മലയാളം ഇ മാഗസിൻ.കോം

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2020 ജനുവരി 05 ഞായർ) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 05.01.2020 (1195 ധനു 20 ഞായർ) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാർത്തിക1/4)
പണം കടം കൊടുക്കുന്നതിനു മുൻപ് അവരുടെ വിശ്വാസ്യത പരിശോധിക്കുന്നത് നല്ലതാണ്. മറ്റുള്ളവരുടെ കാര്യത്തിൽ അനാവശ്യമായി ഇടപെടാതിരിക്കാൻ ശ്രമിക്കണം.

ഇടവം (കാർത്തിക3/4, രോഹിണി, മകയിരം 1/2)
അനാവശ്യ വാദ പ്രതിവാദങ്ങൾ ഒഴിവാക്കണം. ജോലി സംബന്ധമായ സമ്മർദ്ധങ്ങൾ അലട്ടിയേക്കും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4)
ജോലിഭാരം കൂടാൻ ഇടയുണ്ട്. പകൽ കാര്യ തടസ്സങ്ങൾ നേരിടും. എന്നാൽ വൈകുന്നേരത്തോടെ കാര്യങ്ങൾ അനുകൂലമാകും.

കർക്കിടകം (പുണർതം 1/4, പൂയം, ആയില്യം)
ചിലവ് വർദ്ധിക്കാൻ ഇടയുണ്ട്. ജീവിതശൈലീ രോഗങ്ങൾ അലട്ടാൻ ഇടയുള്ളതിനാൽ സൂക്ഷിക്കണം. വീടിന്റെ അറ്റകുറ്റപ്പണികൾ നടത്തേണ്ടതായി വരും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
സാമ്പത്തികമായി ലാഭമുണ്ടാക്കാവുന്ന അവസരങ്ങൾ വന്നുചേരും. വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കാൻ ശ്രമിക്കേണ്ടതാണ്. ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധവേണം.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യാൻ മറ്റുള്ളവരെ അനുവദിക്കരുത്. പങ്കാളിത്ത ബിസിനസ്സിൽ ഏർപ്പെട്ടവർക്ക് സഹപ്രവർത്തകരിൽ നിന്ന് മികച്ച പിന്തുണ ലഭിക്കും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4)
സാമ്പത്തികമായി ലാഭമുണ്ടാകും. പുതിയ പദ്ധതികൾ ആരംഭിക്കുന്നതിന് നിക്ഷേപം നടത്താനാകും. അപ്രതീക്ഷിത അതിഥികളുണ്ടായേക്കും.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
കുടുംബത്തിൽ തര്‍ക്കത്തിനോ വാദത്തിനോ സാധ്യതയുണ്ട്. അപ്രതീക്ഷിത ഉറവിടത്തിൽ നിന്നും സാമ്പത്തിക ലാഭത്തിനുള്ള സാധ്യത.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
നിക്ഷേപങ്ങൾ ആരംഭിക്കാൻ അനുയോജ്യമായ ദിവസമാണ്. പങ്കാളിയിൽ നിന്ന് ചില പിരിമുറുക്കങ്ങൾ നേരിടാൻ ഇടയുണ്ട്.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
സഹോദരങ്ങളിൽ നിന്ന് സഹകരണം വര്‍ദ്ധിക്കും. തര്‍ക്കങ്ങളിൽ അനാവശ്യ അഭിപ്രായ പ്രകടനം നടത്താതിരിക്കുന്നതാണ് ബുദ്ധി. പൊതുവേ വിരസമായ ദിനമായേക്കും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ദീര്‍ഘകാല നിക്ഷേപങ്ങൾ ഒഴിവാക്കുന്നതാണ് ഉചിതം. ചില വ്യക്തികൾ മാനസികമായി തളര്‍ത്തുന്നതിന് ശ്രമിച്ചേക്കും. സായാഹ്നത്തോടെ ചില കാര്യ തടസ്സങ്ങൾക്ക് സാധ്യതയുണ്ട്.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
ചില അപ്രതീക്ഷിത സാമ്പത്തിക ലാഭങ്ങൾ ഉണ്ടായേക്കും. പ്രിയപ്പെട്ടവരുടെ വിശ്വാസ്യതയെ സംശയിക്കുന്ന സ്വഭാവം തിരിച്ചടിയായേക്കും.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

Avatar

Staff Reporter