23
March, 2019
Saturday
03:39 AM
banner
banner
banner

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (ഞായര്‍, 6 ജനുവരി 2019) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 06.01.2019 (1194 ധനു 22 ഞായര്‍) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക1/4)
ഗുണദോഷ സമ്മിശ്രമായ അനുഭവങ്ങള്‍ പ്രതീക്ഷിക്കാം. മുന്‍പ് തീരുമാനിച്ചുകഴിഞ്ഞ ചില കാര്യങ്ങളില്‍ മാറ്റങ്ങള്‍ വരുത്തേണ്ടി വന്നേക്കാം.

ഇടവം (കാര്‍ത്തിക3/4, രോഹിണി, മകയിരം 1/2)
പല കാര്യങ്ങളും നിര്‍വഹിക്കുവാന്‍ പതിവിലും പരിശ്രമവും അധ്വാനവും വേണ്ടിവരും. പലപ്പോഴും വൈകാരികമായ ചിന്തകള്‍ മനസ്സിനെ അലട്ടാന്‍ ഇടയുണ്ട്.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
ഇഷ്ട ജനങ്ങളുമായി സമയം ചിലവഴിക്കാന്‍ കഴിയും. ഉല്ലാസ സാഹചര്യങ്ങള്‍ ഉണ്ടാകും. സാമ്പത്തിക വാഗ്ദാനങ്ങള്‍ ലഭിക്കും.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
ആഗ്രഹ സാഫല്യം മൂലം സന്തോഷം തോന്നും. കരുതല്‍, സ്നേഹം മുതലായവ ലഭ്യമാകും. കുടുംബപരമായി നല്ല അനുഭവങ്ങള്‍ പ്രതീക്ഷിക്കാം.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
അടുത്ത് ഇടപെട്ടു കൊണ്ടിരിക്കുന്ന വ്യക്തികളില്‍ നിന്നും അപ്രിയമായ പെരുമാറ്റം നേരിടേണ്ടി വന്നേക്കാം. അമിത ചിലവുകള്‍ വരാവുന്ന ദിവസമാണ്.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
പ്രതീക്ഷിച്ച രീതിയില്‍ ഗുണകരമായ അനുഭവങ്ങള്‍ വരാന്‍ പ്രയാസമുള്ള ദിവസമാണ്. ആധ്യാത്മിക കാര്യങ്ങളിലും പ്രാര്‍ഥനകളിലും മറ്റും സമയം ചിലവഴിക്കാന്‍ കഴിയും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4)
കാര്യവിജയം, അംഗീകാരം, ഇഷ്ട ഭക്ഷണം മുതലായവ പ്രതീക്ഷിക്കാം. സന്തോഷകരമായ സാഹചര്യങ്ങള്‍ ഉണ്ടാകും.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
സമൂഹ മധ്യത്തില്‍ നിന്നും ഉള്‍വലിഞ്ഞു നില്‍ക്കാനുള്ള പ്രവണത ഉണ്ടാകും. കാര്യങ്ങള്‍ സുഹൃത്തുക്കള്‍ ബന്ധുക്കള്‍ മുതലായവരുമായി ചര്‍ച്ച ചെയ്യുന്നത് ഗുണകരമാകും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
സമൂഹ മധ്യത്തില്‍ അഭിമാനകരമായ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ കഴിയും.സ്വന്തം അഭിപ്രായങ്ങള്‍ അംഗീകരിക്കപ്പെടുന്നതില്‍ ആത്മവിശ്വാസം തോന്നും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
അധ്വാനവും അലച്ചിലും ഉണ്ടാകുമെങ്കിലും അന്തിമ കാര്യവിജയം പ്രതീക്ഷിക്കാം. ജീവിത പങ്കാളിയില്‍ നിന്നും സന്താനങ്ങളില്‍ നിന്നും സന്തോഷകരമായ അനുഭവങ്ങള്‍ ഉണ്ടാകും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
പുതിയ തുടക്കങ്ങള്‍ക്കായുള്ള ശ്രമം വിജയിക്കും. ആഗ്രഹിച്ച ദേവാലയ ദര്‍ശനം മൂലം മന സംതൃപ്തി ലഭ്യമാകും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ എല്ലാം വിജയം പ്രതീക്ഷിക്കാവുന്ന ദിനമാണ്. സമ്മാന ലാഭം, ഭാഗ്യാനുഭവങ്ങള്‍ എന്നിവയും ഉണ്ടാകാന്‍ ഇടയുണ്ട്.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: 944 792 9406

RELATED ARTICLES  ജ്യോതിഷപ്രകാരം 2019 മാര്‍ച്ച്‌ 18 മുതല്‍ 24 വരെയുള്ള നക്ഷത്രഫലങ്ങളും ദോഷ പരിഹാരങ്ങളും
[yuzo_related]

Comments



Related Articles & Comments