മലയാളം ഇ മാഗസിൻ.കോം

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2019 ഡിസംബർ 05 വ്യാഴം) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 05.12.2019 (1195 വൃശ്ചികം 19 വ്യാഴം) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാർത്തിക1/4)
ഇഷ്ടാനുഭവങ്ങള്‍, കാര്യ സാധ്യം, ബന്ധു സമാഗമം. പകല്‍ 1 മണി മുതല്‍ കാര്യ വിഘ്നം, കലഹ സാധ്യത, ധന ക്ലേശം എന്നിവ വരാന്‍ ഇടയുണ്ട്.

ഇടവം (കാർത്തിക3/4, രോഹിണി, മകയിരം 1/2)
തൊഴില്‍ ലാഭം, അംഗീകാരം, അനുകൂല അനുഭവങ്ങള്‍ എന്നിവ വരാവുന്ന ദിനമാണ്. സമയം സുഖകരമായി ചിലവഴിക്കുവാന്‍ കഴിയും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4)
ദിവസാരംഭത്തില്‍ അമിത അധ്വാനം, അനാവശ്യ തടസങ്ങള്‍ എന്നിവ മൂലം മന ക്ലേശം വരാമെങ്കിലും പകല്‍ 1 മണി കഴിഞ്ഞാല്‍ അനുകൂല സാഹചര്യങ്ങള്‍, തൊഴില്‍ നേട്ടം, കുടുംബ സുഖം എന്നിവ പ്രതീക്ഷിക്കാം.

കർക്കിടകം (പുണർതം 1/4, പൂയം, ആയില്യം)
പ്രതീക്ഷിച്ച സഹായങ്ങള്‍ ലഭ്യമാകാത്തതില്‍ നിരാശ തോന്നാന്‍ ഇടയുണ്ട്. പ്രവര്‍ത്തനങ്ങള്‍ക്ക് മതിയായ അംഗീകാരവും പ്രതിഫലവും ലഭിക്കാന്‍ പ്രയാസമാണ്.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
അനുകൂല അനുഭവങ്ങള്‍, ധന നേട്ടം എന്നിവയ്ക്ക് സാധ്യത. പകല്‍ 1 മണി മുതല്‍ കാര്യ പരാജയം, അഭിമാന ക്ഷതം എന്നിവ കരുതണം.

\"\"

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
അവിചാരിത മാര്‍ഗ്ഗങ്ങളിലൂടെ കാര്യ സാധ്യം ഉണ്ടാകും. പൊതു രംഗത്തും കുടുംബത്തിലും ഒരുപോലെ അംഗീകാരം വര്‍ധിക്കും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4)
ഉച്ചയ്ക്ക് 1 മണി വരെ കാര്യ തടസവും പ്രതികൂല അനുഭവങ്ങളും പ്രതീക്ഷിക്കണം. അതിനു ശേഷം കാര്യ വിജയം , അംഗീകാരം, ഇഷ്ട ഭക്ഷണം.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
ദൈനംദിന കാര്യങ്ങളില്‍ ചില തടസാനുഭവങ്ങള്‍ ഉണ്ടായെന്നു വരാം. പ്രാരംഭ വിഘ്നങ്ങള്‍ മറികടന്ന് മുന്നോട്ടു പോകുക.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
വലിയ ആയാസം കൂടാതെ പ്രഭാതത്തില്‍ കാര്യങ്ങള്‍ സാധിക്കുവാന്‍ കഴിയും. ഉച്ചയ്ക്ക് 1 മണി കഴിഞ്ഞാല്‍ പല കാര്യങ്ങളിലും അപ്രതീക്ഷിത തടസാനുഭവങ്ങള്‍, യാത്രാ ക്ലേശം, മനോ വൈഷമ്യം മുതലായവ വരാം.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
പ്രവര്‍ത്തന മാന്ദ്യം, അംഗീകാരക്കുറവ്, അധ്വാന ക്ലേശംഎന്നിവ വരാം. എന്നാല്‍ ഉച്ചയ്ക്ക് 1 മണി മുതല്‍ സാഹചര്യങ്ങള്‍ അനുകൂലമാകും

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
തൊഴില്‍ നേട്ടം, ബന്ധു സമാഗമം, ഉല്ലാസാനുഭവങ്ങള്‍ എന്നിവയ്ക്ക് സാധ്യത. ഉച്ചയ്ക്ക് 1 മണി കഴിഞ്ഞാല്‍ പ്രതികൂല അനുഭവങ്ങളെ കരുതണം.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
പ്രഭാതത്തില്‍ കാര്യ പരാജയം, ആത്മവിശ്വാസക്കുറവ്, മന ക്ലേശം എന്നിവയ്ക്ക് സാധ്യത കാണുന്നു. മധ്യാഹ്ന ശേഷം കാര്യ വിജയം, സുഖാനുഭവങ്ങള്‍ എന്നിവ പ്രതീക്ഷിക്കാം.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

Staff Reporter