നിങ്ങളുടെ ഇന്ന്: 05.06.2019 (1194 മിഥുനം 20 വെള്ളി) എങ്ങനെ എന്നറിയാം
മേടം (അശ്വതി, ഭരണി, കാര്‍ത്തിക1/4)
ദിവസാനുഭവങ്ങള്‍ അല്പം വിരസമാകാന്‍ ഇടയുണ്ട്. എങ്കിലും പ്രധാന ജോലികള്‍ ഭംഗിയായി നിറവേറ്റാന്‍ കഴിയും.
ഇടവം (കാര്‍ത്തിക3/4, രോഹിണി, മകയിരം 1/2)
ഇഷ്ട ബന്ധുജന സംഗമം മനസന്തോഷം നല്‍കും. ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയം പ്രതീക്ഷിക്കാവുന്ന ദിനം.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
വരവും ചിലവും തുല്യമാകും. കഠിനമായ പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടത്ര പ്രതിഫലം ലഭിക്കാന്‍ പ്രയാസമാകും.
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
അപ്രതീക്ഷിത നേട്ടങ്ങള്‍ പ്രതീക്ഷിക്കാം. അര്‍ഹമായ കാര്യങ്ങള്‍ എളുപ്പത്തില്‍ അനുഭവത്തില്‍ വന്നു ചേരും.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
പ്രാരംഭ തടസം, ധന ക്ലേശം, അധ്വാന ഭാരം മുതലായവ പ്രതീക്ഷിക്കണം. അമിത ചിലവ് മൂലം ധന ക്ലേശം ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
മനസ്സിന് സന്തോഷം നല്കുന്ന അനുഭവങ്ങള്‍ ഉണ്ടാകും. അധികാരികള്‍, ഗുരുജനങ്ങള്‍ മുതലായവര്‍ അനുകൂലരായി പെരുമാറും.
തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4)
നല്ല വാര്‍ത്തകള്‍ കേള്‍ക്കാനുള്ള അവസരം ഉണ്ടാകും. ഉല്ലാസകരമായ സാഹചര്യങ്ങള്‍ സംജാതമാകും.
വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
അമിത അധ്വാനം, യാത്രാ ക്ലേശം പോലെയുള്ള അനുഭവങ്ങള്‍ക്ക് സാധ്യതയുണ്ട്. ദിവസാന്ത്യത്തില്‍ ആശ്വാസകരമായ അനുഭവങ്ങള്‍ക്ക് സാധ്യത.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
അപ്രതീക്ഷിത ചിലവുകള്‍ മൂലം വിഷമതകള്‍ വരാവുന്ന ദിനമാണ്. ആരോഗ്യപരമായ ക്ലേശങ്ങള്‍ വരാവുന്ന സാഹചര്യം വരാവുന്നതാണ്.
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
കുടുംബ സാഹചര്യങ്ങള്‍ അനുകൂലമാകും. മറ്റുള്ള വ്യക്തികളുമായി നിലനിന്നിരുന്ന പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടും.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
സാഹചര്യങ്ങള്‍ അനുകൂലമായി പരിവര്‍ത്തിതമാകും. ആനുകൂല്യം, അഭിനന്ദനം മുതലായവയ്ക്കും സാധ്യത കാണുന്നു.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
ബന്ധങ്ങള്‍ വിരസമായി തീരാന്‍ ഇടയുണ്ട്. എളുപ്പത്തില്‍ നേടാവുന്ന കാര്യങ്ങള്‍ക്കു പോലും അമിത അധ്വാനം വേണ്ടി വന്നേക്കാം.
ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: 944 792 9406