19
April, 2019
Friday
04:39 AM
banner
banner
banner

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (ശനി, 06 ഏപ്രിൽ 2019) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 06.04.2019 (1194 മീനം 23 ശനി) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക1/4)
ആഗ്രഹ സാഫല്യം, മനോ സുഖം, ബന്ധു സമാഗമം എന്നിവയ്ക്ക് സാധ്യത ഉള്ള ദിവസം. വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷാ വിജയം പ്രതീക്ഷിക്കാം.

ഇടവം (കാര്‍ത്തിക3/4, രോഹിണി, മകയിരം 1/2)
യാത്രാ ദുരിതം, അനാരോഗ്യം, മന സമ്മര്‍ദം എന്നിവ വരാവുന്ന ദിവസം. മധ്യാഹ്ന ശേഷം കാര്യങ്ങള്‍ കുറച്ചുകൂടി അനുകൂലമാകും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
കാര്യ വിജയം, അംഗീകാരം, ഭാഗ്യാനുഭവങ്ങള്‍, ആഗ്രഹ സാധ്യം എന്നിവയ്ക്ക് ഇടയാകുന്ന ദിവസം.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
സുഖകരവും സമാധാനപ്രദവുമായ അനുഭവങ്ങള്‍ പ്രതീക്ഷിക്കാം. വേണ്ട സമയത്ത് സഹായങ്ങള്‍ ഉണ്ടാകും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ധനതടസ്സം, നഷ്ട സാധ്യത, യാത്രാ ദുരിതം, ഉദര വൈഷമ്യം എന്നിവ വരാവുന്ന ദിവസം. സായാഹ്ന ശേഷം ഗുണദോഷ സമ്മിശ്രം.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
അമിത വ്യയം, നഷ്ടസാധ്യത , അകാരണ വൈഷമ്യം എന്നിവയുണ്ടാകാം. സഹ പ്രവര്‍ത്തകര്‍ അനിഷ്ട കരമായി പെരുമാറിയെന്ന് വരാം.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4)
കാര്യ വിജയം, അനുകൂല സാഹചര്യങ്ങള്‍, തൊഴില്‍ നേട്ടം എന്നിവ അനുഭവമാകും. മത്സരങ്ങളില്‍ വിജയം പ്രതീക്ഷിക്കാം.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
കാര്യലാഭം,കുടുംബസുഖം,അംഗീകാരലബ്ധി, ധന നേട്ടം എന്നിവയ്ക്ക് യോഗമുള്ള ദിവസം. അപ്രതീക്ഷിത സാമ്പത്തിക നേട്ടത്തിനും ഇടയുണ്ടാകും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
കാര്യ പരാജയം, ധന ക്ലേശം, പ്രവര്‍ത്തന വൈഷമ്യം എന്നിവയ്ക്ക് സാധ്യത. ബന്ധു സഹായത്താല്‍ കാര്യ വിജയം ഉണ്ടാകും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
കാര്യ പരാജയം, യാത്രാ വിഘ്നം, മന: സ്വസ്ഥതക്കുറവ് എന്നിവ വരാം. കലഹ സാധ്യത കരുതണം.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
സാമ്പത്തികമായി നല്ല അനുഭവങ്ങള്‍ പ്രതീക്ഷിക്കാം. പ്രവര്‍ത്തന വിജയം, തൊഴില്‍ അംഗീകാരം, കര്‍മ പുഷ്ടി എന്നിവയും വരാം.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
നഷ്ടസാധ്യത, യാത്രാദുരിതം, കുടുംബ ക്ലേശം എന്നിവ വരാവുന്ന ദിവസം. സായാഹ്ന ശേഷം കാര്യങ്ങള്‍ അല്പം മെച്ചപ്പെടാം.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: 944 792 9406

RELATED ARTICLES  ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (ഞായര്‍, 14 ഏപ്രിൽ 2019) എങ്ങനെ എന്നറിയാം
[yuzo_related]

Comments



Related Articles & Comments