മലയാളം ഇ മാഗസിൻ.കോം

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2019 ഡിസംബർ 06 വെള്ളി) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 06.12.2019 (1195 വൃശ്ചികം 20 വെള്ളി) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാർത്തിക1/4)
ഭാഗ്യാനുഭവങ്ങളിൽ കുറവ് അനുഭവപ്പെടാം. ഊഹ കച്ചവടം നഷ്ടത്തിൽ കലാശിക്കും.കുടുംബ ക്ലേശങ്ങൾ കുറയും.

ഇടവം (കാർത്തിക3/4, രോഹിണി, മകയിരം 1/2)
വിഷമതകൾക്ക് പരിഹാരം ഉണ്ടാകും. ശുഭകരമായ വാർത്തകൾ കേൾക്കാൻ അവസരം ഉണ്ടാകും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4)
കാര്യവിജയം, സന്തോഷം, ഉദ്ദിഷ്ട കാര്യസാധ്യം മുതലായവയ്ക്ക് അവസരം ഉണ്ടാകും.ധനലാഭവും ലാഭവും പ്രതീക്ഷിക്കാം.

കർക്കിടകം (പുണർതം 1/4, പൂയം, ആയില്യം)
കുടുംബപരമായ ഉത്തരവാദിത്വങ്ങൾ നിർവഹിക്കാൻ പ്രയാസം നേരിടും. അടുത്ത ജനങ്ങളുമായി അഭിപ്രായ വ്യത്യാസത്തിന് സാധ്യത.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
തൊഴിൽ സംബന്ധമായി ചില വൈഷമ്യങ്ങൾ വരാവുന്ന ദിനമാണ്. അധികാരികൾ അപ്രിയമായി പെരുമാറിയെന്നു വരാം.

\"\"

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
കാര്യവിജയം, സന്തോഷം, ഉദ്ദിഷ്ട കാര്യസാധ്യം മുതലായവയ്ക്ക് അവസരം ഉണ്ടാകും.ധനലാഭവും തൊഴിൽ ലാഭവും പ്രതീക്ഷിക്കാം.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4)
മനസ്സിന് സുഖവും സമാധാനവും ലഭിക്കുന്ന അനുഭവങ്ങൾ ഉണ്ടാകും.ഉല്ലാസ കാര്യമായി സമയം ചിലവഴിക്കും.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
ലഭിക്കാനുള്ള ധനം, അവസരം മുതലായവയ്ക്ക് കാലതാമസം ഉണ്ടാകും. പ്രതീക്ഷിക്കുന്ന വിധത്തിൽ കാര്യങ്ങൾ മുന്നേറാൻ പ്രയാസമാണ്.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
ധനപരമായ കാര്യങ്ങളിൽ ജാഗ്രത പുലർത്തണം. സാമ്പത്തിക നഷ്ടം, കാര്യതടസം മുതലായവ വരാവുന്ന ദിനമാണ്.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ലാഭവും ധനവും വർധിക്കും. തടസ്സങ്ങൾ അകന്നു കാര്യസാധ്യം ഉണ്ടാകും. അംഗീകാരം വർധിക്കും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
അമിത അദ്ധ്വാനവും ചിന്താക്കുഴപ്പവും വരാവുന്ന ദിനമാണ്. പ്രായോഗിക ബുദ്ധിയോടെ ചെയ്യുന്ന കാര്യങ്ങൾ ഗുണകരമാകും. അമിത ചിലവുകൾ വരാം.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
മനസ്സിന് ആത്മ വിശ്വാസവും ബലവും വർധിക്കുന്ന അനുഭവങ്ങൾ പ്രതീക്ഷിക്കാം. പ്രണയ കാര്യങ്ങളിലും വ്യക്തി ബന്ധങ്ങളിലും ആനുകൂല്യം ഉണ്ടാകും.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

Staff Reporter