മലയാളം ഇ മാഗസിൻ.കോം

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2020 ജനുവരി 06 തിങ്കൾ) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 06.01.2020 (1195 ധനു 21 തിങ്കൾ) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാർത്തിക1/4)
മാതാപിതാക്കളിൽനിന്ന്‌ ധനസഹായം. സഹോദരതുല്യരിൽനിന്ന്‌ അനുകൂല തീരുമാനം ഉണ്ടാകും. വാർത്താമാധ്യമരംഗത്ത്‌ പ്രശസ്തി. തൊഴിൽരംഗത്തെ കലഹം പരിഹരിക്കപ്പെടും.

ഇടവം (കാർത്തിക3/4, രോഹിണി, മകയിരം 1/2)
ഉയർന്ന പദവികൾ തേടിവരും. പുതിയ വസ്ത്രം, ആഭരണം എന്നിവ ലഭ്യമാകും. ചുറ്റുപാടുകളിൽ പൊതുവായ മതിപ്പ്‌ കൂടും. പെൺകുട്ടികളുടെ സ്വപ്‌നങ്ങളെല്ലാം സാക്ഷാത്കരിക്കും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4)
ലോൺ, ചിട്ടി എന്നിവയിലൂടെ ധനലബ്‌ധി. ഗൃഹനിർമ്മാണത്തിൽ പുരോഗതി. ദാമ്പത്യകലഹം മാറും. സന്താനങ്ങളിൽനിന്ന്‌ ധനസഹായം. കുടുംബാംഗങ്ങൾ തമ്മിൽ കലഹസാധ്യത.

കർക്കിടകം (പുണർതം 1/4, പൂയം, ആയില്യം)
കച്ചവടത്തിലെ പങ്കാളികളൂമായി സ്വരച്ചേർച്ചയില്ലായ്മയ്ക്ക്‌ ഇടവരാതെ സൂക്ഷിക്കുക. ആരോഗ്യം മെച്ചപ്പെടും. സുഹൃദ്‌ ബന്ധം നിലനിർത്താൻ ശ്രമിക്കും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
അനാവശ്യമായ അലച്ചിലും പണ നഷ്ടവും സാധ്യതയുണ്ട്‌. പ്രേമ കാര്യങ്ങളിൽ വിജയം നേടും. അയൽക്കാരുമായി ഒത്തുപോകാൻ ശ്രമിക്കുക. ദിനചര്യകളിൽ മാറ്റം വരുത്തേണ്ടിവരും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
ഓർക്കാപ്പുറത്ത്‌ പല പ്രതികൂല നടപടികൾ നേരിടേണ്ടിവരും. സഹോദരങ്ങളും സുഹൃത്തുക്കളും എത്തിയില്ലെങ്കിലും ബദ്ധ ശത്രുക്കൾ ചില സമയം സഹായത്തിനെത്തിയേക്കും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4)
അവസരങ്ങൾ കൈവിട്ട്‌ പുതിയവ സ്വീകരിക്കും. വിദേശയാത്രയ്ക്ക്‌ അനുമതി ലഭിക്കും. സർക്കാർ കാര്യങ്ങൾ അനുകൂലമായി മാറും.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
ധനം സംബന്ധിച്ച വിഷയങ്ങളിൽ ജാഗ്രത പുലർത്തുക. വിദ്യാഭ്യാസ പരമായ ഉന്നതിക്കു വെണ്ടി പ്രയത്നിക്കും. ഉന്നതരുമായി ബന്ധപ്പെട്ട്‌ പല നേട്ടങ്ങളും ഉണ്ടാക്കും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
അനർഹമായ പലതും ലഭിക്കും. വിദേശത്തു നിന്ന്‌ സഹായം ലഭിക്കും. ഏർപ്പെടുന്ന ഏത്‌ കാര്യങ്ങളിലും ദൈവിക സഹായം ഉണ്ടാകും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
കോടതി, കേസ്‌ എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവർക്ക്‌ വിജയം ലഭിക്കും. ആരോഗ്യ നില പൊതുവേ മെച്ചം. അസാധാരണമായ സാമ്പത്തിക ലാഭം ഉണ്ടാക്കും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
കടം കൊടുത്ത പണം തിരികെ ലഭിക്കും. വാഹനസംബന്ധമായ കേസുകളിൽ പ്രതികൂല തീരുമാനം ഉണ്ടായേക്കും. ഉദ്യോഗത്തിൽ കയറ്റം പ്രതീക്ഷിക്കാം.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
വേദനിക്കപ്പെടുവാൻ സാധ്യതയുള്ള സാഹചര്യങ്ങളിൽ നിന്നും മാറി നിൽക്കുക. ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നാൽ വിജയവും അംഗികാരവും നിങ്ങളുടേതായിരിക്കും.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

Avatar

Staff Reporter