മലയാളം ഇ മാഗസിൻ.കോം

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2020 ജൂൺ 4 വ്യാഴം) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 04.06.2020 (1195 ഇടവം 21 വ്യാഴം) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാർത്തിക1/4)
കാര്യവിജയം,സന്തോഷം, അംഗീകാരം. പകൽ 1 മണിമുതൽ കാര്യതടസ്സം,ധനക്ലേശം.

ഇടവം (കാർത്തിക3/4, രോഹിണി, മകയിരം 1/2)
പതിവിലും മെച്ചമായ അനുഭവങ്ങള്‍ വരാന്‍ സാധ്യതയുള്ള ദിവസമാണ്. ശത്രുശല്യം കുറയും. അധികാരികള്‍ അനുകൂലരാകും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4)
കാര്യപരാജയം, അഭിമാനക്ഷതം. പകൽ 1 മണി മുതൽ ഇഷ്ടാനുഭവങ്ങൾ,അനുകൂല സാഹചര്യങ്ങൾ,മനോസുഖം.

കർക്കിടകം (പുണർതം 1/4, പൂയം, ആയില്യം)
പ്രധാന ഉത്തര വാദിത്വങ്ങള്‍ ജാഗ്രതയോടെ നിര്‍വഹിക്കുക. പ്രവര്‍ത്തനങ്ങള്‍ക്ക് മതിയായ ഫലം ലഭിക്കുവാന്‍ പ്രയാസമുള്ള ദിവസമായിരിക്കും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
കാര്യ സിദ്ധി, ഗുണാനുഭവങ്ങള്‍, കുടുംബസുഖം. ഉച്ചയ്ക്ക് 1 മണിമുതൽ പ്രതികൂല അനുഭവങ്ങൾ വർധിക്കാൻ സാധ്യത.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
അനിഷ്ട സാഹചര്യങ്ങൾ, മന സമ്മർദം, അമിത അധ്വാനം. പകൽ 1 മണി മുതൽ കാര്യ സാധ്യം, അംഗീകാരം, സന്തോഷ സാഹചര്യങ്ങൾ.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4)
ആഗ്രഹ സാധ്യം, കര്‍മ പുഷ്ടി, ഗൃഹസുഖം . പകൽ 1 മണി കഴിഞ്ഞാൽ ആനുകൂല്യവും ഭാഗ്യവും കുറയാം.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
കാര്യപരാജയം, ആരോഗ്യക്ലേശം,അസന്തുഷ്ടി. ഉച്ചയ്ക്ക് 1 മണി കഴിഞ്ഞാൽ ഇഷ്ടാനുഭവങ്ങൾ, സന്തോഷ സാഹചര്യങ്ങൾ, കുടുംബ സംതൃപ്തി.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
ആഗ്രഹ സാധ്യം, അംഗീകാരം, ഇഷ്ടാനുഭവങ്ങള്‍ . പകൽ 1 മണി മുതൽ തടസ്സാനുഭവങ്ങൾ, സാമ്പത്തിക ക്ലേശം മുതലായവ കരുതണം.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
പ്രവര്‍ത്തനങ്ങളില്‍ വിജയവും മതിയായ പ്രതിഫലവും ലഭിക്കാവുന്ന ദിനമാണ്. ഭാഗ്യവും ദൈവാധീനവും അനുഭവത്തില്‍ വരും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
പ്രവർത്തന ക്ലേശം, അകാരണ തടസ്സം, അനിഷ്ടാനുഭവങ്ങൾ. പകൽ 1 മണി മുതൽ കാര്യവിജയം, സന്തോഷം, അംഗീകാരം.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
കലഹങ്ങള്‍, വിവാദ സാഹചര്യങ്ങള്‍ മുതലായവയില്‍ നിന്നും ബോധപൂര്‍വ്വം ഒഴിഞ്ഞു നില്‍ക്കണം. ഉദര വൈഷമ്യം വരാന്‍ ഇടയുണ്ട്. യാത്രകള്‍ നിയന്ത്രിക്കുക.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

Staff Reporter