മലയാളം ഇ മാഗസിൻ.കോം

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2020 ഏപ്രിൽ 06 തിങ്കൾ) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 06.04.2020 (1195 മീനം 24 തിങ്കൾ) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാർത്തിക1/4)
സന്താനങ്ങളില്‍ നിന്ന്‌ സ്‌നേഹപൂര്‍ണ്ണമായ പെരുമാറ്റം ഉണ്ടാകും. ആദായം വര്‍ദ്ധിക്കും. ഗൃഹനിര്‍മ്മാണത്തിലെ തടസ്സം നീങ്ങും.

ഇടവം (കാർത്തിക3/4, രോഹിണി, മകയിരം 1/2)
പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടും. രോഗശമനം. വിദ്യാ സംബന്‌ധമായ തടസ്സംമാറും. പൂര്‍വികസ്വത്ത്‌ അനുഭവത്തില്‍ വരും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4)
രാഷ്‌ട്രീയരംഗത്ത്‌ കൂടുതല്‍ ശോഭിക്കും. അപ്രതീക്ഷിത കാര്യലാഭം. തൊഴില്‍രംഗത്ത്‌ പ്രൊമോഷന്‍, പ്രേമബന്‌ധം ശക്തമാകും.

കർക്കിടകം (പുണർതം 1/4, പൂയം, ആയില്യം)
കടബാദ്ധ്യതകള്‍ ഒഴിവാകാനുള്ള മാര്‍ഗ്ഗം തുറന്നുകിട്ടും. നഷ്‌ടപ്പെട്ട വസ്തുക്കള്‍ തിരികെ ലഭിക്കും. മാധ്യമരംഗത്തുള്ളവര്‍ക്ക്‌ അംഗീകാരം.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
സഹോദരങ്ങളില്‍നിന്ന്‌ ധനസഹായം ലഭിക്കും. കടബാദ്ധ്യത കുറയും. തൊഴില്‍രംഗത്ത്‌ പുരോഗതി. വിദ്യാഭ്യാസത്തില്‍ പ്രതിസന്‌ധി.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
കാര്‍ഷികരംഗത്ത്‌ പ്രതിസന്‌ധി. രാഷ്‌ട്രീയമേഖലയില്‍ വര്‍ത്തിക്കുന്നവര്‍ക്ക്‌ അപമാനം. മാധ്യമപ്രവര്‍ത്തകര്‍ക്ക്‌ അംഗീകാരം.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4)
മുന്‍കാലപ്രവൃത്തികള്‍ ഗുണകരമാകും. സാഹിത്യ രംഗത്തുള്ളവര്‍ക്ക്‌ അംഗീകാരം. ഊഹാപോഹങ്ങളില്‍ വിശ്വസിക്കരുത്.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
മാതാപിതാക്കളുമായി കലഹിക്കും. നീതിന്യായ മേഖലയിലുള്ളവര്‍ക്ക്‌ അപമാനസാധ്യത. ഉദ്ദേശങ്ങളില്‍ ചിലവ നടക്കില്ല.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
രാഷ്‌ട്രീയരംഗത്ത്‌ ഭാഗ്യാനുഭവം. മാതാപിതാക്കള്‍ക്ക്‌ സന്തോഷകരമായ അനുഭവങ്ങള്‍ ഉണ്ടാകും. ലൗകിക വിഷയങ്ങളില്‍ നിരാശ.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
സന്താനങ്ങളാല്‍ സന്തോഷം കൈവരും. ആദരവു ലഭിക്കും. ആരോഗ്യനില തൃപ്‌തികരമാകും. ടെന്‍ഷന്‍, അലച്ചില്‍ എന്നിവ ഇല്ലാതാകും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ഉയര്‍ന്ന പദവികള്‍ തേടിവരും. സന്തോഷം കൈവരും. കൂട്ടുവ്യാപാരത്തില്‍ നിന്നു കിട്ടാനുള്ളത്‌ ഏതുതരത്തിലെങ്കിലും വസൂലാക്കും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
അയല്‍ക്കാരുടെയും സഹപ്രവര്‍ത്തകരുടെയും സ്‌നേഹപൂര്‍വമായ സഹായം ലഭിക്കും. പലതരത്തിലുമുള്ള വിഷമങ്ങള്‍ മാറിക്കിട്ടുന്ന സമയമാണിത്‌.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

Staff Reporter