24
March, 2019
Sunday
06:51 PM
banner
banner
banner

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (ചൊവ്വ, 05 മാർച്ച്‌ 2019) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 05.03.2019 (1194 കുംഭം 21 ചൊവ്വ) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക1/4)
നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ കഴിയുന്ന ദിവസമാണ്. മനസ്സിന് സന്തോഷം നല്‍കുന്ന വാര്‍ത്തകള്‍ കേള്‍ക്കാന്‍ കഴിയും പ്രണയകാര്യങ്ങളില്‍ സാഫല്യം പ്രതീക്ഷിക്കാം.

ഇടവം (കാര്‍ത്തിക3/4, രോഹിണി, മകയിരം 1/2)
ഊര്‍ജവും ശുഭകരമായ അനുഭവങ്ങളും നിറഞ്ഞ ദിവസമായിരിക്കും. മാനസിക ഉല്ലാസം ലഭിക്കുന്ന സാഹചര്യങ്ങള്‍ അനുഭവത്തില്‍ വരും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
അനാവശ്യ ചിന്തകള്‍ മനസ്സിനെ അലോസരപ്പെടുത്താന്‍ ഇടയുള്ള ദിനമാണ്. നഷ്ടസാധ്യത ഉള്ളതിനാല്‍ സാമ്പത്തിക ഇടപാടുകള്‍ കരുതലോടെ മാത്രം വേണം.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
ദിവസം അത്ര അനുകൂലമല്ല എന്ന ബോധ്യത്തോടെ കാര്യങ്ങളെ സമീപിക്കണം. സാമ്പത്തിക പ്രയാസങ്ങള്‍ക്കും സാധ്യത കാണുന്നു.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
സുഖകരമായ അനുഭവങ്ങള്‍ക്ക് മുന്‍‌തൂക്കം ലഭിക്കുന്ന ദിനമായിരിക്കും. ആത്മവിശ്വാസത്തോടെ മുന്നോട്ടു പോകുക. കാര്യസാധ്യം ഉണ്ടാകും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
പ്രവര്‍ത്തനങ്ങളില്‍ ലക്‌ഷ്യം നേടാന്‍ കഴിയും. ഒന്നിലധികം സ്രോതസ്സുകളില്‍ നിന്നും ധനലാഭം ഉണ്ടാകും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4)
കാര്യസാധ്യത്തിനു കാലതാമസം ഉണ്ടായെന്നു വരാം. ആത്മവിശ്വാസവും ശുഭ ചിന്തകളും മനസ്സില്‍ നിറച്ച് മുന്നേറുക.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
ആത്മാര്‍ഥമായി ചെയ്യുന്ന പ്രവൃത്തികള്‍ വേണ്ടവിധം അംഗീകരിക്കപ്പെടാത്തതില്‍ വിഷമം തോന്നാന്‍ ഇടയുണ്ട്. തൊഴില്‍ സംബന്ധമായി പ്രതികൂല അനുഭവങ്ങള്‍ കരുതണം.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
കാര്യ വിജയം, സന്തോഷം, ഇഷ്ട ഭക്ഷണം എന്നിവ വരാവുന്ന ദിനമാണ്. മനസ്സിന് സന്തോഷം നല്‍കുന്ന അനുഭവങ്ങളും വാര്‍ത്തകളും ഉണ്ടാകും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
വിചാരിച്ച കാര്യങ്ങളില്‍ അല്പം മാറ്റങ്ങള്‍ വരുത്താന്‍ നിര്‍ബന്ധിതനാകും. കുടുംബ കാര്യങ്ങളില്‍ തടസ്സാനുഭവങ്ങള്‍ ഉണ്ടായെന്നു വരാം.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
തൊഴില്‍ നേട്ടം, ആഗ്രഹ സാധ്യം എന്നിവ വരാവുന ദിനമാണ്. കുടുംബ സുഖം, ദാമ്പത്യ നേട്ടം എന്നിവയും പ്രതീക്ഷിക്കാം.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
അപ്രതീക്ഷിത തടസാനുഭാവങ്ങള്‍ക്ക് സാധ്യതയുള്ള ദിവസമാണ്. യാത്ര, അലച്ചില്‍, മന സംഘര്‍ഷം എന്നിവയും കരുതണം.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: 944 792 9406

RELATED ARTICLES  ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (ബുധന്‍, 20 മാർച്ച്‌ 2019) എങ്ങനെ എന്നറിയാം
[yuzo_related]

Comments



Related Articles & Comments