മലയാളം ഇ മാഗസിൻ.കോം

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2020 ജൂൺ 6 ശനി) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 06.06.2020 (1195 ഇടവം 23 ശനി) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാർത്തിക1/4)
കര്‍മങ്ങള്‍ക്ക് വിഘ്നം വരാന്‍ ഇടയുണ്ട്. ദുരഭിമാനം മൂലം അവസരങ്ങള്‍ നഷ്ടമാകാന്‍ സാധ്യത കാണുന്നു.

ഇടവം (കാർത്തിക3/4, രോഹിണി, മകയിരം 1/2)
കാര്യ വിജയം, അംഗീകാരം, ഇഷ്ട ഭക്ഷണം. ഉച്ചയ്ക്ക് 3 മണിക്ക് ശേഷം പ്രതികൂല അനുഭവങ്ങള്‍, കാര്യ തടസം എന്നിവ കരുതണം.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4)
മനസ്സിലെ ആഗ്രഹങ്ങള്‍ അനായാസേന സാധിപ്പിക്കുവാന്‍ കഴിയും. കുടുംബ സുഖം, ധന ലാഭം എന്നിവയും പ്രതീക്ഷിക്കാം.

കർക്കിടകം (പുണർതം 1/4, പൂയം, ആയില്യം)
ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ തടസങ്ങളും കാല താമസവും വരാം. ഉച്ചയ്ക്ക് 3 മണി കഴിഞ്ഞാല്‍ കര്‍മ ലാഭം, അനുകൂല അനുഭവങ്ങള്‍ എന്നിവയ്ക്ക് സാധ്യത.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
പ്രവര്‍ത്തന മാന്ദ്യം, ഉത്സാഹ കുറവ് മുതലായവ വരാം. ഉച്ചയ്ക്ക് 3 മണി മുതല്‍ ആഗ്രഹ സാധ്യം, ഭാഗ്യാനുഭവങ്ങള്‍ എന്നിവയ്ക്ക് സാധ്യത.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
കര്‍മ പുഷ്ടി, അംഗീകാരം, അഭിനന്ദനം മുതലായവ ഉണ്ടാകാവുന്ന ദിവസം. ഉച്ചയ്ക്ക് 3 മണി മുതല്‍ കാര്യ തടസം വരാന്‍ ഇടയുണ്ട്.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4)
ദൈനംദിന കാര്യങ്ങളില്‍ അലസത വരാന്‍ ഇടയുണ്ട്. മുന്‍പ് നിശ്ചയിച്ച പല കാര്യങ്ങള്‍ക്കും തടസ്സം ഉണ്ടായെന്നു വരാം.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
കാര്യ വിജയം, ദ്രവ്യ ലാഭം, തൊഴില്‍ ആനുകൂല്യം എന്നിവ വരാം. ഉച്ചയ്ക്ക് 3 മണി മുതല്‍ അപ്രതീക്ഷിത കാര്യ വിഘ്നം, ധന തടസം എന്നിവ വരാം.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
പ്രവര്‍ത്തന മാന്ദ്യം, അനിഷ്ടാനുഭവങ്ങള്‍, കലഹ സാധ്യത. ഉച്ചയ്ക്ക് 3 മണി മുതല്‍ അനുകൂല സാഹചര്യങ്ങള്‍, ആഗ്രഹ സാധ്യം, കര്‍മ ലാഭം എന്നിവ പ്രതീക്ഷിക്കാം.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
കാര്യ ലാഭം, ദാമ്പത്യ സുഖം, തൊഴില്‍ നിറം. ഉച്ചയ്ക്ക് 3 ശേഷം ധന തടസം, പ്രവര്‍ത്തന മാന്ദ്യം എന്നിവ വരാന്‍ ഇടയുണ്ട്.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
അനുഭവങ്ങളില്‍ അനുകൂല പരിവര്‍ത്തനങ്ങള്‍ പ്രതീക്ഷിക്കാം. ധനപരമായും കുടുംബപരമായും നല്ല അനുഭവങ്ങള്‍ക്ക് സാധ്യത.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
പ്രവര്‍ത്തന മാന്ദ്യം, കാര്യവൈഷമ്യം അസന്തുഷ്ടി. രാത്രി 8 മണി മുതല്‍ ഇഷ്ടാനുഭവങ്ങള്‍, മനോ സുഖം, ഉല്ലാസ അനുഭവങ്ങള്‍ എന്നിവയ്ക്ക് സാധ്യത.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

Staff Reporter