മലയാളം ഇ മാഗസിൻ.കോം

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2020 ഏപ്രിൽ 05 ഞായർ) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 05.04.2020 (1195 മീനം 23 ഞായർ) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാർത്തിക1/4)
തൊഴിൽ സംബന്ധമായി ചില വൈഷമ്യങ്ങൾ വരാവുന്ന ദിനമാണ്. അധികാരികൾ അപ്രിയമായി പെരുമാറിയെന്നു വരാം.

ഇടവം (കാർത്തിക3/4, രോഹിണി, മകയിരം 1/2)
കുടുംബപരമായ ഉത്തരവാദിത്വങ്ങൾ നിർവഹിക്കാൻ പ്രയാസം നേരിടും. അടുത്ത ജനങ്ങളുമായി അഭിപ്രായ വ്യത്യാസത്തിന് സാധ്യത.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4)
അനാവശ്യമായ ആരോപണം കേള്‍ക്കാനിടവരും. അമിതാഹാരം ആപത്തുണ്ടാക്കും. യാത്രാ തടസം ഉണ്ടായേക്കും.

കർക്കിടകം (പുണർതം 1/4, പൂയം, ആയില്യം)
ധനപരമായ കാര്യങ്ങളിൽ ജാഗ്രത പുലർത്തണം. സാമ്പത്തിക നഷ്ടം, കാര്യതടസം മുതലായവ വരാവുന്ന ദിനമാണ്.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
കാര്യവിജയം, സന്തോഷം, ഉദ്ദിഷ്ട കാര്യസാധ്യം മുതലായവയ്ക്ക് അവസരം ഉണ്ടാകും.ധനലാഭവും ലാഭവും പ്രതീക്ഷിക്കാം.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
കാര്യങ്ങൾ വിചാരിച്ച രീതിയിൽ പുരോഗമിക്കാൻ പ്രയാസമാണ്. ഭാഗ്യ പരീക്ഷണവും ഊഹ കച്ചവടവും അനുയോധ്യമല്ല.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4)
ആനുകൂല്യവും ശുഭാനുഭവങ്ങളും ദിവസമായിരിക്കും. ഉല്ലാസകരമായി സമയം ചിലവഴിക്കാൻ കഴിയും.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
പ്രവർത്തന രംഗത്ത് ലാഭം വർധിക്കും. അപ്രതീക്ഷിത അനുകൂല അനുഭവങ്ങളും പ്രതീക്ഷിക്കാവുന്ന ദിനം.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
അപ്രതീക്ഷിത തടസ്സനുഭവങ്ങളും ആരോഗ്യ ക്ലേശവും മറ്റും വരാവുന്ന ദിവസമാണ്. ജാഗ്രതയോടെ പ്രധാന കാര്യങ്ങളിൽ ഇടപെടുക.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
അലച്ചിലും അമിത അധ്വാനവും വരാവുന്ന ദിവസമാണ്. പ്രതീക്ഷിച്ച ധന സംബന്ധമായ വിഷയങ്ങൾക്ക് തടസ്സം വരാനും ഇടയുണ്ട്.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
മനസ്സിന് സന്തോഷവും സമാധാനവും അനുഭവപ്പെടും. കാര്യങ്ങൾ പ്രതീക്ഷിച്ച രീതിയിൽ വിജയകരമാക്കുവാൻ കഴിയും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
മനഃസന്തോഷവും കാര്യാ സാധ്യവും വരാവുന്ന ദിനം. ആത്മ വിശ്വാസവും അംഗീകാരവും വർധിക്കും.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

Staff Reporter