 നവംബർ 06 ബുധൻ) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 06.11.2019 (1195 തുലാം 20 ബുധൻ) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാർത്തിക1/4)
ആഗ്രഹ സാഫല്യം, മനോ സുഖം, ബന്ധു സമാഗമം എന്നിവയ്ക്ക് സാധ്യത ഉള്ള ദിവസം. വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷാ വിജയം പ്രതീക്ഷിക്കാം.

ഇടവം (കാർത്തിക3/4, രോഹിണി, മകയിരം 1/2)
കാര്യ ലാഭം, ഇഷ്ടാനുഭവങ്ങള്‍, മനോസുഖം എന്നിവയ്ക്ക് സാധ്യത. കലാരംഗത്ത് മികച്ച വിജയം പ്രതീക്ഷിക്കാം.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4)
യാത്രാ ദുരിതം, ധന ക്ലേശം, ഇച്ഛാ ഭംഗം എന്നിവയ്ക്ക് സാധ്യത. കുടുംബ സാഹചര്യങ്ങള്‍ അസംതൃപ്തമായേക്കാം.

കർക്കിടകം (പുണർതം 1/4, പൂയം, ആയില്യം)
യാത്രാ ദുരിതം, അനാരോഗ്യം, മന സമ്മര്‍ദം എന്നിവ വരാവുന്ന ദിവസം. മധ്യാഹ്ന ശേഷം കാര്യങ്ങള്‍ കുറച്ചുകൂടി അനുകൂലമാകും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
സുഖകരവും സമാധാനപ്രദവുമായ അനുഭവങ്ങള്‍ പ്രതീക്ഷിക്കാം. വേണ്ട സമയത്ത് സഹായങ്ങള്‍ ഉണ്ടാകും.

\"\"

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
പ്രവര്‍ത്തന നേട്ടം, അഭിനന്ദനം, സഹോദര സഹായം എന്നിവയ്ക്ക് സാധ്യത. മത്സര വിജയം ഉണ്ടാകും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4)
ധനതടസ്സം, നഷ്ട സാധ്യത, യാത്രാ ദുരിതം, ഉദര വൈഷമ്യം എന്നിവ വരാവുന്ന ദിവസം. സായാഹ്ന ശേഷം ഗുണദോഷ സമ്മിശ്രം.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
കാര്യ തടസം, പ്രവര്‍ത്തന മാന്ദ്യം, തൊഴില്‍ വൈഷമ്യം എന്നിവ വരാം. എങ്കിലും സുഹൃത്ത് സഹായം ലഭ്യമാകും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
സാമ്പത്തിക കാര്യങ്ങളിൽ നല്ല അനുഭവങ്ങള്‍ പ്രതീക്ഷിക്കാം. പ്രവര്‍ത്തന വിജയം, തൊഴില്‍ അംഗീകാരം, ക.ര്‍മ പുഷ്ടി എന്നിവയും വരാം

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
സന്താന ക്ലേശം, ശാരീരിക വൈഷമ്യം, അലസത, പ്രവര്‍ത്തന തടസം എന്നിവ വരാവുന്ന ദിവസം. ചിലവുകള്‍ വര്‍ധിക്കാം

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
അപ്രതീക്ഷിത കാര്യ സാധ്യം, മനോസുഖം, അനുകൂല അനുഭവങ്ങള്‍ എന്നിവയ്ക്ക് സാധ്യതയേറിയ ദിവസം. അംഗീകാര ലാഭം മൂലം മന സംതൃപ്തി വരും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
കാര്യ തടസം, അനുഭവ ക്ലേശം, എന്നിവയ്ക്ക് സാധ്യത ഉള്ള ദിവസം. സാമ്പത്തിക കാര്യങ്ങളില്‍ ജാഗ്രത പുലര്‍ത്തണം.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

Staff Reporter